
കർക്കിടക മാസത്തിലെ ആരോഗ്യ സംരക്ഷണത്തിനായി ഉലുവപ്പാൽ തയ്യാറാക്കാം; കുറഞ്ഞ ചേരുവയിൽ വർഷം മുഴുവൻ ആരോഗ്യം നില നിർത്താം… ഇത് പോലെ ചെയ്തു നോക്കൂ..!! | Healthy Uluva Paal Recipe
Healthy Uluva Paal Recipe: വേദനകളും മറ്റ് ശാരീരിക അസുഖങ്ങളുമെല്ലാം ഇളകുന്ന സമയമായാണ് കർക്കിടക മാസത്തെ പണ്ടുകാലം തൊട്ടുതന്നെ പറയാറുള്ളത്. അതുകൊണ്ടുതന്നെ ഈയൊരു സമയത്ത് ശരീരത്തിന് ആവശ്യമായ ശ്രദ്ധ നൽകിയില്ല എങ്കിൽ പല രീതിയിലുള്ള അസുഖങ്ങളും വരാനുള്ള സാധ്യത കൂടുതലാണ്. ശരീരബലം കൂട്ടാനും ആരോഗ്യ സംരക്ഷണത്തിനുമായി കർക്കിട മാസത്തിൽ തയ്യാറാക്കാവുന്ന ഒരു ഉലുവ പാലിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം.
Ingredients
- Fenugreek -100 g
- Palm Jaggery -150 g
- Cumin Seed powdered(roasted)
- Coconut -1 nos
- Water
ഉലുവ പാൽ തയ്യാറാക്കുന്നതിന് ആവശ്യമായിട്ടുള്ള പ്രധാന ചേരുവ ഉലുവ തന്നെയാണ്. ആദ്യം തന്നെ ആവശ്യത്തിനുള്ള ഉലുവ എടുത്ത് അത് നല്ലതുപോലെ കഴുകി കുതിരാനായി വെള്ളത്തിൽ ഇട്ടു വയ്ക്കണം. ഉലുവ നല്ലതുപോലെ കുതിർന്നു വന്നു കഴിഞ്ഞാൽ അത് കുക്കറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് രണ്ട് വിസിൽ അടിപ്പിച്ച് എടുക്കുക. ഉലുവ വേവുന്ന സമയം കൊണ്ട് ആവശ്യമായ ശർക്കരപ്പാനി തയ്യാറാക്കാം.
Healthy Uluva Paal Recipe
അതിനായി അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് മധുരത്തിന് ആവശ്യമായ ശർക്കരയും അല്പം വെള്ളവും ഒഴിച്ചു കൊടുക്കുക. ശർക്കര നല്ല രീതിയിൽ കുറുകി പാനിയായി വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്ത് അത് അരിച്ചെടുത്ത് മാറ്റാവുന്നതാണ്. ശേഷം നേരത്തെ വേവിച്ചുവെച്ച ഉലുവ ചൂട് മാറിയശേഷം മിക്സിയുടെ ജാറിൽ ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അടി കട്ടിയുള്ള ഒരു പാത്രം അല്ലെങ്കിൽ ഉരുളി അടുപ്പത്ത് വെച്ച് അതിലേക്ക് അരച്ചുവെച്ച ഉലുവയുടെ കൂട്ട് ചേർത്ത് നല്ലതുപോലെ ഇളക്കുക. ഉലുവയുടെ പച്ചമണമെല്ലാം മാറി തുടങ്ങുമ്പോൾ അതിലേക്ക് ശർക്കരപ്പാനി ഒഴിച്ച് കൊടുക്കാവുന്നതാണ്.
ശർക്കരപ്പാനിയും ഉലുവയും നല്ല രീതിയിൽ മിക്സായി തുടങ്ങുമ്പോൾ അതിലേക്ക് ഒരു തേങ്ങയുടെ പാൽ പിഴിഞ്ഞെടുത്ത് അതുകൂടി ചേർത്തു കൊടുക്കണം. തേങ്ങാപ്പാൽ ചേർത്ത ശേഷം ഉലുവപാൽ അധികം തിളപ്പിക്കേണ്ട ആവശ്യമില്ല. അത്യാവശ്യം ലൂസ് ആയ പരുവത്തിലാണ് ഉലുവപാൽ തയ്യാറാക്കി എടുക്കേണ്ടത്. ശേഷം ഇളം ചൂടോടുകൂടി തന്നെ ഉലുവപാൽ കുടിക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Healthy Uluva Paal Recipe Video Credits : Anithas Tastycorner
Uluva Paal (ഉലുവ പാല്) is a traditional South Indian (especially Kerala) health drink made using uluva, which is the Malayalam word for fenugreek seeds (also known as methi in Hindi). “Paal” means milk in Malayalam, so “Uluva Paal” literally translates to fenugreek milk.
🌿 What is Uluva Paal?
It is a natural health drink made by simmering fenugreek seeds in milk, often sweetened with jaggery or palm sugar. Sometimes grated coconut, cardamom, or dry ginger is added for enhanced taste and health benefits.
🧑⚕️ Health Benefits:
- Boosts lactation in breastfeeding mothers
- Helps in controlling blood sugar
- Aids digestion and reduces acidity
- Good for joint pain and inflammation
- Helps regulate menstrual cycle
🥄 Basic Recipe:
Ingredients:
- 1 tablespoon uluva (fenugreek seeds)
- 1 cup coconut milk or regular milk
- 1–2 teaspoons jaggery (or as per taste)
- A pinch of cardamom powder (optional)
Method:
- Soak uluva in water overnight.
- Drain and simmer it in milk until the seeds soften.
- Add jaggery and cardamom powder.
- Strain (optional) and serve warm.