
നല്ല പഞ്ഞി പോലെ സോഫ്റ്റ് ഇഡലി ഇനി ആർക്കും ഉണ്ടാക്കാം; രുചികരമായ ഇഡ്ഡലി ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ…!! | Soft And Tasty Idli Making Tip
Soft And Tasty Idli Making Tip: ആദ്യം ഒരു പാത്രമെടുത്ത് അതിലേക്ക് 1 കപ്പ് പച്ചരി, കാൽ കപ്പ് ഉഴുന്ന്, കാൽ ടീസ്പൂൺ ഉലുവ എന്നിവ എടുത്ത് നന്നായി കഴുകുക.4-5 തവണ വൃത്തിയായി കഴുകുക. ശേഷം ഇതിലേക്ക് കുതിരനായി വെള്ളം ഒഴിക്കുക. ഇത് ഇനി രണ്ടര മണിക്കൂർ ഫ്രിഡ്ജിൽ അടച്ചു വെക്കാം. ശേഷം പാത്രം തുറന്ന് നോക്കുക. ഈ സമയം കൊണ്ട് തന്നെ നന്നായി കുതിർന്നു വന്നിട്ടുണ്ടാകും. ഇനി കുതിർത്ത വെള്ളം മറ്റൊരു പാത്രത്തിലേക്ക് മാറ്റാം.
Ingredients
- Raw Rice
- Urad
- Fenugreek
- Water
- Cooked Rice
- Ice cube
- Salt
How To Make Soft And Tasty Idli
എന്നിട്ട് അരി, ഉഴുന്ന്, ഉലുവ എന്നിവ മിക്സിയുടെ ജാറിലേക്ക് ഇടുക. ഒപ്പം തന്നെ അര കപ്പ് അളവിൽ ചോറ്, 2ഐസ് ക്യൂബ് എന്നിവ ചേർക്കുക. മാറ്റിവച്ച കുതിർത്തിയ വെള്ളം ആവശ്യത്തിന് ചേർത്ത് ഇത് നന്നായി അരച്ചെടുക്കാം. അരിയും ഉഴുന്നുമെല്ലാം തണുത്തത് കൊണ്ട് ഇത് അരക്കുമ്പോൾ തന്നെ നന്നായി പതഞ്ഞ് വരും. ഇനി മാവ് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഇഡ്ഡലി മാവ് വേഗത്തിൽ എങ്ങനെയാണ് പുളിപ്പിക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കുക്കർ ചെറുതീയിൽ അടുപ്പത്തു വെക്കുക.
അതിനുള്ളിൽ ഒരു തട്ട് വെച്ച് കൊടുക്കുക. അതിനു മുകളിലേക്ക് മാവോഴിച്ചു വച്ച പാത്രം വെച്ച് കൊടുക്കുക. ശേഷം ഈ പാത്രവും കുക്കറും അടച്ചു വെക്കുക. ശേഷം തീ ഓഫ് ചെയ്ത് 5 മണിക്കൂർ നേരം വെക്കുക. 5 മണിക്കൂറിനു ശേഷം മാത്രം കുക്കർ തുറക്കുക. അപ്പോൾ നമുക്ക് നല്ല പതഞ്ഞു പൊങ്ങിയ മാവ് കിട്ടും. ഇനി സാധാരണ ഇഡ്ഡലി ചുട്ടെടുക്കുന്ന പോലെ ചുട്ടെടുക്കുക. നല്ല സോഫ്റ്റ് ഇഡ്ഡലി റെഡി..!! കൂടുതൽ അറിയാനായി വീഡിയോ കാണുക!! Video Credits : sruthis kitchen
Soft And Tasty Idli Making Tip
To make soft and tasty idlis, start by using the right rice-to-urad dal ratio—typically 3:1. Soak both ingredients separately for 4–6 hours, then grind them to a smooth, fluffy batter. Add a handful of cooked rice or fenugreek seeds while grinding for extra softness. After mixing, let the batter ferment overnight in a warm place until it doubles in volume. Just before steaming, add a pinch of salt and mix gently without overbeating. Use greased idli molds and steam for 10–12 minutes. Avoid overcooking. These steps ensure your idlis turn out soft, spongy, and delicious every time.