സാന്ത്വനം പ്രേക്ഷകർക്ക് ഇരട്ടി മധുരമായി സാന്ത്വനം കുടുംബം!! സ്റ്റേജിൽ അതി സുന്ദരിയായി ദേവേട്ടത്തി ഒപ്പം ഹരിയും .. കയ്യടിച്ച് പ്രേക്ഷകർ | Santhanam serial award night

Santhanam serial award night:മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. പുതുവത്സരദിനത്തിൽ അവാർഡ് വാങ്ങാൻ സാന്ത്വനം പരമ്പരയിലെ എല്ലാവരും ഒത്തുചേർന്നത് സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്നായിരുന്നു വൈറൽ വിശേഷമായത്. അവാർഡ് വാങ്ങാനെത്തിയ താരങ്ങളുടെ മുഖത്തെ സന്തോഷവും അവരുടെ അഭിപ്രായങ്ങളും ഇന്റർവ്യൂകളും എല്ലാം സോഷ്യൽ മീഡിയകളിൽ വന്നിട്ടുണ്ട്. സാന്ത്വനം പരമ്പരയിലെ പ്രധാനകഥാപാത്രമായ ദേവി

എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമാ സീരിയൽ അഭിനേത്രിയായ ചിപ്പി രഞ്ജിത്തും, ഹരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗിരീഷ് നമ്പ്യാരും, മറ്റു പ്രശസ്ത താരങ്ങളും അവാർഡ് ഷോയ്ക്ക് എത്തിയിട്ടുണ്ടായിരുന്നു. സാന്ത്വനം പരമ്പരയിലെ അഭിനേതാക്കളെ കണ്ട് ഒരുപാട് ആരാധകരാണ് അവരുടെ കൂടെ ഫോട്ടോയെടുക്കാനും സംസാരിക്കാനും ഓട്ടോഗ്രാഫ് വാങ്ങുവാനും ഓടിയെത്തിയിട്ടുള്ളത്. മലയാളികളുടെ പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നാം സ്ഥാനത്താണ് സാന്ത്വനത്തിന്റെ സ്ഥാനം.

കഥയിലെ മികവും വ്യത്യസ്തമായ കഥാപാശ്ചാത്തലവും കൂട്ടുകുടുംബത്തിന്റെ കഥ പറയുന്നതുമായതും കൊണ്ടാണ് മലയാളികൾക്ക് സാന്ത്വനം പരമ്പര ഇത്രയേറെയിഷ്ടം. നാല്സഹോദരങ്ങളുടെ സ്നേഹബന്ധവും അവരുടെ കൂട്ടായ്മയും ജീവിതത്തിലെ പ്രതിസന്ധികളെ അവർ ഒന്നിച്ചു നേരിടുന്നതുമെല്ലാമാണ് പരമ്പരയുടെ കഥയിലുള്ളത്. മറ്റുള്ള പരമ്പരകളിൽ നിന്നും സാന്ത്വനം ഒരുപാട് വ്യത്യസ്തമായ പരമ്പരയാണ്. ഈ വർഷത്തെ മികച്ച പരമ്പരയ്ക്കുള്ള ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡും സാന്ത്വനത്തിനായിരുന്നു ലഭിച്ചത്. അതുമാത്രമല്ല,

മികച്ച പ്രണയജോഡിയായിട്ട് സാന്ത്വനത്തിലെ തന്നെ ശിവനും അഞ്ജലിയുമാണ്തിരഞ്ഞെടുക്കപ്പെട്ടത്. പുതുവത്സര ദിനത്തിൽ അവാർഡ് വാങ്ങാൻ എത്തിയ താരങ്ങൾക്ക് ഒരുപാട് ആരാധകരാണ് പുതുവത്സരാശംസകളും അതോടൊപ്പം തന്നെ ഈ അവാർഡ് ലഭിച്ചതിനുള്ള അഭിനന്ദനങ്ങളും അറിയിച്ചിട്ടുള്ളത്. ഇനിയും നിരവധി അവാർഡുകൾ സാന്ത്വനം പരമ്പരയ്ക്ക് ലഭിക്കട്ടെ എന്ന് പ്രേക്ഷകർ പ്രത്യേകം ആശംസിച്ചിട്ടുണ്ട്. ടെലിവിഷൻ റേറ്റിങ്ങിൽ തുടർച്ചയായി ഒന്നാം സ്ഥാനത്താണ് സാന്ത്വനം പരമ്പര.