ദിൽഷയോട് പ്രണയം വെളിപ്പെടുത്തി ഡോക്ടർ. എന്നാൽ ദിൽഷയുടെ മറുപടി കേട്ട് ഭ്രാന്ത് പിടിച്ച് റോബിൻ. ഇനി ബിഗ്ഗ്‌ബോസ് പ്രണയവേദിയാകും |Bigg Bose today episode

ബിഗ്ഗ്‌ബോസ് നാലാം സീസൺ ആവേശം നിറഞ്ഞ എപ്പിസോഡുകളുമായി മുന്നോട്ടുപോകുകയാണ്. ഇത്തവണയെങ്കിലും ബിഗ്ഗ്‌ബോസിൽ ഒരു പ്രണയമുണ്ടാകുമോ എന്ന് പല പ്രേക്ഷകരും തുടക്കത്തിൽ തന്നെ ആരാഞ്ഞിരുന്നു. എന്നാൽ ത്രികോണപ്രണയത്തിന്റെ സാധ്യതകളാണ് ബിഗ്ഗ്‌ബോസ് വീട്ടിൽ കണ്ടുതുടങ്ങിയത്. അത് ഭേദിച്ചുകൊണ്ട് പ്രണയം ഉറപ്പിക്കുകയാണ് ദിൽഷയും ഡോക്ടർ റോബിനും. റോബിൻ ദിൽഷയോട് പറയുന്നത് ഇങ്ങനെ ..

“എനിക്ക് നിന്നെ ആദ്യം തന്നെ ഇഷ്ടമായിരുന്നു. പക്ഷേ ഒരു ത്രികോണപ്രണയത്തിന് എനിക്ക് താല്പര്യമില്ല. ബ്ലെസ്ലിക്കും നീ പ്രതീക്ഷകൾ കൊടുത്തു. ജീവിതത്തെ വളരെ ഗൗരവമായി കാണുന്ന ഒരാളാണ് ഞാൻ. 32 വയസായി എനിക്ക്. കുട്ടിക്കളിക്ക് സമയമില്ല. ഇവിടെ വന്നത് നന്നായി ഗെയിം കളിക്കാനാണ്. അതിലാണ് എന്റെ ശ്രദ്ധ. ” റോബിന്റെ വാദത്തെ ദിൽഷ തിരുത്തുന്നുണ്ട്. താൻ ബ്ലെസ്സ്ലിയെ തിരുത്താൻ ശ്രമിച്ചിരുന്നു. അവനോട് തന്നെ ഒരു ചേച്ചിയെപ്പോലെ

കാണണമെന്നാണ് പറഞ്ഞത്. ചർച്ചക്കിടയിൽ അപർണയെ ഡോക്ടർ ക്ഷണിക്കുന്നത് ഈ വിഷയത്തിൽ ഗൗരവകരമായ സമീപനത്തിലേക്ക് ദിൽഷയെ എത്തിക്കാനാണ്. റോബിനെ പറഞ്ഞുവിട്ട് അപർണ ദിൽഷയുമായി ഒറ്റക്ക് സംസാരിക്കുന്നത് ഇവരുടെ പ്രണയത്തെക്കുറിച്ച് മാത്രമാണ്. ദിൽഷ വീണ്ടും റോബിനെ ഒരു സുഹൃത്തായാണോ കാണുന്നതെന്ന സംശയമാണ് ചർച്ചക്കൊടുവിൽ അപർണക്ക് ലഭിക്കുന്നത്. അത് റോബിനോട്‌ ഷെയർ ചെയ്യാനും

അപർണ മടിക്കുന്നില്ല. “ദിൽഷയോട് സൗഹൃദം കൂടിയത് തന്നെ അവളോടുള്ള പ്രണയം മനസ്സിൽ വെച്ചുകൊണ്ടാണ്. അവൾക്ക് അത് തിരിച്ചില്ലെങ്കിൽ ഇനി ഒരു സൗഹൃദവും എനിക്ക് വേണ്ട “റോബിന്റെ കടുത്ത മറുപടി പ്രേക്ഷകരെയും നിരാശയിലാഴ്ത്തി. റോബിനെ നിരാശയിലാഴ്ത്തുന്ന മറുപടി ദിൽഷ പറയുന്നതിന്റെ കാരണം ഇമേജിനെ പേടിച്ചോ വീട്ടുകാരെ ഓർത്തോ ആകണം എന്നാണ് പ്രേക്ഷകർ പറയുന്നത്. അല്ലാത്ത പക്ഷം ദിൽഷക്ക് ഡോക്ടറെ ഇഷ്ടമാണ് എന്നത് തന്നെയാണ് ബിഗ്ഗ്‌ബോസ് വീട്ടിലെ ദിൽഷയുടെ ഇടപെടലുകളിൽ നിന്നും ആർക്കും മനസിലാകുന്നത്. Bigg Bose today episode