ഫലങ്ങൾ ഇരട്ടിയാവാൻ ബാർക്ക് ഗ്രാഫ്റ്റിംഗ് രീതിയി ചെയ്തുനോക്കു; എത്ര കായ്ക്കാത്ത മാവും കായ്ക്കും..!! | Bark Grafting Method

Bark Grafting Method : ചക്ക, മാങ്ങ പോലുള്ള ഫലങ്ങളുടെ സീസൺ ആയാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ പലപ്പോഴും ഒരു വർഷം കായ്ച മാവിൽ നിന്നും അടുത്തവർഷം കായ്ഫലങ്ങൾ ലഭിക്കാത്ത അവസ്ഥ പല സ്ഥലങ്ങളിലും കണ്ടു വരാറുണ്ട്. മാത്രമല്ല നട്ട് എത്ര വർഷം കഴിഞ്ഞാലും ഒരു കായ പോലും ലഭിക്കാത്ത മാവുകളും പലസ്ഥലങ്ങളിലും കണ്ടു വരുന്നു. അത്തരം സാഹചര്യങ്ങളിലെല്ലാം തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ബാർക്ക് ഗ്രാഫ്റ്റിംഗ് എന്ന രീതിയെപ്പറ്റി വിശദമായി മനസ്സിലാക്കാം!

ഈയൊരു രീതിയിൽ ഗ്രാഫ്റ്റിംഗ് ചെയ്തെടുക്കുന്നതിനു മുൻപായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആദ്യം തന്നെ ഗ്രാഫ്റ്റിങ്ങിനായി ഉപയോഗിക്കുന്ന ഉപകരണം സാനിറ്റൈസർ ഉപയോഗിച്ച് നല്ലതുപോലെ വൃത്തിയാക്കി എടുക്കുക. അതുപോലെ എടുക്കുന്ന മരത്തിന്റെ ശിഖിരങ്ങളെല്ലാം പൂർണ്ണമായും കട്ട് ചെയ്ത് അതിന്റെ മുകൾഭാഗം നിരപ്പായ രീതിയിൽ വേണം സെറ്റ് ചെയ്ത് എടുക്കാൻ. ഗ്രാഫ്റ്റിങ്ങിനായി ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് മരത്തിന്റെ നാലുവശവും ചെറുതായി ചെത്തി കൊടുക്കുക. ചെത്തിയ ഭാഗങ്ങളിൽ ഒരു കാരണവശാലും കൈ തട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ശേഷം ഏകദേശം ഒരു ഇഞ്ച് വീതിയിൽ എവിടെയെല്ലാമാണോ തണ്ട് നട്ടുപിടിപ്പിക്കാൻ ഉദ്ദേശിക്കുന്നത് അവിടെയെല്ലാം നീളത്തിൽ ചെറിയ കട്ടുകൾ ഇട്ടുകൊടുക്കുക. ശേഷം ഏതെങ്കിലും ഒരു ഫംഗിസൈഡ് എടുത്ത് അത് കട്ട് ചെയ്ത ഭാഗത്തായി നല്ലതുപോലെ തേച്ചു പിടിപ്പിക്കുക. അതിന് ചുറ്റുമായി ഒരു പ്ലാസ്റ്റിക് റാപ്പ് ഇട്ടുകൊടുക്കണം. ശേഷം നല്ല മൂത്ത തണ്ടു നോക്കി ശിഖിരങ്ങളെല്ലാം കട്ട് ചെയ്ത് വൃത്തിയാക്കി എടുത്തു വയ്ക്കുക. ശേഷം ആ ശിഖിരങ്ങൾ മുറിച്ചുവെച്ച ഭാഗങ്ങളിലായി പതുക്കെ കുത്തിവച്ചു കൊടുക്കുക. തണ്ടിന്റെ മുകൾഭാഗത്തായി ചെറിയ കവറുകൾ ഇട്ടു കൊടുക്കാവുന്നതാണ്.

ശേഷം ഒരു വലിയ കവർ അതിന് മുകളിലായി സെറ്റ് ചെയ്തു കൊടുത്ത് ചുറ്റും വീണ്ടും ഒരു തവണ കൂടി റാപ്പ് ചെയ്ത് ഒരു നാരുപയോഗിച്ച് കെട്ടിക്കൊടുക്കാവുന്നതാണ്. മരത്തിന്റെ അകത്തേക്ക് ചെറിയ രീതിയിൽ ഈർപ്പം കിട്ടുന്ന രീതിയിലാണ് കവർ സെറ്റ് ചെയ്തു കൊടുക്കേണ്ടത്. ഈയൊരു രീതിയിൽ സെറ്റ് ചെയ്തു കൊടുക്കുകയാണെങ്കിൽ ചിലപ്പോൾ വളരെ പെട്ടെന്ന് തന്നെ തണ്ടിൽ നിന്നും മുളകൾ വന്നുതുടങ്ങും. അതല്ലെങ്കിൽ ഒരു മൂന്നു മാസം വരെ വെയിറ്റ് ചെയ്യുകയാണെങ്കിൽ തീർച്ചയായും തണ്ട് വളർന്നു കിട്ടുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Bark Grafting Method Credit : DHAKSHA GARDEN