കുഞ്ഞിന് പേരിട്ട് ആതിര മാധവ്; നൂലുകെട്ട് ചടങ്ങിന് നടി ഡയാന ഹമീദ് ഉൾപ്പടെയുള്ള അതിഥികൾ | Athira madhav ‘s baby naming ceremony

കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ ‘കുടുംബവിളക്ക്’-ലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപ്പറ്റിയ നടിയാണ് ആതിര മാധവ്. പരമ്പരയിൽ ഡോ. അനന്യ ആയി എത്തിയ ആതിര മാധവ്, ‘ആതീസ് ലിറ്റിൽ വേൾഡ്’ എന്ന യൂട്യൂബ് ചാനലിലൂടെ തന്റെ കുടുംബ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ആതിരയും ഭർത്താവ് രാജീവ്‌ മേനോനും ഒരു കുഞ്ഞിനെ പ്രതീക്ഷിക്കുന്നു എന്ന വിശേഷം മുതൽ, വളകാപ്പ് ചടങ്ങും, കുഞ്ഞ് പിറന്ന വിശേഷവും എല്ലാം ആതിര

തന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരോട് പങ്കുവെച്ചിരുന്നു. ഏപ്രിൽ 4-നാണ് ആതിര ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. ഈ വിശേഷവും, കുഞ്ഞിന്റെ മുഖവും ആശുപത്രി കിടക്കയിൽ വെച്ച് തന്നെ ആരാധകർക്ക് മുന്നിൽ വെളിപ്പെടുത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ കുഞ്ഞാണെന്ന് പറഞ്ഞ് വ്യാജ ചിത്രങ്ങൾ പ്രചരിക്കുന്നത് തടയാനാണ് ആതിര ഈ നീക്കം നടത്തിയത്. ഇപ്പോൾ, തന്റെ കുഞ്ഞിന്റെ മറ്റൊരു വിശേഷ ദിവസം ആരാധകരിലേക്ക്

എത്തിച്ചിരിക്കുകയാണ് ആതിര മാധവ്. കുഞ്ഞിന്റെ നൂലുകെട്ടും, പേരിടൽ ചടങ്ങുമാണ് കഴിഞ്ഞ ദിവസം നടന്നത്. കാലത്ത് 8 മണിക്ക് മുമ്പാണ് നൂലുക്കെട്ട് ചടങ്ങ് നടത്തിയത്. എന്നാൽ, അതിഥികളായി എത്താനുള്ള സ്ത്രീകൾക്ക് കാലത്ത് എത്താനുള്ള ബുദ്ധിമുട്ട് പരിഗണിച്ച്, ഉച്ചക്ക് 12 മണിക്കാണ് പേരിടൽ ചടങ്ങ് നടത്തിയത്. ശേഷം, ആഭരണം കെട്ടുന്ന ചടങ്ങും ഉണ്ടായിരുന്നു. റേ രാജീവ്‌ (Ray Rajeev) എന്നാണ് കുഞ്ഞിന് പേരിട്ടത്. തുടർന്ന്, നടന്ന ആഭരണം കെട്ടുന്ന

ചടങ്ങിൽ കുടുംബാംഗങ്ങളും അതിഥികളും കുഞ്ഞിനെ ആഭരണങ്ങൾ അണിയിച്ചു. നടി ഡയാന ഹമീദും ചടങ്ങിൽ പങ്കെടുക്കുകയും, ആഭരണം അണിയിക്കുകയും ചെയ്തു. ശേഷം, ആതിരയും ഭർത്താവ് രാജീവും ചേർന്ന് കുഞ്ഞിന്റെ പേര് ഔദ്യോഗികമായി ആരാധകരോട് വെളിപ്പെടുത്തി. മേക്കപ്പ് ആർടിസ്റ്റ് ദീപ്തി ആണ് ചടങ്ങിന് ആതിരയെ ഒരുക്കിയത്, ഇതിന്റെ രംഗങ്ങളും വീഡിയോയിൽ കാണാം.Athira madhav ‘s baby naming ceremony