
വൃക്ക സംബന്ധമായ പ്രശ്നങ്ങൾ മുൻകൂട്ടി അറിയാൻ ഈ ലക്ഷണങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക! | Foamy Urine For Kidney Disease
Foamy Urine For Kidney Disease : ശരീരം കാണിക്കുന്ന ചെറിയ ലക്ഷണങ്ങളായിരിക്കും ചിലപ്പോൾ വലിയ രോഗങ്ങളിലേക്ക് പിന്നീട് നയിക്കുന്നത്. ഇത്തരത്തിൽ അധികമാരും ശ്രദ്ധിക്കാതെ എന്നാൽ പിന്നീട് വലിയ രീതിയിൽ പ്രശ്നമുണ്ടാക്കുന്ന അസുഖങ്ങളിൽ ഒന്നാണ് വൃക്ക സംബന്ധമായ അസുഖങ്ങൾ. ശരീരത്തിൽ നിന്നും ആവശ്യമില്ലാത്ത മാലിന്യങ്ങളെ പുറന്തള്ളുന്നതിൽ വൃക്ക വഹിക്കുന്ന പങ്ക് ചെറുതല്ല. അതുകൊണ്ടുതന്നെ വൃക്കയുടെ
ആരോഗ്യം സംരക്ഷിക്കുന്നതിനായി തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെപ്പറ്റി വിശദമായി മനസ്സിലാക്കാം. മറ്റു രോഗങ്ങളിൽ നിന്നും വ്യത്യസ്തമായി വൃക്കയുടെ പ്രവർത്തനം ഏകദേശം 60%- ത്തോളം നിലയ്ക്കുമ്പോൾ മാത്രമാണ് പല ലക്ഷണങ്ങളും ശരീരത്തിൽ കണ്ടു തുടങ്ങുന്നത്. ഇത്തരം ലക്ഷണങ്ങളെ മുൻകൂട്ടി തിരിച്ചറിഞ്ഞ് ചികിത്സിക്കുകയാണെങ്കിൽ വൃക്കയുടെ ആരോഗ്യം തിരിച്ചെടുക്കാനായി സാധിക്കും.
അതിൽ ആദ്യത്തേത് കണ്ണിനു ചുറ്റുമായി സ്ഥിരമായി കണ്ടുവരുന്ന നീർക്കെട്ടാണ്. ഈയൊരു കാരണം കൊണ്ട് മാത്രമല്ല മറ്റു പല കാരണങ്ങൾ കൊണ്ടും കണ്ണിനുചുറ്റും നീർക്കെട്ട് ഉണ്ടാകാറുണ്ടെങ്കിലും അതിനോടൊപ്പം തന്നെ ഇനി പറയുന്ന ലക്ഷണങ്ങളിൽ ഏതെങ്കിലുമൊക്കെ കാണുകയാണെങ്കിൽ ഉടൻതന്നെ ഒരു ഡോക്ടറുടെ സേവനം തേടാനായി ശ്രദ്ധിക്കുക.വൃക്കയുടെ പ്രവർത്തനം ശരിയല്ല എന്ന് ശരീരം നൽകുന്ന മറ്റൊരു
ലക്ഷണമാണ് കാലുകളിൽ സ്ഥിരമായി കണ്ടുവരുന്ന നീർക്കെട്ട്. പലപ്പോഴും ഇത്തരത്തിൽ നീർക്കെട്ട് കാണുമ്പോൾ അത് മറ്റു പല ചെറിയ കാരണങ്ങൾ കൊണ്ടാകുമെന്ന് കരുതി പലരും വിട്ടുകളയുകയാണ് പതിവ്. അതുപോലെ വൃക്കയുടെ പ്രവർത്തനം ശരിയായ രീതിയിൽ അല്ല എങ്കിൽ ശരീരത്തിൽ കാണുന്ന മറ്റൊരു പ്രധാന ലക്ഷണമാണ് ചൊറിച്ചിൽ. അതായത് അശുദ്ധ രക്തം പുറത്തേക്ക് പോകാത്തത് കാരണം അത് ചൊറിച്ചിലിന്റെ രൂപത്തിലാണ് ലക്ഷണങ്ങൾ കാണിക്കുക. Foamy Urine For Kidney Disease Video Credit : Ayurcharya