ഓഫീസ് ഇടങ്ങളിൽ പരിചരണ കുറഞ്ഞ രീതിയിൽ വളർത്താൻ കഴിയുന്ന നാല് ചെടികൾ.!! |Beautiful Indoor Plants For Office

Beautiful Indoor Plants For Office : ചില ഓഫീസ് ഇടങ്ങളിൽ നമ്മൾ മനോഹരമായ ചെടികൾ കാണാറില്ലേ. എല്ലാ തരം ചെടികൾ ഇങ്ങനെ ഓഫീസിൽ അല്ലെങ്കിൽ ഒരു മുറിയിൽ വളർത്താൻ സാധിക്കുമോ എന്ന സംശയം നമ്മളിൽ പലർക്കും ഉണ്ടാവുമായിരിക്കും. ഏതൊക്കെ തരം ചെടികളാണ് ഓഫീസിൽ കുറഞ്ഞ പരിചരണത്തിൽ വളർത്താൻ കഴിയുന്നതെന്ന് നോക്കാം.

1) റെക്സ് ബെഗോനിയ

സിൽവർ, പർപ്പൾ, ചുവപ്പ്, പച്ച തുടങ്ങിയ നിറങ്ങളിൽ ഈ ചെടി ലഭ്യമാണ്. ഒരു മുറിയിൽ അല്ലെങ്കിൽ ഓഫീസുകളിൽ വളർത്താൻ കഴിയുന്ന ചെടികളിൽ ഒന്നാണ് റെക്സ് ബെഗോനിയ. പല തരത്തിലുള്ള ഇലകളാണ് ഈ ചെടിയുടെ മറ്റൊരു ആകർശനിയം. വളരെ കുറഞ്ഞ സൂര്യ പ്രകാശം മതിയെങ്കിലും ആവശ്യമായ പരിചരണം ഈ ചെടികൾക്ക് എന്തായാലും ലഭിച്ചിരിക്കണം

.2) ലക്കി ബാബൂ

വളരെ എളുപ്പത്തിൽ വളരുന്ന കൂട്ടത്തിൽ ഈ ചെടിയെ നമ്മൾക്ക് ഉൾപ്പെടുത്താം. പല തരത്തിൽ ആകൃതിയിലായിരിക്കും ചില സമയങ്ങളിൽ നമ്മൾക്ക് ഇവനെ കാണാൻ സാധിക്കുന്നത്. സമയമെടുത്ത് മാത്രമേ ഈ ചെടി വളരാറുള്ളു. കുറഞ്ഞ പ്രകാശത്തിലും, മണ്ണ് ഇല്ലാത്ത ഇടങ്ങളിലും ഈ ചെടി വളരാൻ കഴിയുന്നതാണ്.

3) പോത്തോസ്

ഒരു സാധാരണ പച്ച ചെടിയാണ് പോത്തോസ്. പേരിൽ ആളൊരു വ്യത്യസ്തനാണെങ്കിലും ഇൻഡോർ സ്ഥലങ്ങളിൽ വളരുന്ന കാര്യത്തിൽ ആളൊരു ഗജകില്ലാഡിയാണ്. ഇന്നത്തെ കാലത്ത് മിക്ക ഓഫീസുകളിലും ഇവനെ കാണാൻ സാധിക്കുന്നതാണ്. കൂടിയ അല്ലെങ്കിൽ കുറഞ്ഞ സൂര്യ പ്രകാശം ലഭിച്ചാലും ഈ ചെടിയ്ക്കൊരു പരാതിയില്ല.

4) കാക്റ്റസ്

പേരിൽ ഈ ചെടി സുപരിചിതനാണെങ്കിലും അടച്ചിട്ട ഇടങ്ങളിൽ വളരാൻ ഇവൻ മിടുക്കനാണ്. ഫോറെസ്റ്റ് ആൻഡ് ഡസർട് കാക്റ്റസ് എന്നീ രണ്ട് തരം ചെടിയാണ് കാക്റ്റസ് വിഭാഗത്തിലുള്ളത്. വളരെ സമയമെടുത്താണ് ഈ ചെടി വളരുന്നത്. അതുകൊണ്ട് തന്നെ പലരും ഓഫീസുകളിൽ ഇവനെയാണ് വളർത്താൻ തിരഞ്ഞെടുക്കാറുള്ളത്.