അമ്പോ ആരാ ഇത് .!!ക്യൂട്ട് ആൻഡ് ചാർമിങ്‌;മലയാളികളുടെ ഇഷ്ടനടി അനുശ്രീയുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ.|Actress Anusree New Viral Photo

Actress Anusree New Viral Photo : മലയാളികളുടെ ഇഷ്ട നായികയാണ് അനുശ്രീ. അനുശ്രീയുടേതായി ഏറ്റവും അവസാനം പ്രദര്‍ശനത്തിന് എത്തിയത് മോഹൻലാല്‍ നായകൻ ആയ ‘ട്വല്‍ത്ത് മാൻ എന്ന ചിത്രമാണ്. ജീത്തു ജോസഫ് ആണ് ഈ ചിത്രം സംവിധാനം ചെയ്‍തത്. ഈ ചിത്രത്തില്‍ വളരെ നിര്‍ണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച അനുശ്രീക്ക് ഏറെ പ്രശംസ ലഭിച്ചിരുന്നു. ‘താര’ എന്ന ഒരു ചിത്രമാണ്

ഇനി അനുശ്രീയുടേതായി പ്രദര്‍ശനത്തിന് എത്താൻ ഒരുങ്ങുന്നത്. ദെസ്വിൻ പ്രേം ആണ് താര എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ദെസ്വിൻ പ്രേമിന്റേത് തന്നെ ആണ് ചിത്രത്തിന്റെ കഥയും. മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ അനുശ്രീ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെയ്‍ക്കുന്ന ഫോട്ടോകള്‍ ആരാധകർക്ക് ഇടയിൽ വലിയ രീതിയില്‍ ശ്രദ്ധ ആകര്‍ഷിക്കാറുണ്ട്. ഇപ്പോള്‍ അനുശ്രീയുടെ മനോഹരമായ കാൻഡിഡ് ഫോട്ടോകൾ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ദേർ ഈസ്‌ നെവർ എ നോ ടൈം ഫോർ കാൻഡിഡ് …ആൻഡ്‌ ഇഫ് ഇട്സ് കാൻഡിഡ് ടൈം ബി ബ്യൂട്ടിഫുൾ കാൻഡിഡ്’ എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ തന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.സാമൂഹ്യ മാധ്യമത്തില്‍ വളരെ സജീവമായി ഇടപെടുന്ന അനുശ്രീ പങ്കുവയ്‍ക്കുന്ന ഫോട്ടോകള്‍ ആരാധകർ ഏറ്റെടുക്കുക പതിവാണ്. സിമ്പിൾ ലുക്കിൽ അതി സുന്ദരിയായിട്ടാണ് പ്രിയതാരം അനുശ്രീ എത്തിയത്.
സ്വാഭാവികമായ അഭിനയ ശൈലിയിലൂടെ ജന മനസ്സുകളിൽ ജനഹൃദയങ്ങളിൽ ഇടംപിടിച്ച അഭിനേത്രി ആണ് നടി അനുശ്രീ.

കൂളിംഗ് ഗ്ലാസ്‌ അണിഞ്ഞ് കൂൾ ആൻഡ്‌ ക്യൂട്ട് ലുക്കിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ മുൻപ് ശ്രദ്ധ നേടിയിരുന്നു. ഫോട്ടോ ഷൂട്ടുകൾക്കും മോഡലിംഗിനും വലിയ പ്രാധാന്യം നൽകാറുള്ള ആളാണ് അനുശ്രീ. ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ സിനിമ താരങ്ങളുടെ വളർച്ചക്ക് വലിയ പങ്ക് വഹിക്കാറുണ്ട്. ലോക്ക് ഡൗണിൽ താരം പോസ്റ്റ്‌ ചെയ്ത ചിത്രത്തിന് മോശം കമന്റുമായി എത്തിയ ആളെ വ്യക്തമായി വിമർശിച്ച് താരം ശ്രദ്ധ നേടിയിരുന്നു.

View this post on Instagram

A post shared by Anusree (@anusree_luv)