പ്രതികാര ദാഹം പൂണ്ട് വരുന്ന ലൂക്കാസ് ഹുടിൻ്റെ കിടിലൻ ആക്ഷൻ സീരീസ് |BANSHEE SERIES

BANSHEE SERIES: ഈയൊരു സീരീസിനെ കുറിച്ച് കേൾക്കാത്തവർ വളരെ വിരളം ആയിരിക്കും. ഈയിടെ ഇറങ്ങിയ THE BOYS എന്ന സീരീസിൽ HOMELANDER എന്നൊരു കഥാപാത്രം ചെയ്തു പ്രേക്ഷകരെ ഞെട്ടിച്ച ANTONNY STARR നായക കഥാപാത്രത്തെ അവതരിപ്പിച്ച വളരെ ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ സീരീസ് ആണ് BANSHEE. ഒരു ഡാർക്ക് മൂഡ് ക്രിയേറ്റ് ചെയ്ത് അതിൽ ആക്ഷൻ കൂടി കൊണ്ട് വന്നപ്പോൾ വളരെ മികച്ച

വിഷ്വൽ അനുഭവം ആയിരുന്നു BANSHEE. ആക്ഷൻ സീനുകൾക്ക് പുറമെ, വളരെ മികച്ച രീതിയിൽ അടിത്തറ പാകിയ കഥയും, അഭിനേതാക്കളുടെ എക്സ്ട്രാ ഓർഡിനറി പെർഫോമൻസും ഷോയുടെ മാറ്റ് കൂട്ടുന്നുണ്ട്. 15 വർഷത്തെ ജയിൽ വാസത്തിനു ശേഷം BANSHEE എന്ന നഗരത്തിലേക്ക് വന്നതാണ് LUCAS HOOD എന്ന കേന്ദ്ര കഥാപാത്രം. രണ്ട് കവർച്ചക്കാർ മൂലം ഒരു അടിപിടിയിൽ അവിടേക്ക് വന്ന പുതിയ

SHERIFF കൊല്ലപ്പെടുകയും ശേഷം അയാളുടെ ഐഡൻ്റിറ്റി മോഷ്ടിച്ച് BANSHEE നഗരത്തിലെ SHERIFF ആയിട്ട് LUCAS HOOD സ്വയം അവരോധിക്കപ്പെടുന്ന കാഴ്ചയാണ് ആദ്യത്തെ സീസണിൽ കാണാൻ പറ്റുന്നത്. പിന്നെ അവിടെ നടക്കുന്ന ഓരോ പ്രശ്നങ്ങളും അതിൽ ഇടപെടുന്ന LUCAS എന്ന നായക കഥപാത്രവും എത്ര മാത്രം
പ്രേക്ഷക മനസ്സിൽ കയറി കൂടും എന്ന് കണ്ട് അറിയേണ്ടത് തന്നെയാണ്. നഗ്ന ദൃശ്യങ്ങളുടെ അകമ്പടി

ഒന്നിന് പുറമെ ഒന്നൊന്നായി വരുമ്പോഴും ആക്ഷൻ രംഗം കൊഴുത്ത് കൊണ്ടിരിക്കുന്ന ഈ സീരീസ് ഒരു പുത്തൻ അനുഭവം തന്നെ ആകുമെന്നതിൽ യാതൊരു സംശയവുമില്ല.പാപി ചെല്ലുന്നിടം പാതാളം എന്ന പോലെ LUCAS ചെല്ലുന്ന ഏതൊരു സ്ഥലത്തും അവിടെയൊരു അപകടം ഒളിഞ്ഞ് നിൽപ്പുണ്ടാവും. അതിനു പുറമെ ന്യൂ യോർക്ക് നഗരത്തിലെ ഗ്യാങ്സ്റ്റർ സംഘവും കൂടുമ്പോൾ സീരീസിന്റെ മാറ്റ് കൂടി കൂടും. ഇത് വരെയും കണ്ടില്ലെങ്കിൽ കാണുക. ജീവിതത്തിൽ ഈയൊരു സീരീസ് കണ്ടില്ലെങ്കിൽ അതിൻ്റെ നഷ്ടം നിങ്ങൾക്ക് തന്നെയാണ്