പുറംമേനിയേക്കാൾ ഭംഗിയുള്ള ഇന്റീരിയർ കാഴ്ച്ചകൾ ; 12 സെന്റിലെ 48 ലക്ഷം രൂപയുടെ മനോഹരമായ വീട് | Home tour video

Home tour video: വീടിന്റെ പുറംമേനി മോഡി പിടിപ്പിക്കുന്നതിനേക്കാൾ ഇന്റീരിയർ ഭാഗം ആവശ്യാനുസരണമുള്ള സുഖ സൗകര്യങ്ങളാൽ മനോഹരമാക്കാൻ ഒരുപാട് ഇഷ്ടപ്പെടുന്നു. അങ്ങനെയുള്ള ആളുകൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു വീടാണിത്. 12 സെന്റ് സ്ഥലത്ത് 48 ലക്ഷം രൂപ ചെലവഴിച്ച് 2400 sqft വിസ്തീർണ്ണത്തിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. പുറകിലോട്ട് ഇറക്കി അത്യാവശ്യം മുറ്റം ലഭിക്കുന്ന രീതിയിലാണ് വീട് പണികഴിപ്പിച്ചിരിക്കുന്നത്.

വീടിനകത്തേക്ക് പ്രവേശിക്കുമ്പോൾ തന്നെ, സിറ്റ്ഔട്ടിൽ കാണാൻ കഴിയുന്ന സിംഗിൾ വിൻഡോകൾ മനോഹരമായ കാഴ്ച്ച നൽകുന്നു. തേക്ക് മരത്തിൽ നിർമ്മിച്ച മെയിൻ ഡോർ കടന്ന് അകത്തേക്ക് പ്രവേശിക്കുന്നത് വീട്ടിലെ ലിവിങ് ഏരിയയിലേക്കാണ്. ഡബിൽ ഹയ്റ്റിൽ നിർമ്മിച്ചതുകൊണ്ട് തന്നെ, പകൽ സമയത്ത് ലിവിങ് ഏരിയയിൽ സൂര്യപ്രകാശം ലഭ്യമാണ്. ലിവിങ് റൂമിൽ നിന്ന് അടുത്തതായി ഡൈനിംഗ് ഏരിയയിലേക്കാണ് പ്രവേശിക്കുന്നത്.

വീടിന്റെ കിച്ചണിലേക്ക് കടന്നാൽ, അവിടെ സെറ്റ് ചെയ്തിട്ടുള്ള ബ്രേക്ക്‌ ഫാസ്റ്റ് ടേബിൾ ഈ വീട്ടിലെ കിച്ചണിന്റെ പ്രത്യേകതയാണ്. സ്റ്റോറേജ് ഏരിയയും ക്രോക്കാറി യൂണിറ്റും എല്ലാം ഉൾപ്പെടുന്ന വിശാലമായ കിച്ചൺ ആണ് ഒരുക്കിയിരിക്കുന്നത്. വീട്ടിൽ മൂന്ന് ബാത്രൂം അറ്റാച്ഡ് ബെഡ്റൂമുകൾ ഉൾപ്പെടുന്നു. കൂടാതെ, ഒരു പ്രാർത്ഥന മുറിയും, സ്റ്റഡി ഏരിയയും അടങ്ങിയിരിക്കുന്നു.

പ്രധാനമായും വൈറ്റ് നിറത്തിലാണ് വീടിന്റെ ഇന്റീരിയറും എക്സ്റ്റീരിയറും ഒരുക്കിയിരിക്കുന്നത്. കൂടാതെ, ബെഡ്റൂമിൽ ഉൾപ്പടെ ചെയ്തിരിക്കുന്ന പ്ലേവുഡ് വർക്കുകളും വീടിന്റെ ഇന്റീരിയർ ഭംഗി വർധിപ്പിക്കുന്നു. കുഞ്ഞിപ്പ ബംഗ്ലാവ്ക്കുന്ന് ആണ് വീടിന്റെ നിർമ്മാണം നടത്തിയിരിക്കുന്നത്. കൂടുതൽ കാഴ്ച്ചകളും വിശേഷങ്ങളും വീഡിയോയിൽ കാണാം.video credit : shanzas world