വിഷുക്കണി വീട്ടിൽ ഒരുക്കുമ്പോൾ ചെയ്യേണ്ട പ്രധാന കാര്യങ്ങൾ.!! ഇത് വിട്ട് പോകല്ലേ.. വലിയ ദോഷം ഫലം.!! | Vishu Kani Orukkam
Vishu Kani Orukkam : എല്ലാവരും വിഷുവിനുള്ള കണി സാധനങ്ങളും ഭക്ഷണവുമെല്ലാം ഒരുക്കുന്ന തിരക്കുകളിൽ ആയിരിക്കും. ഓരോ സ്ഥലങ്ങളിലും ഓരോ രീതികളിലാണ് വിഷു ആചാരങ്ങൾ നടപ്പിലാക്കുന്നത്. എന്നാൽ എല്ലാവരും വിഷുക്കണി ഒരുക്കാനായി സമയവും ഫലവുമെല്ലാം നോക്കാറുണ്ട്. അത്തരത്തിൽ ഈ വർഷം വിഷുക്കണി വയ്ക്കേണ്ട സമയം അതുമായി ബന്ധപ്പെട്ട ഫലങ്ങൾ എന്നിവയെ പറ്റിയെല്ലാം വിശദമായി മനസ്സിലാക്കാം.
ഏപ്രിൽ 13 രാത്രി 09:04 pm ത്തോട് കൂടിയാണ് സൂര്യൻ മേട രാശിയിലേക്ക് പ്രവേശിക്കുന്നത്. അതിനുശേഷമാണ് കണി ഒരുക്കുന്നതിനുള്ള കാര്യങ്ങളെല്ലാം ചെയ്തു തുടങ്ങേണ്ടത്. ഇത്തവണത്തെ കണി ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ പ്രധാന അഞ്ചു കാര്യങ്ങളുണ്ട്. കണി ഒരുക്കി കഴിഞ്ഞാലും അത് കാണാനായി ഒരു പ്രത്യേക സമയമുണ്ട്. ആ സമയത്ത് തന്നെ കണി കണ്ടാൽ മാത്രമേ അതുവഴി ഗുണഫലങ്ങൾ വന്നു ചേരുകയുള്ളൂ. ഇത്തവണത്തെ വിഷുവിന് കണി കാണേണ്ട സമയം 04:40 am മുതൽ 05:36 am വരെയുള്ള
സമയമാണ്. ഈയൊരു സമയത്തിനുള്ളിൽ തന്നെ കുടുംബത്തിലെ എല്ലാവരും കണി കാണാനായി ശ്രദ്ധിക്കുക. തുടർന്ന് കുടുംബത്തിലെ മുതിർന്ന അംഗത്തിൽ നിന്നും കൈനീട്ടം വാങ്ങിയതിനു ശേഷം മറ്റു കുടുംബാംഗങ്ങളിൽ നിന്നും കൈനീട്ടം സ്വീകരിക്കാവുന്നതാണ്. കൂടാതെ കണി ഒരുക്കുന്നതിന് മുൻപായി വീട് മുഴുവൻ മഞ്ഞൾ വെള്ളം അല്ലെങ്കിൽ തുളസി വെള്ളം തളിച്ച് ശുദ്ധീകരിക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. നിലവിളക്ക് കത്തിക്കുമ്പോൾ 5 തിരിയിട്ട് നെയ്യൊഴിച്ച് കത്തിക്കാവുന്നതാണ്. ഒരു കാരണവശാലും വിളക്ക്
വെറും നിലത്ത് വയ്ക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നിലവിളക്ക് ശ്രീകൃഷ്ണ വിഗ്രഹത്തിന്റെ ഇടത്തോ വലതുഭാഗത്തോ ആയി വെച്ചു കൊടുക്കാവുന്നതാണ്. ഒരു തുണി വിരിച്ചോ അല്ലെങ്കിൽ താലത്തിലോ വിളക്ക് വെക്കുന്നതാണ് കൂടുതൽ നല്ലത്. കണി വെക്കാനായി തിരഞ്ഞെടുക്കുന്ന വിഗ്രഹത്തിന് യാതൊരുവിധ പൊട്ടലുകളോ കേടുപാടുകളോ ഉണ്ടാവാൻ പാടുള്ളതല്ല. വിഷുക്കണി ഒരുക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അറിയാനായി വീഡിയോ കാണാവുന്നതാണ്. Vishu Kani Orukkam Credit : Infinite Stories