കറ്റാർവാഴ ജ്യൂസ് ഒരു ഞെട്ടിക്കും സംഭവം.!! ആരോഗ്യ സമ്പുഷ്ടമായ കറ്റാർവാഴ ജ്യൂസ് വെറും വയറ്റില്‍ ഇങ്ങനെ കുടിച്ചാൽ.. | Aloe Vera Juice Health Benefits
Aloe Vera Juice Health Benefits : നിരവധി ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് കറ്റാർവാഴ. മുടിയുടേയും മുഖസൗന്ദര്യത്തിന്റെയും വർദ്ധനവിനായി കറ്റാർവാഴ ഉപയോഗിച്ച് നിരവധി ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നുണ്ട്. എന്നാൽ കറ്റാർ വാഴയുടെ ജ്യൂസ് ദഹനസംബന്ധമായ പല പ്രശ്നങ്ങളും ഇല്ലാതാക്കാനായി സഹായിക്കും എന്നത് പലർക്കും അറിയുന്നുണ്ടാകില്ല. അതിനായി കറ്റാർവാഴയുടെ ജ്യൂസ് തയ്യാറാക്കേണ്ട രീതി എങ്ങിനെയാണെന്ന് വിശദമായി
മനസ്സിലാക്കാം. കറ്റാർവാഴയുടെ ജ്യൂസിനായി ആവശ്യമായിട്ടുള്ള ചേരുവകൾ നന്നായി മൂത്ത തൊലി കളഞ്ഞെടുത്ത കറ്റാർവാഴ, ഒരു നാരങ്ങയുടെ നീര്, തേൻ, ആവശ്യത്തിന് വെള്ളം ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ കറ്റാർവാഴയുടെ പുറത്തെ മുള്ളുള്ള ഭാഗം പൂർണമായും മുറിച്ചു കളയാനായി ശ്രദ്ധിക്കുക. ഇത് ദേഹത്ത് തട്ടിയാലും അല്ലെങ്കിൽ കുടിക്കുമ്പോഴും ചൊറിച്ചിൽ ഉണ്ടാക്കുന്നതിന് കാരണമായിരിക്കും. പൾപ്പ് മാത്രമായി കിട്ടുന്ന രീതിയിലാണ് കറ്റാർവാഴ എടുക്കേണ്ടത്. ശേഷം ആവശ്യത്തിന് വെള്ളവും നാരങ്ങാനീരും
പിഴിഞ്ഞ ശേഷം നല്ലതുപോലെ അടിച്ചെടുക്കുക. ഇത് അരിച്ചെടുത്ത ശേഷം മധുരത്തിന് ആവശ്യമായ തേൻ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം കുടിക്കാവുന്നതാണ്. ഈയൊരു രീതിയിൽ കറ്റാർവാഴയുടെ ജ്യൂസ് കുടിക്കുന്നത് വഴി ദഹനസംബന്ധമായ പ്രശ്നങ്ങൾ മാത്രമല്ല മാറുന്നത് മറിച്ച് പല്ലിന് ഉണ്ടാകുന്ന പ്രശ്നങ്ങൾ വിറ്റാമിൻ ഡെഫിഷ്യൻസി എന്നിവയ്ക്കെല്ലാമുള്ള പ്രതിവിധിയായി ഉപയോഗപ്പെടുത്താൻ സാധിക്കുന്നതാണ്. വീട്ടിൽ ലഭിക്കുന്ന ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി ഈ ഒരു രീതിയിൽ കറ്റാർവാഴ ജ്യൂസ്
തയ്യാറാക്കാവുന്നതാണ്. ആഴ്ചയിൽ ഒരു തവണയെങ്കിലും കറ്റാർവാഴ ജ്യൂസ് കുടിക്കുകയാണെങ്കിൽ അത് പല ആരോഗ്യപ്രശ്നങ്ങളും ഇല്ലാതാക്കാനായി സഹായിക്കും. കൂടാതെ സൗന്ദര്യവർദ്ധക വസ്തു എന്ന രീതിയിലും ഈയൊരു രീതിയിൽ കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് പതിവാക്കാം. ജ്യൂസ് തയ്യാറാക്കാൻ ആവശ്യമായ കറ്റാർവാഴ വീട്ടിൽ തന്നെ വളർത്തിയെടുക്കുന്നതാണ് കൂടുതൽ അനുയോജ്യം. അതുപോലെ ജ്യൂസിലേക്ക് ആവശ്യമായ ചേരുവകളുടെ അളവ് ആവശ്യാനുസരണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : Easy Tips 4 U