
മഴക്കാലങ്ങളിൽ വീടിന്റെ ഭിത്തികളിൽ ഈർപ്പം ഉണ്ടാകുന്നുവോ? ചോർച്ച, വിള്ളൽ, ഈർപ്പം എല്ലാറ്റിനും പരിഹാരം; | Wall Dampness Causes And Solutions
Wall Dampness Causes And Solutions : മഴക്കാലമായി കഴിഞ്ഞാൽ മനുഷ്യരുടെ മാത്രമല്ല വീടിന്റെ കാര്യത്തിലും അതീവ സുരക്ഷ ആവശ്യമാണ്. പ്രത്യേകിച്ച് പണ്ടുകാലങ്ങളിൽ കെട്ടുറപ്പുള്ള വീടുകൾ ആയിരുന്നതു കൊണ്ടുതന്നെ അതേപ്പറ്റി അധികം ചിന്തിക്കേണ്ടി വന്നിരുന്നില്ല. എന്നാൽ ഇന്ന് നിർമ്മാണത്തിനായി ഉപയോഗിക്കുന്ന സാമഗ്രികളുടെ ക്വാളിറ്റിയിലുള്ള വ്യത്യാസങ്ങൾ കാരണവും, വീടിന്റെ കെട്ടുറപ്പിനേക്കാൾ കാഴ്ചയിലുള്ള ഭംഗിയാണ് വേണ്ടതെന്ന ചിന്തയും വീടുകളെക്കുറിച്ച് കൂടുതൽ ചിന്തിക്കേണ്ട അവസ്ഥയിൽ എത്തിച്ചിരിക്കുന്നു. പ്രത്യേകിച്ച് മഴക്കാലമായി കഴിഞ്ഞാൽ എത്ര കെട്ടുറപ്പുള്ള വീടുകളിലും ഈർപ്പം കെട്ടിനിന്ന് അത് പല രീതിയിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്. അത്തരം പ്രശ്നങ്ങളെ പറ്റിയും അതിനുള്ള പരിഹാര രീതികളെ പറ്റിയും വിശദമായി മനസ്സിലാക്കാം.
വീടിന്റെ ഭിത്തികളിൽ ഉണ്ടാകുന്ന ചെറിയ വിള്ളലുകളിൽ കൂടി ഈർപ്പം ഇറങ്ങി അത് പിന്നീട് വലിയ വിള്ളലുകലായി മാറുകയും വീടിനെ ഒട്ടാകെ ബാധിക്കുകയും ചെയ്യുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. ചെറിയ രീതിയിൽ ഈർപ്പം കണ്ടു തുടങ്ങുമ്പോൾ എല്ലാവരും ഡാമ്പനെസ്സ് ഒഴിവാക്കുന്നതിന് ആവശ്യമായ ട്രീറ്റ്മെന്റുകൾ ചെയ്യാറുണ്ടെങ്കിലും അവ ഉദ്ദേശിച്ച രീതിയിൽ ഫലം നൽകാറില്ല എന്നതാണ് മറ്റൊരു സത്യം. ക്യാപ്പിലറി ആക്ഷൻ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കണമെങ്കിൽ ഭിത്തിയിൽ ഡി പി സി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്.

- Identify the Source: Check for plumbing leaks, roof damage, or groundwater seepage.
- Improve Ventilation: Use exhaust fans in bathrooms, kitchens, and basements.
- Use Dehumidifiers: These reduce indoor humidity levels effectively.
- Apply Waterproof Paint: Prevents moisture from penetrating walls.
ഏതു രീതിയിലുള്ള ഫൗണ്ടേഷൻ രീതികളാണ് ഉപയോഗിച്ചിട്ടുള്ളത് എങ്കിലും അതിന് മുകളിലായി ഡി. പി. സി ചെയ്യുക എന്നത് വളരെയധികം അത്യാവശ്യമായ കാര്യമാണ്. അതിനായി ആദ്യം തന്നെ ഡാമേജ് ആയ ചുമരിന്റെ ഉൾവശം 10 മില്ലി മീറ്റർ ഉള്ളിലേക്കായി നല്ലതുപോലെ ഡ്രിൽ ചെയ്തു കൊടുക്കുക. ഇതേ രീതിയിൽ ചുമരിന്റെ പുറംഭാഗത്തും ഡ്രിൽ ചെയ്തു കൊടുക്കണം. ശേഷം ഹോളിനകത്തെ പൊടി പൂർണ്ണമായും പുറത്ത് കളഞ്ഞ ശേഷം 50 ml Zycosil plus+100 ml Zyco prime എന്നിവ ഒരേ അളവിൽ എടുത്ത് അത് ഒരു ലിറ്റർ വെള്ളത്തിൽ നല്ലതുപോലെ മിക്സ് ചെയ്തശേഷം ഹോളുള്ള ഭാഗങ്ങളിൽ അപ്ലൈ ചെയ്തു കൊടുക്കുക.
ഹോളിന്റെ ഉൾഭാഗത്തേക്ക് ഒരു സിറിഞ്ചോ സ്പ്രേ ബോട്ടിലോ ഉപയോഗിച്ചുവേണം ഈ ഒരു കൂട്ട് അപ്ലൈ ചെയ്തു കൊടുക്കാൻ. ശേഷം വീണ്ടും പുട്ടിയും പെയിന്റും അടിച്ച് ചുമരിനെ പഴയ രൂപത്തിൽ ആക്കിയെടുക്കാൻ സാധിക്കുന്നതാണ്. ഈർപ്പം കെട്ടി നിൽക്കാതിരിക്കാനായി ഭിത്തിയിൽ ചെയ്യേണ്ട കൂടുതൽ കാര്യങ്ങളെപ്പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Tips To Get Rid Of Moisture On House Walls Video Credits : Home tech