അനുജത്തിക്ക് സർപ്രൈസ് ഒരുക്കി അഹാന കൃഷ്ണ .!! 22 ന്റെ നിറവിൽ ഇഷാനി ;എന്റെ ബിത്താനിക്ക് പിറന്നാൾ ആശംസകൾ |Birthday Wishes to Ishani Krishna Malayalam

Birthday Wishes to Ishani Krishna Malayalam: മലയാളത്തിൽ വളരെ കുറച്ചു വേഷങ്ങൾ അഭിനയിക്കുകയും അതിലൂടെ പ്രേക്ഷകശ്രദ്ധ നേടിയെടുക്കുകയും ചെയ്ത വ്യക്തിയാണ് അഹാന കൃഷ്ണ. 2014 രാജീവ് രവി സംവിധാനം ചെയ്ത “ഞാൻ സ്റ്റീവ് ലോഫസ്” എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിയത്. പിതാവ് സിനിമാനടനായ കൃഷ്ണകുമാർ ആണ്. കൃഷ്ണകുമാറിനെയും ഭാര്യ സിന്ധുവിന്റെയും മൂത്തമകളാണ് അഹാനകൃഷ്ണ. അഹാനയ്ക്ക് മറ്റു നാല് സഹോദരിമാർ കൂടി ഉണ്ട്. ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ച ആവാറുണ്ട്. മാത്രമല്ല നാല് സഹോദരിമാരും സോഷ്യൽ മീഡിയയിൽ

നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വങ്ങളാണ്. ഇവരുടെ കുടുംബത്തിലെ കളിയും ചിരിയും തമാശകളും എല്ലാം ആരാധകർ വളരെ കൗതുകത്തോടെയാണ് നോക്കി കാണാറുള്ളത്. അഭിനയത്രി മാത്രമല്ല നല്ലൊരു പാട്ടുകാരി കൂടിയാണ് താരം. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്കാ, പതിനെട്ടാം പടി,പിടികിട്ടാപ്പുള്ളികൾ തുടങ്ങിയവയാണ് മലയാളത്തിൽ അഭിനയിച്ച ചിത്രങ്ങൾ. ലൂക്കാ എന്ന ചിത്രത്തിൽ ടോവിനോയുടെ നായികയായി എത്തിയപ്പോൾ ആ കഥാപാത്രത്തെ ആരാധകർ ഹൃദയത്തോട് ചേർത്തുവച്ചു.

ishani krishna

സോഷ്യൽ മീഡിയയിൽ എപ്പോഴും സജീവമാണ് താരം. ഇപ്പോഴിതാ തന്റെ അനിയത്തി ഇശാനി കൃഷ്ണയ്ക്ക്
പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് താരം. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ കുട്ടിക്കാലത്തെ തങ്ങൾ ഒരുമിച്ചുള്ള കുസൃതികളും കളിയും ചിരിയും എല്ലാം ചേർത്ത് ഇണക്കി ഒരു വീഡിയോ ആശംസകൾ അറിയിച്ചിരിക്കുന്നത്.വീഡിയോയ്ക്ക് താഴെയായി താരം ഇങ്ങനെ കുറിച്ചിരിക്കുന്നു.” എന്റെ ബിത്താനിക്ക്

പിറന്നാൾ ആശംസകൾ. എന്നെ എല്ലാ കാര്യത്തിലും സഹായിക്കാൻ വരുന്നത് കാണുമ്പോൾ എനിക്ക് വളരെയധികം സന്തോഷമുണ്ട്. ചില നേരത്ത് നീ വളരെ സെൻസിബിൾ ആയി പെരുമാറുന്നത് കാണുമ്പോൾ അതും എനിക്ക് സന്തോഷം തരുന്നു. എന്റെ സുന്ദരിക്കുട്ടിക്ക് പിറന്നാൾ ആശംസകൾ.അത്ഭുതം 22 ആയല്ലോ. ഇതൊരു ഫാൻസി നമ്പർ ആണ്. നിനക്ക് ഈ പിറന്നാൾ സമ്മാനം ഇഷ്ടപ്പെടുമെന്ന് കരുതുന്നു. “

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Ahaana Krishna (@ahaana_krishna)

Rate this post