നുറുക്ക് ഗോതമ്പ് കൊണ്ട് നല്ല സോഫ്റ്റ് പുട്ട്‌ 😍😍 ഒരു തവണ ഉണ്ടാക്കിയാൽ പിന്നെ എന്നും ഉണ്ടാക്കും 😋👌|Broken Wheat Soft Puttu Recipe

Broken Wheat Soft Puttu Recipe malayalam : ഗോതമ്പ്, റവ എന്നിവ കൊണ്ടുള്ള പുട്ട് നമ്മൾ സാധാരണ കഴിച്ചിട്ടുണ്ടായിരിക്കും. റാഗി പുട്ടും ഒക്കെ ഇഷ്ടമുള്ളവർ ഒരിക്കൽ പോലും ട്രൈ ചെയ്തു നോക്കാൻ ഇടയില്ലാത്ത ഒന്നാണ് നുറുക്ക് ഗോതമ്പ് പുട്ട്. വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാവുന്ന ഈ പ്രഭാത ഭക്ഷണം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കുവാനും സാധിക്കും. ഷുഗർ പോലെയുള്ള ദൈനംദിന രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിച്ചു

നിർത്തുന്ന ഒന്നാണ് നുറുക്ക് ഗോതമ്പ് എന്ന് പറയുന്നത്. അത് ഏത് വിഭാഗക്കാർക്കും ധൈര്യപൂർവ്വം കഴിക്കുവാനും സാധിക്കും. എന്നാൽ പലപ്പോഴും നുറുക്ക് ഗോതമ്പ് ഉപയോഗിച്ച് കഞ്ഞിയോ ഉപ്പുമാവ് മാത്രമാണ് പല വീടുകളിൽ ഉണ്ടാക്കുന്നത്. ഇതിൽ നിന്നും വ്യത്യസ്തമായി കുട്ടികൾക്ക് പോലും ഇഷ്ടപ്പെടുന്ന തരത്തിൽ വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന നുറുക്ക് ഗോതമ്പ് പുട്ട് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്

നോക്കാം. നമുക്ക് വിപണിയിൽ നിന്ന് രണ്ട് തരത്തിലുള്ള നുറുക്ക് ഗോതമ്പ് ആണ് സാധാരണ ലഭിക്കുന്നത്. ഒന്ന് തീരെ തരിയായുള്ളതും മറ്റേതും അല്പം തരിപ്പുള്ളതും. ഏതു നുറുക്കു ഗോതമ്പും നമുക്ക് പുട്ട് ഉണ്ടാക്കാനായി എടുക്കാം. ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് ഗോതമ്പ് എടുത്തശേഷം ഇത് നന്നായി ഒന്ന് കഴുകുക. അതിനുശേഷം തീരെ തരിയായ നുറുക്കാണ് എങ്കിൽ അത് ഒരു മണിക്കൂറും കുറച്ചുകൂടി വലിയ

തരിയുള്ള ഗോതമ്പുമാണ് എങ്കിൽ രണ്ടു മുതൽ രണ്ടര മണിക്കൂർ വരെയും കുതിരാനായി വയ്ക്കാം. അതിനുശേഷം ഇത് വെള്ളം നന്നായി ഊറ്റി എടുക്കേണ്ടതാണ്. സ്ട്രെയ്നർ ഉപയോഗിച്ച് കൈ ഉപയോഗിച്ച് ഇതിൽനിന്ന് വെള്ളം നന്നായി നീക്കം ചെയ്യാം. ശേഷം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ..ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. credit :