ഇതെന്ത് നിയമം. ഡെയ്സിക്ക് എല്ലാവരെയും ഭരിക്കാം. ഫിസിക്കൽ ഇഷ്യൂ പറഞ്ഞ് ടാസ്ക്കിൽ നിന്ന് മാറാം. ബിഗ്ഗ്‌ബോസ് വീട്ടിൽ കളി മുറുകുന്നു| Bigg Bose today episode april 21.
ടെലിവിഷൻ പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട ഷോയാണ് ബിഗ്ഗ്‌ബോസ് മലയാളം. വളരെ ശക്തരായ മത്സരാർത്ഥികളാണ് ഷോയിൽ മാറ്റുരക്കുന്നത്. ആരാണ് മുന്നേറുന്നത് എന്നൊന്നും പറയാനാകാത്ത വിധമാണ് ഇപ്പോൾ ബിഗ്ഗ്‌ബോസ് വീട്ടിൽ ഓരോ സംഭവങ്ങളും ടാസ്ക്കുകളും അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം നടന്ന ഒരു ടാസ്ക്കിൽ ടാസ്ക്കിന്റെ നിയമാവലി തെറ്റിച്ചു എന്നുപറഞ്ഞുകൊണ്ട് ബ്ലെസ്സ്ലി പലരുടെയും കുത്തുവാക്കുകളും കുറ്റപ്പെടുത്തലുകളും
കേട്ടിരുന്നു. ഒടുവിൽ ബ്ലെസ്സ്ലിയുടെ ഭാഗമാണ് ശരിയെന്ന് പറഞ്ഞുകൊണ്ട് ബിഗ്ഗ്‌ബോസ് തന്നെ മുന്നോട്ടുവന്നു. ഇപ്പോൾ ബിഗ്ഗ്‌ബോസ് വീട്ടിൽ ബ്ലെസ്സ്ലിക്ക് ഒരു ഹീറോ പരിവേഷം തന്നെയാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഡോക്ടർ റോബിനുള്ളത് പോലെ തന്നെ ബ്ലെസ്സ്ലിക്കും എതിരാളികളുടെ എണ്ണം കൂടുന്നതും കാണാം. വീട്ടിൽ ഏറ്റവും ഡീഗ്രേഡ് ചെയ്യപ്പെട്ട് കണ്ടിട്ടുള്ള ഒരു മത്സരാർത്ഥിയാണ് നിമിഷ. സീക്രട്ട് റൂമിലൊക്കെ പോയി കളി കണ്ടിട്ട് വന്നിട്ടും

ആ വീട്ടിൽ എന്തുകൊണ്ടോ പലപ്പോഴും നിമിഷക്ക് അർഹമായ ഒരു അംഗീകാരം കിട്ടുന്നില്ല എന്നത് സോഷ്യൽ മീഡിയയിൽ സ്ഥിരം ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഇപ്പോഴിതാ ഈ ദിവസങ്ങളിലെല്ലാം നിമിഷയുടെ പുതിയൊരു മുഖമാണ് ബിഗ്ഗ്‌ബോസ് വീട്ടിൽ എല്ലാവരും കണ്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ലാലേട്ടൻ വന്ന എപ്പിസോഡിൽ താൻ ജാസ്മിന്റെ ഷാഡോ അല്ല എന്നുപറഞ്ഞുതുടങ്ങിയിടത്ത് നിന്നാണ് പുതിയൊരു നിമിഷയെ ഏവരും കണ്ടുതുടങ്ങിയത്.
ഇപ്പോൾ ഡെയ്‌സിയുമായി വലിയൊരു യുദ്ധം തുടങ്ങിവെക്കുന്ന നിമിഷയെ പ്രോമോ വിഡിയോയിൽ കാണാം. തന്റെ നിലപാടുകൾ തുറന്നുപറയുന്നതിൽ ലവലേശം മടിയില്ലാത്ത മത്സരാർത്ഥിയാണ് നിമിഷ. “ഡെയ്‌സിയോട് ആരും ഒന്നും പറയാൻ പാടില്ല….ഡെയ്സിക്ക് എല്ലാവരെയും ഭരിക്കാം..ഇത് എവിടത്തെ നിയമമാണ്? ” സോഷ്യൽ മീഡിയയിൽ നിമിഷയെ പിന്തുണച്ചുകൊണ്ടുള്ള കമന്റുകൾ ഏറെയാണ് പ്രത്യക്ഷപ്പെടുന്നത്. എന്ത് ടാസ്ക് വന്നാലും ഫിസിക്കൽ ഇഷ്യൂ പറഞ്ഞ് ഡെയ്‌സി ഒഴിഞ്ഞുമാറുന്നു എന്ന് നിമിഷ പറഞ്ഞതിനെയും ചില പ്രേക്ഷകർ പിന്തുണക്കുന്നുണ്ട്. Bigg Bose today episode april 21
