ആരും പറഞ്ഞു തരാത്ത സൂത്രം.!! ഇങ്ങനെ ഉപ്പുമാവ് ഉണ്ടാക്കിയാൽ ഒരിക്കലും ഫ്ലോപ്പ് ആവില്ല.. ഈ രീതിയിൽ വെള്ളം ചേർത്താൽ ഉപ്പുമാവിന് ഇരട്ടി രുചി.!! | Water Quantity In Kerala Style Rava Upma

Water Quantity In Kerala Style Rava Upma : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള ഒരു വിഭവമായിരിക്കും റവ ഉപയോഗിച്ചുള്ള ഉപ്പുമാവ്. ഉണ്ടാക്കാൻ വളരെ എളുപ്പമാണെങ്കിലും ഉപ്പുമാവ് തയ്യാറാക്കുമ്പോൾ ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ് ശരിയല്ല എങ്കിൽ അത് കുഴഞ്ഞുപോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. മാത്രമല്ല റവയിലേക്ക് കൂടുതലായി വെള്ളം കയറി കഴിഞ്ഞാൽ ഉപ്പുമാവിന് ഒരു രുചിയും ഉണ്ടായിരിക്കില്ല. അതിനാൽ ഉപ്പുമാവ് തയ്യാറാക്കുമ്പോൾ

തീർച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ഉപ്പുമാവ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ അരക്കപ്പ് അളവിൽ റവ, അതേ അളവിൽ വെള്ളം, ഉഴുന്ന്, കടുക്, ഉണക്കമുളക്, പച്ചമുളക് ചെറുതായി അരിഞ്ഞത്, ഇഞ്ചി ചെറുതായി അരിഞ്ഞത്, സവാള ചെറുതായി അരിഞ്ഞത്, ഉപ്പ് ആവശ്യത്തിന്, കറിവേപ്പില ഒരു പിടി, ഇത്രയും സാധനങ്ങളാണ്.

ഉപ്പുമാവ് തയ്യാറാക്കുമ്പോൾ റവ ഏത് കപ്പിലാണോ എടുക്കുന്നത് അതേ കപ്പിൽ തന്നെ വെള്ളവും എടുക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ ഉപ്പുമാവ് ഉണ്ടാക്കുന്നതിനു മുൻപായി തന്നെ റവ വറുത്തെടുത്ത് മാറ്റി വയ്ക്കുകയാണെങ്കിൽ ആ ഒരു സമയം ഉപ്പുമാവ് ഉണ്ടാക്കുന്നതിൽ നിന്നും ലാഭിക്കാനായി സാധിക്കും. ഉപ്പുമാവ് തയ്യാറാക്കാനായി അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായി

വരുമ്പോൾ അതിലേക്ക് കടുകും, ഉഴുന്നും ഇട്ട് നല്ലതുപോലെ പൊട്ടിച്ചെടുക്കുക. ശേഷം ഉണക്കമുളകും കറിവേപ്പിലയും സവാളയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു സമയത്ത് തന്നെ ഇഞ്ചി, പച്ചമുളക് എന്നിവ കൂടി ചേർത്തു കൊടുക്കാം. എല്ലാ ചേരുവകളും നല്ല രീതിയിൽ ചൂടായി പച്ചമണമെല്ലാം പോയി കഴിയുമ്പോൾ എടുത്തുവച്ച വെള്ളം പാത്രത്തിലേക്ക് ചേർത്തു കൊടുക്കാം.ശേഷം കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Water Quantity In Kerala Style Rava Upma credit : Kerala Samayal Malayalam Vlogs