നാടൻ സദ്യ കഴിച്ചു മടുത്തോ.? ഇന്നേവരെ കഴിക്കാത്ത വയനാടിന്റെ തനതു രുചിയിൽ മംഗള സദ്യ 😋👌|Wayanadan Special mangalam Sadya

ഏ ഇതെന്തു സദ്യ എന്നല്ലേ നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്??!! ചിന്തിച്ചു സമയം കളയണ്ട… വേഗം പോയി പരീക്ഷിച്ചു നോക്കൂ.. രുചി അപാരം തന്നെ.. സദ്യയിലെ ആദ്യത്തെ കൂട്ട് തേങ്ങ അരച്ച ചിക്കൻ കറി ആണ്. ഇതിനായി ആദ്യം ഒരു പാൻ അടുപ്പത്തു വെക്കുക. ചൂടായശേഷം പാനിലേക്ക് കറിവേപ്പില ഇടുക. ഇത് ചൂടായാൽ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.

ഇനി ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചത്, 3സവാള അരിഞ്ഞത്, 2തക്കാളി അരിഞ്ഞത്, കുറച്ചു പൊതീന എന്നിവ ചേർത്ത് നന്നായി വഴറ്റുക. ശേഷം ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി 1കിലോ ചിക്കനുമിട്ട് ഇളക്കുക. ഇതിലേക്ക് 1ടീസ്പൂൺ മുളക്പൊടി, 1ടീസ്പൂൺ ചിക്കൻമസാല, കാൽ ടീസ്പൂൺ മഞ്ഞൾപൊടി എന്നിവ ചേർത്ത് നന്നായി മിക്സ്‌ചെയ്യുക. എന്നിട്ട് ഇതടച്ചു വെച്ച് വേവിക്കാം.

ഇനി ഇതിലേക്ക് 1 തേങ്ങ മുഴുവനായും ചിരകിയത് അരച്ച് ആവശ്യത്തിന് വെള്ളവും കൂടെ ചേർത്ത് കറിയിലേക്കൊഴിച്ച് മിക്സ്‌ചെയ്യുക. ഇതൊന്ന് തിളച്ചു വരുമ്പോൾ മല്ലിയില ചേർത്ത് മൂടിവെക്കാം. ടേസ്റ്റി ചിക്കൻ കറി റെഡി. ഇനി ഒരു പാൻ വെച്ച് ചൂടാവുമ്പോൾ കുറച്ചു വെളിച്ചെണ്ണയും വറ്റൽ മുളകും, കറിവേപ്പില എന്നിവ ചേർക്കുക. അതിലേക്ക് 1സവാള അരിഞ്ഞത്, ഉപ്പ്, ഉരുളക്കിഴങ്ങ് എന്നിവ ചേർക്കുക.

ഒപ്പം തന്നെ കസൂരി മേത്തി, തേങ്ങ ചിരകിയത് എന്നിവ ചേർത്തിളക്കുക. ഉരുളക്കിഴങ്ങ് തോരനും റെഡി. ഇനി സദ്യയിലേക്ക് ഒരു ചമ്മന്തി ആണ് ഉണ്ടാക്കുന്നത്. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് മല്ലിയില, പൊതീനയില, പച്ചമുളക്, ഇഞ്ചി വെള്ളുള്ളി, തേങ്ങ, ഉപ്പ്, വിനെഗർ, ചൂടുവെള്ളം എന്നിവ ചേർത്ത് അരച്ചെടുക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കൂ. Video Credit : Thoufeeq Kitchen