ഇത്തിരി ഗോതമ്പ് പൊടിയും, ഇഡ്‌ലി തട്ടും ഉള്ളവർ ഇത് ഉണ്ടാക്കാതെ ഇരിക്കില്ല.. ഉറപ്പാ 👌👌 അതും കിടിലൻ രുചിയിൽ.. 😋😋| wheatflour-small cake recipe

wheatflour-small cake recipe malayalam : വെറും ഗോതമ്പു പൊടിയും അൽപ്പം ചില ചേരുവകളും മാത്രം ഉപയോഗിച്ചു മിക്സിയിൽ ഒന്നു കറക്കിയെടുത്ത് ഇഡ്ഡലി തട്ടിൽ ഒരു അടിപൊളി സ്പോന്ജ് കേക്ക് തയ്യാറാക്കി നോക്കിയാലോ.. എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ കിടിലൻ വിഭവം ഒരിക്കലെങ്കിലും നിങ്ങൾ ഒന്നു ട്രൈ ചെയ്തു നോക്കണേ.. എങ്ങനെയാണെന്ന് നോക്കാം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.

  • പഞ്ചസാര
  • ഗോതമ്പുപൊടി
  • മുട്ട
  • വാനില എസ്സെൻസ്
  • ബേക്കിംഗ് സോഡ
  • ബേക്കിംഗ് പൗഡർ
  • സൺഫ്ലവർ ഓയിൽ

ഈ ചേരുവകൾ എല്ലാം എടുത്ത് വെച്ച ശേഷം മിക്സിയിലിട്ട് ചെറുതെയൊന്ന് കറക്കിയെടുക്കുക. ശേഷം കട്ടി കൂടുതലാണെങ്കിൽ മാത്രം അൽപ്പം പാല് കൂടി ചേർത്ത് മാറ്റി വെക്കാം. മറ്റൊരു പാത്രത്തിൽ അല്പം കൊക്കോ പൗഡർ അരിച്ചു വെച്ചതിലേക്കു തയ്യാറാക്കി വെച്ചിരിക്കുന്ന മിക്സിൽ നിന്ന് അൽപ്പം കൂടി ചേർത്ത് നന്നായി മിക്സ് ചയ്തു വെക്കാം. ശേഷം ഇഡ്ഡലി തട്ടിൽ എണ്ണ പുരട്ടി തയ്യാറാക്കി വെച്ചിരിക്കുന്ന വാനില മിക്സും കൊക്കോപൗഡർ മിക്സും മാറി മാറി ഒഴിച്ച് കൊടുക്കാം.

ശേഷം ഒരു ടൂത് പിക്ക് കൊണ്ട് ഇഷ്ടമുള്ള ഡിസൈൻ വരച്ചു കൊടുക്കാം. പഴയ ഫ്രൈ പാൻ ചൂടായി വരുമ്പോൾ അതിലേക്കു ഇഡ്ഡലിത്തട്ട് ഇറക്കി വെച്ച് മൂടിവെച്ചു 15 മിനിറ്റു വേവിക്കാം. നല്ല പഞ്ഞിപോലുള്ള സോഫ്റ്റ് കേക്ക് റെഡി. നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.