
ആമ്പൽ ചെടി ഇനി ബാക്കിയായി വീട്ടിലും വളർത്താം; ആമ്പൽ ചെടി വളർത്താൻ ആഗ്രഹിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..!! | Waterlily Planting Tips And Tricks
Plant waterlilies in wide containers with heavy soil. Place rhizomes at a 45° angle and cover lightly. Submerge gradually in full sun. Fertilize monthly and remove dead leaves for healthy growth. Waterlily Planting Tips And Tricks: കാഴ്ചയിൽ വളരെയധികം ഭംഗിയുള്ള പൂക്കളിൽ ഒന്നാണ് ആമ്പൽ എന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. വയലറ്റ് നിറത്തിലും വെള്ള നിറത്തിലും പിങ്ക് നിറത്തിലുമെല്ലാം ഏവരെയും ആകർഷിക്കുന്ന പൂക്കളിൽ ഒന്ന് തന്നെയാണല്ലോ ആമ്പൽ. അതുകൊണ്ടുതന്നെ ഒരു തവണയെങ്കിലും ആമ്പൽച്ചെടി വീട്ടിൽ കൊണ്ടുവന്ന് വളർത്താനുള്ള ശ്രമങ്ങൾ നടത്തി നോക്കിയവരായിരിക്കും നമ്മളിൽ ഭൂരിഭാഗം ആളുകളും.
കാഴ്ചയിൽ പെട്ടെന്ന് വളർത്തിയെടുക്കാൻ തോന്നുന്ന ഒരു ചെടിയാണ് ആമ്പൽ എന്ന് തോന്നുമെങ്കിലും അത് വളർത്തി കഴിയുമ്പോൾ ആവശ്യത്തിന് പൂക്കൾ ഇല്ലാത്ത അവസ്ഥയോ അല്ലെങ്കിൽ അളിഞ്ഞുപോകുന്ന അവസ്ഥയോ ഒക്കെ ഉണ്ടാകാറുണ്ട്. എന്നാൽ ആമ്പൽ ചെടി വളരെ പെട്ടെന്ന് തന്നെ വളർത്തിയെടുക്കാനായി ചെയ്തു നോക്കാവുന്ന കുറച്ചു കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം. ആമ്പലിന്റെ തൈകൾ പെട്ടെന്നു വളർത്തിയെടുക്കാനായി ചെയ്യാവുന്ന ഒരു കാര്യമാണ് ആദ്യം പറയുന്നത്. അതായത് ആമ്പൽ നടാനായി തീരുമാനിക്കുമ്പോൾ ആദ്യം നോക്കേണ്ടത് അതിന്റെ ഇലകളിൽ നടുക്ക് ഭാഗത്തായി ബ്രൗൺ നിറത്തിലുള്ള ചെറിയ തണ്ടുകൾ ഉണ്ടോ എന്നതാണ്.

- Use Wide Containers: Allows root spread.
- Plant at 45° Angle: Encourages healthy growth.
- Use Heavy Soil: Prevents floating.
- Submerge Gradually: Adjust depth as plant grows.
- Provide Full Sunlight: Needs 5–6 hours daily.
- Fertilize Monthly: Boosts blooming.
- Remove Dead Leaves: Keeps plant healthy.
ഉണ്ടെങ്കിൽ അത്തരത്തിലുള്ള ഇലകൾ മുറിച്ചെടുത്ത് അത് ഒരു പാത്രത്തിൽ വെള്ളം നിറച്ച് കുറച്ചുദിവസം ഇട്ടുവയ്ക്കുക. അതിൽ നിന്നും മുളകൾ വന്ന് തുടങ്ങി കഴിഞ്ഞാൽ ഒരു വലിയ പാത്രത്തിലേക്ക് മാറ്റി കൊടുക്കണം. ഈ സമയത്ത് വലിയ പാത്രത്തിൽ കുറച്ചു ചാണകപ്പൊടി ചെളി എന്നിവ കുഴച്ച് അതിൽ വേണം ചെടി നട്ടു കൊടുക്കാൻ. അതുപോലെ ആമ്പൽ വളർത്തുന്ന ടാങ്കിൽ മീനുകളെ ഇട്ടു കൊടുക്കുകയാണെങ്കിൽ അവ തന്നെ ടാങ്കിലെ വേസ്റ്റെല്ലാം പെട്ടെന്നു ക്ലീൻ ചെയ്യുന്നതാണ്. തണ്ടുകൾ കൂടുതലായി വളർന്നു തുടങ്ങുമ്പോൾ അത് അഴുകുന്നതിന് മുൻപായി തന്നെ കട്ട് ചെയ്ത് മാറ്റാനായി പ്രത്യേകം ശ്രദ്ധിക്കണം.
പൂക്കൾ വിരിഞ്ഞു തുടങ്ങുമ്പോൾ നല്ല രീതിയിൽ സൂര്യപ്രകാശം ലഭിക്കുന്ന ഇടങ്ങളിൽ തന്നെ ടാങ്ക് വയ്ക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. മാസത്തിൽ ഒരു തവണയെങ്കിലും ടാങ്കിലെ വെള്ളം ക്ലീൻ ചെയ്തു കൊടുക്കേണ്ടതും അത്യാവശ്യമാണ്. ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നിങ്ങളുടെ വീട്ടിലും ആമ്പൽ ചെടി വളർത്തിയെടുക്കാനായി സാധിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Waterlily Planting Tips And Tricks Video Credits: Kith & Kin