നീലിമയിൽ കുളിച്ച് ദിവ്യ ഉണ്ണിയും കുടുംബവും ; മകന്റെ പിറന്നാൾ ആഘോഷമാക്കി താരം ..ഭർത്താവ് പകർത്തിയ ചിത്രങ്ങൾ വൈറൽ .| Divya Unni Son’s Birthday Photo Viral Malayalam

Divya Unni Son’s Birthday Photo Viral Malayalam : ദക്ഷിണേന്ത്യയിലെ പ്രശസ്ത ചലച്ചിത്ര താരങ്ങളിൽ ഒരാളാണ് ദിവ്യ ഉണ്ണി. നീ എത്ര ധന്യ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചുകൊണ്ട് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന താരം പൂക്കാലം വരവായി, ഓ ഫാബി, സൗഭാഗ്യം എന്നീ ചിത്രങ്ങളിലും ബാലതാരമായി തന്നെ പ്രത്യക്ഷപ്പെടുകയുണ്ടായി. കല്യാണസൗഗന്ധികം എന്ന ചിത്രത്തിൽ നായികയായി എത്തുകയും വിനയൻ സംവിധാനം ചെയ്ത ചിത്രത്തിൽ കലാഭവൻ മണി, ജഗദീഷ് എന്നിവർക്കൊപ്പം തിളങ്ങിനിൽക്കുവാനും ദിവ്യയ്ക്ക് സാധിക്കുകയുണ്ടായി. 97 മുതൽ 2000 വരെ ധാരാളം

ചിത്രങ്ങളുമായി താരം അഭിനയരംഗത്ത് തിരക്കിലായിരുന്നു. മോഹൻലാൽ, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി, ദിലീപ് തുടങ്ങി അന്നത്തെ മുൻനിര താരങ്ങൾക്കൊപ്പം എല്ലാം താരം നായികയായി പ്രത്യക്ഷപ്പെട്ടു. 1990 വരെ മലയാള സിനിമയിൽ നിറഞ്ഞ നിന്ന് ദിവ്യയ്ക്ക് രണ്ടായിരത്തിനുശേഷം അവസരങ്ങൾ താരതമ്യേന കുറയുകയും തമിഴകത്ത് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. രണ്ടുവർഷംകൊണ്ട് അഞ്ച് സിനിമകൾ തമിഴിൽ ചെയ്ത താരം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രണയവർണ്ണങ്ങൾ,

ചുരം, ആകാശഗംഗ, ഫ്രണ്ട്സ്, ഉസ്താദ്, വർണ്ണപ്പകിട്ട് എന്നിവ താരത്തിന്റെ കരിയറിലെ മാറ്റിനിർത്താൻ കഴിയാത്ത ചിത്രങ്ങളാണ്. സബാഷ്, കണ്ണൻ വരുവാൻ, വേദം എന്നീ തമിഴ് ചിത്രങ്ങളിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ഇവയ്ക്കൊക്കെ പുറമേ അമേരിക്കൻ ജാലകം എന്ന ടെലിവിഷൻ പരിപാടിയുടെ അവതാരികയായും താരം തിളങ്ങുകയുണ്ടായി. നിരവധി ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ച താരം അഭിനയത്രി എന്നതിനപ്പുറം നല്ലൊരു നർത്തകി കൂടിയാണ്. മൂന്നാം വയസ് മുതൽ ഭരതനാട്യം അഭ്യസിക്കുന്ന താരം കുച്ചുപ്പുടിയിലും മോഹിനിയാട്ടത്തിലും തന്റെ പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട്. അമേരിക്കൻ മലയാളിയായ ഡോക്ടർ സുധീർ ശേഖറിനെ വിവാഹം ചെയ്യുകയും വിവാഹത്തോടെ താരം

ചലച്ചിത്രരംഗത്ത് നിന്ന് വിട്ടുനിൽക്കുകയും ആയിരുന്നു. എന്നാൽ ആ ബന്ധം ഉപേക്ഷിക്കുകയും 2018 ഫെബ്രുവരി നാലിന് മുംബൈ മലയാളിയായ അരുൺ കുമാറിനെ വിവാഹം കഴിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇപ്പോൾ താരം തൻറെ മകൻറെ പതിനാലാം ജന്മദിനത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അനിയത്തിമാർക്കും അമ്മയ്ക്കും ഒപ്പം ചിത്രത്തിൽ ദിവ്യയുടെ മകൻ അർജുൻ നിറഞ്ഞു നിൽക്കുന്നു.