
അമ്പോ… എന്താ രുചി..! കടയിലേതു പോലെ നല്ല ക്രിസ്പ്പി, ജ്യൂസി ജിലേബി തയ്യാറാക്കിയാലോ!! | Perfect Crispy And Juicy Jalebi
Perfect Crispy And Juicy Jalebi: താഴെ കൊടുക്കുന്ന അതെ അളവിൽ തന്നെ സാധങ്ങൾ എടുത്താൽ നല്ല അടിപൊളി ജിലേബി ഉണ്ടാക്കാവുന്നതാണ്. അപ്പോൾ ആദ്യം തന്നെ ജിലേബിയിലേക്ക് ആവശ്യമായ പഞ്ചസാരലായനി തയ്യാറാകാം. എടുത്ത് വച്ച പാനിലോട്ട് രണ്ടര കപ്പ് പഞ്ചസാരയും രണ്ട് കപ്പ് വെള്ളവും ചേർത്ത് ചൂടാക്കി എടുക്കാം. ലായനി ഒരു നൂൽ പരുവം ആവുന്നത് വരെ മീഡിയം ഫ്ലായ്മിൽ ഇട്ട് ചൂടാക്കുക. പാകത്തിന് ആയ ലായനിലേക് മുക്കാൽ ടീസ്പൂൺ ഏലക്കപൊടിച്ചതും ഒരു ടീസ്പൂൺ നാരങ്ങനീരും ചേർക്കുക.
Ingredients
- Sugar
- Water
- Limewater
- Urad
- Rice Flour
- Cornflour
- Orange Food Color
- Oil
How To Make Perfect Crispy And Juicy Jalebi
നാരങ്ങ നീര് ചേർക്കുന്നത് പഞ്ചസാര ലായനി തണുക്കുന്ന സമയത്ത് കട്ടപിടിക്കാതെ ഇരിക്കാൻ കൂടിയാണ്. ഇനി ഇതിലൊട്ട് രുചി കൂട്ടാൻ വേണ്ടി രണ്ട് ടീസ്പൂൺ നെയ്യ് കൂടെ ചേർത്ത് ഇളക്കി വക്കുക. ഇനി ജിലേബി ഉണ്ടാക്കാനുള്ള മാവ് തയാറാകാം. അതിനു വേണ്ടി ഒരു കപ്പ് ഉഴുന്ന് നല്ല പോലെ കഴുകി മൂന്ന് മണിക്കൂർ വെള്ളത്തിൽ കുതിർത്തി വെള്ളം നല്ലപോലെ വാർത്ത് ഊറ്റി മാറ്റിവക്കുക.ശേഷം ഒരു ജാറിലോട് ഇട്ട് ലേശം വെള്ളം ചേർത്ത് അരച്ചെടുക്കാം. മാവ് പാകത്തിന് കട്ടി വേണം. ഈ മാവിലോട്ട് രണ്ട് ടീസ്പൂൺ അരിപൊടി, രണ്ട് ടീസ്പൂൺ കോൺഫ്ലവർ ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക.
അരിപൊടിയുടെയും കോൺഫ്ലവരിന്റെയും അളവ് കൂടാതെ ശ്രദ്ധിക്കുക. അല്ലെങ്കിൽ ജിലേബി നല്ല ക്രിസ്പ്പി കൂടാൻ ചാൻസ് ഉണ്ട്. ഇനി മാവിലേക്ക് ആവശ്യം ഉണ്ടെങ്കിൽ മാത്രം ഓറഞ്ച് ഫുഡ് കളർ ചേർത്ത് കൊടുക്കാം. ഇനി സെറ്റ് ആക്കിവച്ച മാവ് ഒരു പൈപ്പ്ബാഗിലോട്ടോ അല്ലെങ്കിൽ വീട്ടിൽ ഉള്ള ഒരു കവറിലൊട്ടൊ മാറ്റി അറ്റത്ത് ഒരു ദ്വാരം ഇട്ടതിനു ശേഷം അടുപ്പത്ത് പാനിൽ സൺഫ്ലവർ ഓയിൽ ലോ ഫ്ളൈമിൽ ഇട്ട് വക്കുക.അതിലോട്ടു മാവ് ജിലേബി രൂപത്തിൽ ഇട്ട് നല്ലപോലെ മറച്ചിട് വേവിക്കുക. ശേഷം ആദ്യം തയ്യാറാക്കിയ പഞ്ചസാര ലായനിയിലേക്ക് ഇട്ട് ഒന്ന് കുതിർത്തു എടുക്കുക. കൂടുതൽ ടേസ്റ്റിനു വേണ്ടി അല്പം നെയ് മുകളിൽ തൂവികൊടുക്കാം. അപ്പോൾ നല്ല അടിപൊളി ടേസ്റ്റി ആയ ജിലേബി തയ്യാർ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം. Video Credits : Malus Kitchen World
Perfect Crispy And Juicy Jalebi
Perfect crispy and juicy jalebi is a beloved Indian sweet known for its vibrant golden hue, spiral shape, and irresistible taste. Made by deep-frying fermented batter of maida (all-purpose flour) into swirls, it is then soaked in fragrant sugar syrup infused with cardamom or saffron. The result is a crispy outer layer that crackles with each bite, while the inside remains juicy and syrupy. Best enjoyed warm, jalebis are a festive favorite, often paired with rabri or served on their own. Their balance of crispness and sweetness makes them a timeless treat loved across generations and regions.