വാസ്‌ലിന്‍ അത്ര ചില്ലറക്കാരനല്ല.. വാസ്‌ലിന്റെ നിങ്ങൾ ആരും തിരിച്ചറിയാതെ പോയ അടിപൊളി 14 ഉപയോഗങ്ങൾ.!! |amazing uses-of-vaseline-jelly

Amazing uses-of-vaseline-jelly malayalam : സ്കിൻ ഡ്രൈ ആകുമ്പോൾ നമ്മളെല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് വാസ്‌ലിൻ. തണുപ്പുള്ള രാജ്യങ്ങളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് ഈ വാസ്‌ലിന്‍. പെട്രോളിയം ജെല്ലി എന്നാണ് ഇതിന്റെ ശരിയായ പേര്. ഗൾഫിൽ നിന്നും നാട്ടിലേക്ക് വരുന്നവർ പലപ്പോഴും കൊണ്ടു വരുന്നതായിരിക്കും ഈ പെട്രോളിയം ജെല്ലി അല്ലെങ്കിൽ വാസ്‌ലിൻ. എന്നാൽ മിക്കവരും ഇത് അലമാരിയിൽ എടുത്തുവെച്ച് അവസാനം കളയുന്ന അവസ്ഥ പലപ്പോഴും കണ്ടിട്ടുണ്ട്.

പലർക്കും ഇതിന്റെ മറ്റു പല ഉപയോഗങ്ങളെ കുറിച്ച് അറിയില്ല. അതൊക്കെ അറിഞ്ഞാൽ പിന്നെ ആരും ഇത് വെറുതെ വെക്കുകയില്ല. പ്രായമായവർ, കിടപ്പു രോഗികൾ എന്നിവർക്ക് ബെഡ് സോർ വരാതിരിക്കുന്നതിന് ഏറ്റവും നല്ലതാണ് ഈ പെട്രോളിയം ജെല്ലി. തണവുള്ള സമയങ്ങളിൽ ജലദോഷവും മറ്റും വരുമ്പോൾ മൂക്കെല്ലാം പിഴിഞ്ഞ് മൂക്കിന്റെ സൈഡ് ഭാഗങ്ങളിൽ മുറിയുകയും നീറുകയും ഒക്കെ വരാറുണ്ടാകും.

ഇങ്ങനെ ഉണ്ടാകുന്ന സന്ദർഭങ്ങളിൽ ഒരു നുള്ള് പെട്രോളിയം ജെല്ലി എടുത്ത് അവിടെ തടവി കൊടുത്താൽ മുറിയുന്നത് മാറികിട്ടുന്നതാണ്. കാലുകൾ വിണ്ടുകീറുന്ന അവസ്ഥ പലർക്കും ഉണ്ടായിട്ടുണ്ടാകും. ഇത്തരം സാഹചര്യങ്ങൾക്ക് ഏറ്റവും നല്ലതാണ് പെട്രോളിയം ജെല്ലി. വിണ്ടുകീറിയ ഭാഗം നല്ലപോലെ കഴുകി വൃത്തിയാക്കി തുടച്ച ശേഷം പെട്രോളിയം ജെല്ലി പുരട്ടാവുന്നതാണ്.

ചുണ്ടിൽ വരുന്ന ഡ്രൈനെസ്സിനും പെട്രോളിയം ജെല്ലി വളരെ ഉപകാരപ്രദമാണ്. പെട്രോളിയം ജെല്ലിയുടെ കൂടുതൽ ഉപയോഗങ്ങൾ വീഡിയോയിൽ വിശദമായി നിങ്ങൾക്ക് Dr Lizy K Vaidian പറഞ്ഞു തരുന്നുണ്ട്. Video credit : Liz BeautyTips