3 മിനുട്ടെ അധികം.. നാരങ്ങ വെള്ളത്തിൽ ഈ ഒരു സൂത്രം ചെയ്ത് നോക്കൂ..😋👌പുത്തൻ ലുക്കിൽ കിടിലൻ ടേസ്റ്റിൽ 3 തരം നാരങ്ങവെള്ളം..

Fresh Lime Juice Recipe : വെയിലിന്റെ കാഠിന്യം കൂടി വരുകയാണ്. അതിനൊപ്പം തന്നെ ചൂടും. ഈ വേനൽ ചൂടിൽ കൂൾ ആയിരിക്കാൻ കുറച്ചു വെറൈറ്റി ലൈം ജ്യൂസ് തയ്യാറാക്കിയാലോ.. ആദ്യം നമ്മൾ തയ്യാറാക്കുന്നത് നമുക്കേവർക്കും പ്രിയപ്പെട്ട മിന്റ് ലൈം ജ്യൂസ് ആണ്. അതിനായി കുറച്ച് മിന്റ് ലീവ്സ്, ചെറുനാരങ്ങാ, ഇഞ്ചി ചെറുതായി അരിഞ്ഞത് എന്നിവ എടുക്കുക. ഒരു ജാർ എടുത്ത് അതിലേക്ക് 10 പൊതിനയില ചേർക്കുക.

2 ടേബിൾസ്പൂണ് പഞ്ചസാരയും 2 കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞതും ചേർത്ത് 2 ചെറുനാരങ്ങാ കൂടി പിഴിഞ്ഞെടുക്കണം. നാരങ്ങയുടെ അളവ് ഒട്ടും കുറഞ്ഞു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതിനുശേഷം ജാറിലേക്ക് ആവശ്യത്തിന് വെള്ളം ചേർക്കണം. നമ്മൾ ഇവിടെ 2 കപ്പ് അളവിലാണ് വെള്ളം എടുക്കുന്നത്. മിക്സിയിൽ നന്നായി അടിച്ചെടുത്ത ശേഷം അരിച്ച് ജ്യൂസ് ഒരു ഗ്ലാസ്സിലേക്ക് മാറ്റാം. 3 കട്ട

ഐസ്‌ക്യൂബ് കൂടി ചേർത്താൽ നമ്മുടെ മിന്റ് ലൈം ജ്യൂസ് തയ്യാർ. രണ്ടാമതായി തയ്യാറാക്കാൻ പോകുന്നത് ക്യാരറ്റ് ലൈം ജ്യൂസ് ആണ്. 100 ഗ്രാം ക്യാരറ്റ് ചെറിയ കഷ്ണങ്ങൾ ആക്കിയത്, ചെറുനാരങ്ങാ എന്നിവ ജാറിലേക്കെടുത്ത് 3 സ്‌പൂൺ പഞ്ചസാര കൂടി ചേർക്കുക. അതിലേക്ക് 2 കപ്പ് അളവിൽ വെള്ളം ചേർക്കണം. വെള്ളത്തിന്റെ അളവ് കൂടാതിരിക്കാൻ ശ്രദ്ധിക്കണം. 2 നാരങ്ങാ മുഴുവനായി പിഴിഞ്ഞെടുക്കണം. മിക്സിയിൽ

നന്നായി അടിച്ചെടുത്ത ശേഷം അരിച്ച് ജ്യൂസ് ഒരു ഗ്ലാസ്സിലേക്ക് മാറ്റാം. തണുപ്പിനു വേണ്ടി 3 കട്ട ഐസ്‌ക്യൂബ് കൂടി ചേർക്കാം. നോർമൽ ക്യാരറ്റ് ജ്യൂസ്നെക്കാൾ രുചികരമാണ് ഈ രീതിയിൽ തയ്യാറാക്കുന്ന കാരറ്റ് ലൈം ജ്യൂസ്. മൂന്നാമതായി ഏവർക്കും ഇഷ്ട്ടപ്പെടുന്ന പൈനാപ്പിൾ ലൈം ജ്യൂസ് ആണ് തയ്യാറാക്കുന്നത്. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി വിഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. നിങ്ങളും ഉണ്ടാക്കി നോക്കൂ.. തീർച്ചയായും ഇഷ്ട്പ്പെടും. credit : Tasty Recipes Kerala