ബിഗ്ഗ്‌ബോസിൽ സഭ്യമായ ഭാഷ ഉപയോഗിക്കണമെന്ന് ജാസ്മിൻ. ബിഗ്ഗ്‌ബോസിൽ ഇന്ന് വീക്കിലി ടാസ്ക്. ബിഗ്ഗ്‌ബോസ് ഫൈനലിൽ എത്തുന്ന ആ അഞ്ച് പേർ ഇവരെന്ന് ആരാധകർ.! പ്രവചനം ഫലിക്കുമോ ?|Bigg Bose today episode

ബിഗ്‌ബോസ് മലയാളം നാലാം സീസൺ ആവേശകരമായ എപ്പിസോഡുകളുമായാണ് മുന്നോട്ടുപോകുന്നത്. കഴിഞ്ഞ ദിവസം ഷോയുടെ അവതാരകനായ ലാലേട്ടൻ മത്സരാർത്ഥികൾക്ക് ഒരു മുന്നറിയിപ്പ് നല്കിയിട്ടാണ് പോയത്. വാക്കുകൾ സൂക്ഷിച്ചുപയോഗിക്കണമെന്ന ലാലേട്ടന്റെ പരാമർശം പലർക്കും ഒന്ന് കൊണ്ടിട്ടുമുണ്ട്. നോമിനേഷൻ സമയത്ത് ജാസ്മിൻ ഡോക്ടർ റോബിന്റെ പേര് നിർദ്ദേശിച്ചത് സഭ്യമായ ഭാഷ ഉപയോഗിക്കുന്നില്ല എന്ന കാരണം പറഞ്ഞുകൊണ്ടാണ്.

ജാസ്മിന്റെ നോമിനേഷൻ കണ്ട് സോഷ്യൽ മീഡിയയിൽ ട്രോളുകൾ വരെ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. ബിഗ്ഗ്‌ബോസ് വീട്ടിൽ സഭ്യമല്ലാത്ത രീതിയിൽ ഏറ്റവും കൂടുതൽ തവണ സംസാരിച്ചിട്ടുള്ളത് ജാസ്മിൻ തന്നെയാണ്. ജാസ്മിന്റെ ഗെയിം ഇഷ്ടപ്പെടുന്നവർ പോലും അവരുടെ ഭാഷ മോശമെന്ന് അടിവരയിട്ട് പറയുന്നവരാണ്. ഡിബേറ്റ് ടാസ്ക്കിലും ഇത് പ്രകടമായിരുന്നു. ‘എന്റെ തമ്പുരാനെ, സഭ്യമായ ഭാഷ വേണമെന്നൊക്കെ പറയുന്നത് ഇതാരാണേ!!!’

എന്നൊക്ക പറഞ്ഞുകൊണ്ട് രസകരമായ കമന്റുകൾ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. അതേ സമയം രസകരമായ ഒരു വീക്കിലി ടാസ്ക്കിന് ഇന്ന് ബിഗ്ഗ്‌ബോസ് വീട്ടിൽ തുടക്കമാകും. ശുചിത്വവുമായി ബന്ധപ്പെട്ട ഒരു ടാസ്‌ക്കാണിത് . മത്സരാർത്ഥികൾ വ്യത്യസ്ത റോളുകളിലാണ് ടാസ്ക്കിൽ പ്രത്യക്ഷപ്പെടുന്നത്. പ്രോമോ കണ്ടതോടെ പ്രേക്ഷകർക്ക് ചിരി തുടങ്ങി. ലക്ഷ്മിപ്രിയക്ക് പറ്റിയ റോൾ തന്നെ കൊടുത്തിട്ടുണ്ട് എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. വേറിട്ട വേഷത്തിൽ റോബിനെയും

ടാസ്ക്കിൽ കാണാം. ബിഗ്ഗ്‌ബോസ് ഫിനാലെയിൽ എത്തുന്ന അഞ്ച് പേർ ആരൊക്കെ എന്നതിനെപ്പറ്റി ഇപ്പോൾ തന്നെ സോഷ്യൽ മീഡിയ ചർച്ച തുടങ്ങിക്കഴിഞ്ഞു. ത്രികോണപ്രണയത്തിന് കുട പിടിച്ചത് കൊണ്ടാകണം പലരും ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന പൊതുവായ മൂന്ന് പേരുകൾ റോബിൻ, ദിൽഷ, ബ്ലെസ്ലി എന്നിവരുടേതാണ്. നാലും അഞ്ചും പേരുകളായി ജാസ്മിന്റെയും അഖിലിന്റെയും പേരുകളാണ് പലരും പറയുന്നത്. ഈയൊരു ലിസ്റ്റിൽ സാധ്യതയുള്ള മറ്റൊരാൾ ധന്യയാണ്. വളരെ ബുദ്ധിപരമായ നീക്കങ്ങളാണ് ധന്യ നടത്തുന്നതെന്നും പ്രേക്ഷകർ പറഞ്ഞുവെക്കുന്നുണ്ട്. Bigg Bose today episode