ഗോതമ്പു പൊടി കൊണ്ട് ഇത്രേം ടേസ്റ്റിൽ കഴിച്ചിട്ടുണ്ടോ 😍😍 കിടു ഐറ്റം 😋👌|Wheatflour masala recipe

Wheatflour masala recipe malayalam : വീട്ടിലുള്ള ഗോതമ്പുപൊടിയും സവാളയും കൊണ്ട് വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാവുന്ന ഒരു സിമ്പിൾ സ്നാക്ക്സ് റെസിപിയെ കുറിച്ച് പരിചയപ്പെടാം. പ്രഭാതഭക്ഷണമായും അതുപോലെ തന്നെ വൈകുന്നേരങ്ങളിലും ഉണ്ടാക്കാവുന്ന ഒരു ഈസി റെസിപ്പി ആണിത്. മാത്രമല്ല എണ്ണയിൽ മുക്കി തയ്യാറാക്കിയിരിക്കുന്ന പലഹാരങ്ങൾ നിന്നും വ്യത്യസ്തമായ ഒരു പലഹാരം കൂടിയാണിത്.

ഇതിനുവേണ്ടി ആദ്യം തന്നെ മസാല തയ്യാറാക്കാൻ ആയി ഒരു പാനിൽ കുറച്ചു വെളിച്ചെണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും ഇട്ട് പൊട്ടിച്ചെടുക്കുക. ശേഷം അടുത്തതായി നീളത്തിൽ അരിഞ്ഞു വച്ചിരിക്കുന്ന 2 സവാള ഇതിലേക്ക് ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുക. കൂടെ തന്നെ അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചതും കൂടി ചേർത്ത് കൊടുത്തു നല്ലതുപോലെ വഴറ്റി എടുക്കേണ്ടതാണ്. മുക്കാൽ ഭാഗത്തോളം വാടി വന്നു

കഴിയുമ്പോഴേക്കും ഒരു തക്കാളി ചെറുതായി അരിഞ്ഞതും ഒരു പച്ചമുളക് കൂടി ചേർത്ത് നല്ലപോലെ ഇളക്കുക. നല്ലതുപോലെ കുഴഞ്ഞു വാടി കഴിയുമ്പോഴേക്കും അതിലേക്ക് അരടീസ്പൂൺ മുളക്പൊടി കാൽ ടീസ്പൂൺ മഞ്ഞൾ പൊടി മുക്കാൽ ടീസ്പൂൺ ചിക്കൻ മസാല കൂടെ ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുക.
അടുത്തതായി ഒരു ബൗളിലേക്ക് ഒരു കപ്പ് ഗോതമ്പുപൊടിയും ആവശ്യത്തിന് ഉപ്പും ഇട്ട് കുറച്ച് വെള്ളവും

ഒഴിച്ച് ദോശമാവു പരുവത്തിലാക്കി ഒന്ന് കലക്കി എടുക്കുക. അപ്പത്തിന് ചട്ടി ചൂടാക്കിയതിനുശേഷം അതിലേക്ക് സാധാരണയായി ദോശ ചുട്ട് എടുക്കുന്നതു പോലെ ചുട്ടെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി നടുവിലായി നേരത്തെ മാറ്റിവെച്ച മസാല കൂടി ഇട്ട് ഒരു ബോക്സ് പരുവത്തിൽ മടക്കിയെടുത്ത് അപ്പ തട്ടിൽ വെച്ച് രണ്ടു സൈഡും നല്ലതുപോലെ മൊരിയിച്ചു കഴിക്കാവുന്നതാണ്. credit : ഉമ്മച്ചിന്റെ അടുക്കള by shereena