വൈറ്റ് ആൻഡ് ബ്ലാക്ക് ഡിഫന്റർനു മുന്നിൽ പ്രിയതാരം; ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെച്ച് ആസിഫ് | Asif ali new SUV!!

Asif ali new SUV!! മലയാള സിനിമ പ്രേമികളുടെ മനം കവർന്ന ഒരു പിടി നടന്മാരിൽ ഒരാളാണ് ആസിഫ് അലി. ആസിഫ് അലിയുടെ എല്ലാ സിനിമകൾക്കും വലിയ ജനപിന്തുണയാണ് ലഭിക്കാറ്. നടൻ എന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും വളരെയധികം ജനപ്രീതി നേടിയ വ്യക്തിയാണ് താരം.2009 ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ ലോകത്തേക്ക് ചുവടുവെക്കുന്നത്.അതിനുശേഷം അപൂർവ്വംവരാഗം എന്ന റൊമാന്റിക് ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കി.

ട്രാഫിക്,സോൾട്ട് ആൻഡ് പെപ്പർ, ഒഴിമുറി, ഹണീബി തുടങ്ങി പിന്നീട് നിരവധി ചിത്രങ്ങൾ. 2013ലാണ് താരം വിവാഹിതനാകുന്നത്. സാമ മസ്രിൻ ആണ് ഭാര്യ. രണ്ടു മക്കളാണ് താരത്തിനുള്ളത്. അനുരാഗ കരിക്കിൻ വെള്ളം,വിജയ് സൂപ്പറും പൗർണമിയും,സൺഡേ ഹോളിഡേ,കവി ഉദ്ദേശിച ഇവയെല്ലാം ഹിറ്റ് ചിത്രങ്ങളാണ്.ഏറ്റവും ഒടുവിലായി ആസിഫ് അലിയുടെതായി ഇറങ്ങിയ ചിത്രം കൊത്താണ്. തിയേറ്ററുകളിൽ വലിയ ജനത്തിരക്കാണ് കൊത്ത് സൃഷ്ടിച്ചു

Asif ali

കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ താരം ഇൻസ്റ്റഗ്രാമിലൂടെ തന്റെ പുതിയ വിശേഷങ്ങൾ ആരാധകർക്ക് വേണ്ടി പങ്കുവെക്കുകയാണ്. എല്ലായിപ്പോഴും തന്റെ പ്രേക്ഷകരോട് ഇണങ്ങിനിൽക്കുന്ന സ്വഭാവമാണ് ആസിഫ് അലിയുടെത്. തന്റെ സുഹൃത്തുക്കൾക്കും കുടുംബത്തോടും ഒപ്പം ചേർന്ന് പുതിയ വാഹനം സ്വന്തമാക്കാൻ എത്തിയ താരത്തിന്റെ പുതു ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ

തരംഗമാകുന്നത്.ആസിഫ് തന്നെയാണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഏറ്റവും പുതിയ മോഡൽ ഡിഫൻഡർ എന്ന കാർ സ്വന്തമാക്കിയിരിക്കുകയാണ് താരം.KL07CZ3007 എന്ന നമ്പറിലുള്ള വാഹനമാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. വൈറ്റ് ആൻഡ് ബ്ലാക്ക് നിറത്തോടുകൂടിയ ഡിഫൻഡർ ആണ് നേടിയിരിക്കുന്നത്. 76 ലക്ഷം മുതൽ ഏകദേശം രണ്ടു കോടി രൂപ വരെ വിലയുണ്ട് കാറിന് വിപണിയിൽ