ആകാംക്ഷയുണർത്തുന്ന “അപരിചിതൻ” .!! ദി റിങ്സ് ഓഫ് പവർ എപ്പിസോഡ് 7 റിവ്യൂ.|The Rings of Power

The Rings of Power: കേന്ദ്ര കഥാപാത്രങ്ങളെപ്പറ്റിയും, അവരുടെ ചുറ്റുപാടുകളെപ്പറ്റിയുമാണ് The Rings of Power ൻ്റെ ആദ്യ സീസണിൽ ചർച്ച ചെയ്യുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. 5 സീസണുകളായി പരന്നു കിടക്കുന്ന ബൃഹത്തായ ഒരു കഥയുടെ അൽപ്പ ഭാഗം മാത്രമാണ് നാം ഇതുവരെ കണ്ടതെന്നർത്ഥം. മുഖ്യ കഥാപാത്രങ്ങളെ ഇതിനോടകം തന്നെ പരിചയപ്പെട്ടെങ്കിലും, ചില ചോദ്യങ്ങൾ ഇപ്പോഴും അവശേഷിക്കുകയാണ്.യഥാർത്ഥത്തിൽ ആരാണ് അഡാർ? എന്തുകൊണ്ടാണ് അയാൾ ഓർക്കുകൾക്കിടയിൽ ഇത്രയധികം

ആദരിക്കപ്പെടുന്നത്? സൗറോൺ എവിടെയാണ്? ഇതുവരെ നാം പരിചയപ്പെട്ട കഥാപാത്രങ്ങളിൽ ആരെങ്കിലുമാണോ സൗറോൺ? സൗറോണാകാൻ പ്രേക്ഷകർ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് The Stranger എന്ന കഥാപാത്രത്തെയാണ്. ഒന്നാമത്തെ എപ്പിസോഡിൻ്റെ അവസാനം പ്രത്യക്ഷപ്പെട്ട ഈ കഥാപാത്രം ഏവരിലും നിഗൂഢത ഉണർത്തുന്നുണ്ട്. അയാൾ എവിടെ നിന്ന് വന്നെന്നോ, അയാളുടെ ലക്ഷ്യം എന്താണെന്നോ നമുക്കറിയില്ല.

ഹാർഫൂട്ടുകൾ വെളിച്ചത്തിനായി ഉപയോഗിക്കുന്ന മിന്നാമിന്നികളെ അയാൾ കൊല്ലുന്നത് തുടക്കത്തിൽ കാണിക്കുന്നുണ്ട്. എന്നാൽ, അത് മനപൂർവ്വം ചെയ്തതല്ല എന്നാണ് നോറിയുടെ അഭിപ്രായം. തുടർന്നുള്ള എപ്പിസോഡിൽ താൻ “അപകടം” ആണെന്ന് അയാൾ നോറിയോട് പറയന്നുണ്ട്. അതിൻ്റെ പിന്നിൽ എന്താണ് കാരണമെന്നും നമുക്ക് അവ്യക്തമാണ്. പക്ഷേ ഹാർഫൂട്ടുകളുടെ പലായനത്തിനിടെ അവർ നേരിടുന്ന ശത്രുക്കളെ ഈ കഥാപാത്രം തുരത്തി ഓടിക്കുന്നുണ്ട്. പക്ഷേ, അതിനു ശേഷം നോറിക്ക് താങ്ങാൻ കഴിയാത്ത

രീതിയിലുളള ഒരു ശക്തി ഇയാളിൽ നിന്നും പ്രവഹിക്കുന്നുമുണ്ട്. ഏതോ അജ്ഞാത കാരണത്താൽ നശിച്ചു പോയ ഫലവൃക്ഷങ്ങളെ ‘സുഖപ്പെടുത്തു’ന്നതോടു കൂടി, ഇയാൾ അപകടകാരിയല്ലെന്ന് (കുറഞ്ഞപക്ഷം ഹാർഫൂട്ടുകൾക്ക്) പ്രേക്ഷകന് വ്യക്തമാകുന്നു. എന്നിരുന്നാലും, The Stranger ആരാണ്? അയാൾക്ക് പിന്നാലെ, അയാളെ അന്വേഷിച്ചെന്ന പോലെ നടക്കുന്ന മൂന്നുപേർ ആരാണ്? അവർ എന്തിനാണ് ഹാർഫൂട്ടുകളുടെ വസതികൾ നശിപ്പിച്ചത്? Lord of the Rings, Hobbit എന്നീ ചിത്രങ്ങളിൽ നാം കണ്ട Gandalf എന്ന കഥാപാത്രമാണോ The Stranger? അതോ അതുപോലെയുള്ള ഏതെങ്കിലും മാന്ത്രികനാണോ? ഈയൊരു കഥാപാത്രത്തിൻ്റെ പിന്നിലെ നിഗൂഢത വ്യക്തമാകാൻ ഒരാഴ്ച കൂടി നമുക്ക് കാത്തിരിക്കാം!!