മഞ്ഞ പിടിച്ച ടോയ്‌ലെറ്റും വാഷ്ബേസിനും ടൈൽസും ഇനി തൂവെള്ളയാകും.!! ഉരക്കേണ്ട.. ബ്രെഷും വേണ്ടാ;ഇതൊരു തുള്ളി ക്ലോസെറ്റിൽ ഒഴിച്ചാൽ കണ്ണഞ്ചിപ്പിക്കും തിളക്കം.!! | Bathroom Cleaning Tip Using Ujala
Bathroom Cleaning Tip Using Ujala : പണ്ടുകാലം തൊട്ടുതന്നെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉപയോഗിക്കാറുള്ള ഒന്നായിരിക്കും ഉജാല. വെള്ള വസ്ത്രങ്ങൾ അലക്കി എടുക്കുന്നതിന് വേണ്ടിയായിരിക്കും മിക്ക വീടുകളിലും ഉജാല ഉപയോഗപ്പെടുത്തുന്നത്. എന്നാൽ ഉജാല ഉപയോഗിച്ച് ചെയ്യാവുന്ന മറ്റു ചില ഉപകാരപ്രദമായ ടിപ്പുകൾ കൂടി വിശദമായി മനസ്സിലാക്കാം. ബാത്റൂം ക്ലീനിങ് എളുപ്പമാക്കാനായി ഉജാല ഉപയോഗപ്പെടുത്താനായി സാധിക്കും.
അതിനായി ഒരു പാത്രത്തിലേക്ക് മുക്കാൽ ഭാഗത്തോളം വെള്ളമെടുത്ത് രണ്ടോ മൂന്നോ ഉണങ്ങിയ നാരങ്ങ കൂടിയിട്ട് നല്ലതുപോലെ തിളപ്പിച്ചെടുക്കുക. ഈയൊരു വെള്ളം മറ്റൊരു പാത്രത്തിലേക്ക് അരിച്ചെടുത്ത് മാറ്റിവയ്ക്കുക. അതിലേക്ക് ഒരു ഷാമ്പുവിന്റെ സാഷേ പൊട്ടിച്ച് ഒഴിച്ചതും,രണ്ടു തുള്ളി ഉജാലയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു വെള്ളം ഉപയോഗപ്പെടുത്തി ക്ലോസറ്റ്, വാഷ്ബേസിൻ എന്നിവിടങ്ങളെല്ലാം കഴുകുകയാണെങ്കിൽ കറകളെല്ലാം പോയി വെട്ടി തിളങ്ങുന്നത് കാണാം.
ഇതേ ലിക്വിഡ് ഉപയോഗപ്പെടുത്തി തന്നെ മറ്റു പല കാര്യങ്ങളും ചെയ്തു നോക്കാവുന്നതാണ്. അതായത് നിലം തുടയ്ക്കുമ്പോൾ ഈയൊരു വെള്ളമാണ് ഉപയോഗിക്കുന്നത് എങ്കിൽ നിലത്തെ കറകളെല്ലാം പോയി നല്ല രീതിയിൽ വൃത്തിയായി കിട്ടും. വൈറ്റ് നിറത്തിലുള്ള സെറാമിക് കപ്പുകൾ സ്ഥിരമായി ഉപയോഗിക്കുമ്പോൾ അവയിൽ ചായക്കറയും മറ്റും പറ്റി പിടിക്കുന്നത് സ്ഥിരമായിരിക്കും. അത്തരം പ്രശ്നങ്ങളെല്ലാം ഒഴിവാക്കാനായി ഉജാല ഒഴിച്ച് നേരത്തെ തയ്യാറാക്കി വെച്ച ലിക്വിഡിൽ നിന്നും കുറച്ചെടുത്ത് ഒരു പാത്രത്തിലേക്ക് ഒഴിക്കുക.
അതിലേക്ക് കപ്പ് ഇറക്കി വെള്ളം കയറി നിൽക്കുന്ന രീതിയിൽ സെറ്റ് ചെയ്തു കൊടുക്കുക. കുറച്ചുനേരം കഴിഞ്ഞ് കപ്പ് എടുക്കുമ്പോൾ അതിനകത്തെ കറകളെല്ലാം പോയി വൈറ്റ് നിറം ആയിട്ടുണ്ടാകും. സ്കൂളിൽ പോകുന്ന കുട്ടികളുള്ള വീട്ടിൽ വൈറ്റ് സോക്സ് അലക്കിയെടുക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും. എന്നാൽ എത്ര ചളിപിടിച്ച സോക്സും ഈയൊരു രീതിയിൽ തയ്യാറാക്കി വെച്ച ലിക്വിഡിൽ കുറച്ചുനേരം മുക്കിയ ശേഷം കഴുകുകയാണെങ്കിൽ കറകളെല്ലാം പോയി വൃത്തിയായി കിട്ടുന്നതാണ്. ഉജാല ഉപയോഗിച്ചുള്ള കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Bathroom Cleaning Tip Using Ujala credit : Resmees Curry World