തിയേറ്ററിൽ അഴിഞ്ഞാടി മോഹൻലാൽ; രണ്ടാം തവണയും ഛോട്ടാ മുംബൈ ഹിറ്റ്…!! | Chotta Mumbai Re Relese
Chotta Mumbai Re Relese : മോഹൻലാല്‍ നായകനായി വന്ന ഹിറ്റ് ചിത്രം ഛോട്ടാ മുംബൈ റീ റിലീസ് ചെയ്തിരിക്കുകയാണ്. റീ റിലീസ് ചെയ്തതോടെ ചിത്രത്തെ വീണ്ടും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. തിയേറ്ററുകളെ ആവേശം കൊള്ളിച്ചാണ് ഇപ്പോൾ സിനിമ മുന്നേറുന്നത്. മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രം 2007 ലാണ് പുറത്തിറങ്ങിയത്. ഛോട്ടാ മുംബൈ എന്ന ചിത്രം 4 കെ ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവോടെയാണ് വീണ്ടും തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്.
തിയേറ്ററിൽ അഴിഞ്ഞാടി മോഹൻലാൽ
ഓപ്പണിംഗില്‍ മലയാളം റീ റിലീസുകളില്‍ മോഹൻലാലിന്റെ തന്നെ ചിത്രമായ സ്ഫടികത്തിന്റെയും മണിച്ചിത്രത്താഴിന്റെയും പിന്നിലാണ് ഛോട്ടാ മുംബൈയുടെ ഇടം. വല്ല്യേട്ടനെയും ദേവദൂതനെയും വീഴ്ത്തിയാണ് ചിത്രം കളക്ഷനില്‍ മുന്നേറിയത്. മാത്രമല്ല ടിക്കറ്റ് വില്പനയിലും ട്രെൻഡിംഗിലാണ് ചിത്രം. കഴിഞ്ഞ ഒരു മണിക്കൂറിനുള്ളില്‍ ബുക്ക് മൈ ഷോയില്‍ 1310 ടിക്കറ്റുകളാണ് ഛോട്ടാമുംബൈയുടേതായി വിറ്റഴിഞ്ഞത്. മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരേയൊരു ചിത്രം മാത്രമേ ഒരുക്കിയിട്ടുള്ളൂ. എന്റര്ടെയ്ന്മെന്റ് വാല്യു അത്രമേൽ ഉള്ള ചിത്രമാണിത്. മോഹന്‍ലാലിനൊപ്പം വലിയൊരു താരനിര തന്നെ ചിത്രത്തില്‍ എത്തിയിരുന്നു.

രണ്ടാം തവണയും ഛോട്ടാ മുംബൈ ഹിറ്റ്
വാസ്കോ ഡ ഗാമ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപികുനത്. തല എന്ന് കൂട്ടുകാര്‍ വിളിക്കുന്ന ആ പേര് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്. നായകനായി മോഹൻലാൽ തകർത്തപ്പോൾ നടേശന് എന്ന കഥാപാത്രത്തിലൂടെ കലാഭവന്‍ മണി നിറഞ്ഞാടി. അതെ വർഷത്തെ മികച്ച വില്ലൻ കഥാപാത്രത്തിലുള്ള അവാർഡ് കലാഭവൻ മണിക്കായിരുന്നു. ഭാവന ആയിരുന്നു നായികയായി എത്തിയത്. സിദ്ദിഖ്, ജഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, മണിക്കുട്ടന്, ബിജുക്കുട്ടന്, സായ് കുമാര്‍, രാജന് പി ദേവ്, വിനായകന്, മണിയന്‍പിള്ള രാജു, മല്ലിക സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, കൊച്ചിന് ഹനീഫ,

ഭീമന് രഘു, വിജയരാഘവന്, ബാബുരാജ്, സനുഷ, ഗീത വിജയന്, രാമു, കുഞ്ചന്‍, നാരായണന്‍കുട്ടി, സന്തോഷ് ജോഗി, ബിജു പപ്പന്, കൊച്ചുപ്രേമന്, നിഷ സാരംഗ്, ഷക്കീല തുടങ്ങിയവരാണ് ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സ്ഫടികം, ദേവദൂതന്, മണിച്ചിത്രത്താഴ് അടക്കമുള്ള റീ റിലീസുകള്‍ക്ക് ശേഷമെത്തിയ മോഹന്‍ലാലിന്റെ റീ റിലീസ് കൂടിയാണ് ഛോട്ടാ മുംബൈ. വലിയ റീപ്പീറ്റ് വാലു ഉള്ള മോഹൻലാൽ ചിത്രമാണ് ഛോട്ടാ മുംബൈ. കേരള തിയേറ്ററുകളില്‍ വമ്പന്‍ ഓളമാണ് ഛോട്ടാ മുംബൈ ഇപ്പോൾ സൃഷ്ടിക്കുന്നത്. അന്‍വര്‍ റഷീദും ബെന്നി പി നായരമ്പലവും ചേര്‍ന്ന് ഒരുക്കിയ ഈ ചിത്രം 2007 വിഷു റിലീസായി ഇറങ്ങിയ മമ്മൂട്ടിയുടെ അമല്‍ നീരദ് ചിത്രം ബിഗ് ബിയെ മറികടന്ന് വിഷുവിന്നറായി മാറിയിരുന്നു. Chotta Mumbai Re Relese
