ദിലീപ് നായികയ്ക്ക് എട്ടാം വിവാഹവാർഷികം ;മിത്ര കുര്യനും ഭർത്താവ് വില്ല്യമിനും ആശംസകളറിയിച്ചു ആരാധകർ ..|Actress Mithra Kuryan With Husband

Actress Mithra Kuryan With Husband : കുറച്ചു മലയാള സിനിമകളിൽ മാത്രം വേഷമിട്ടുകൊണ്ട് പ്രേക്ഷകഹൃദയങ്ങളിൽ ഒരു സ്ഥാനം നേടിയ വ്യക്തിയാണ് മിത്ര കുര്യൻ.മലയാളത്തിൽ കൂടാതെ നിരവധി തമിഴ് സിനിമകളിലും താരം സജീവമാണ്. ബോഡിഗാർഡ് എന്ന ചിത്രത്തിൽ വളരെ ശ്രദ്ധേയമായ ഒരു വേഷം മിത്ര അവതരിപ്പിച്ചിരുന്നു. ഈ ചിത്രത്തിന്റെ തന്നെ തമിഴ് ചിത്രമായ കാവലനിലും താരം തന്റെ കഴിവ് തെളിയിച്ചു.

2004ൽ പുറത്തിറങ്ങിയ വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിലെ ഒരു വേഷം ചെയ്തുകൊണ്ടായിരുന്നു താരം സിനിമ ലോകത്തേക്ക് കടന്നുവന്നത്.മ്യൂസിക് ഡയറക്ടർ ആയ വില്യം ഫ്രാൻസിസ് ആണ് താരത്തിന്റെ ഭർത്താവ്. 2021ൽ പുറത്തിറങ്ങിയ ചിത്രമായ മോഹൻകുമാർ ഫാൻസിനു വേണ്ടി സംഗീതസംവിധാനം നിർവഹിച്ചത് ഇദ്ദേഹമാണ്. കൂടാതെ പുതിയ ചിത്രമായ എന്നാലും എന്റെ അളിയാ, ഉടൽ, സത്യം മാത്രമേ ബോധിപ്പിക്കു തുടങ്ങിയ ചിത്രങ്ങളിലും ഇദ്ദേഹം ഇദ്ദേഹത്തിന്റെ സംഗീത വൈഭവം പരീക്ഷിച്ചിട്ടുണ്ട്.ഇരുവരും തമ്മിലുള്ള

വിവാഹം നടന്നത് 2015 ആയിരുന്നു. തങ്ങളുടെ എല്ലാ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്നത് തന്റെ ഭർത്താവിനൊപ്പം ഉള്ള ഒരു ഫോട്ടോയാണ്. ഭർത്താവിനുള്ള വെഡിങ് ആനിവേഴ്സറി ആശംസകൾ ആണ് പോസ്റ്റിനു താഴെ താരം പങ്കുവെച്ചിരിക്കുന്നത്.പോസ്റ്റിനു താഴെ താരം കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്
Thank you for being my husband, my lover,my best friend,I love you so much.

Happy wedding anniversary my hubby.. ” ഈ പോസ്റ്റിൽ നിന്ന് തന്നെ താരത്തിന് തന്നെ ഭർത്താവ് എത്രമാത്രം പ്രിയങ്കരനാണ് എന്ന് മനസ്സിലാക്കാം. എനിക്കൊരു ലൗവറും, സുഹൃത്തും, അങ്ങനെ എല്ലാം എന്നാണ് താരം പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്.നിരവധി ആളുകളാണ് പോസ്റ്റിനു താഴെ ആശംസകൾ ആയി എത്തിയിരിക്കുന്നത്.