
ഗോതമ്പ് കൊഴുക്കട്ട ഇത്രയും സോഫ്റ്റോ..? അരിപൊടിയേക്കാൾ ഇരട്ടി രുചിയിൽ നല്ല പഞ്ഞി പോലെ കൊഴുക്കട്ട കിട്ടാൻ ഇങ്ങനെ ചെയ്യൂ..! | Wheat Kozhukatta Recipe
Wheat Kozhukatta Recipe: അരിപ്പൊടി ഉപയോഗിച്ച് കൊഴുക്കട്ട തയ്യാറാക്കുന്നത് എല്ലാ വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ ഗോതമ്പുപൊടി ഉപയോഗിച്ച് കൊഴുക്കട്ട തയ്യാറാക്കാം. ഇങ്ങനെ തയ്യാറാക്കുമ്പോൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ കൂടുതൽ രുചിയുള്ള കൊഴുക്കട്ടകൾ ഉണ്ടാക്കി എടുക്കാവുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.
Ingredients
- Wheat Flour
- Ghee
- Coconut
- Jaggery
- Cardamom Powder
- Sugar
How To Make Wheat Kozhukatta
ആദ്യം തന്നെ ഗോതമ്പുപൊടിയിലേക്ക് അല്പം പഞ്ചസാരയും നെയ്യും ആവശ്യത്തിന് വെള്ളവും ഒഴിച്ച് നല്ലതുപോലെ കുഴച്ചെടുത്ത് മാറ്റിവയ്ക്കുക. ഒരു പാൻ അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ശർക്കരയും ആവശ്യത്തിന് വെള്ളവും ഒഴിച്ച് നല്ലതുപോലെ ഉരുക്കിയെടുക്കുക. അതിലേക്ക് തേങ്ങ കൂടി ചേർത്ത് മിക്സ് ആയി വരുമ്പോൾ ഏലക്ക പൊടിച്ചത് ചേർത്ത് സ്റ്റവ് ഓഫ് ചെയ്യാം. ഈ ഒരു കൂട്ടിന്റെ ചൂട് മാറിക്കഴിയുമ്പോൾ കൊഴുക്കട്ട തയ്യാറാക്കി തുടങ്ങാവുന്നതാണ്.
അതിനായി ഒരു ചെറിയ ഉരുള മാവെടുത്ത് അതിനകത്തേക്ക് തയ്യാറാക്കി വെച്ച തേങ്ങയുടെ ഫില്ലിഗ്സ് ചെറിയ ഉരുളയാക്കിയെടുത്ത് ഫിൽ ചെയ്തു വെക്കുക. ഇത്തരത്തിൽ തയ്യാറാക്കി വെച്ച മാവ് മുഴുവനായും ഉരുട്ടിയെടുത്തുകഴിഞ്ഞാൽ കൊഴുക്കട്ടകൾ ആവി കയറ്റി എടുക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : RASHMI’S RECIPES
Wheat Kozhukatta Recipe
Wheat Kozhukatta is a wholesome, traditional South Indian steamed dumpling made with wheat flour and a sweet coconut-jaggery filling. Unlike the usual rice flour version, this healthier twist uses whole wheat for the outer dough, giving it a nutty flavor and soft texture. The filling is made by melting jaggery and mixing it with grated coconut, cardamom, and a pinch of salt. Small portions of dough are flattened, filled, and sealed into dumplings, then steamed until cooked. Popular during festivals or as an evening snack, Wheat Kozhukatta is nutritious, naturally sweet, and perfect for health-conscious indulgence.