ഈ ട്രിക്ക് ചെയ്താൽ വെറും ഒറ്റ സെക്കൻഡിൽ ഇടിച്ചക്ക പൊടിയായി അരിയാം.!! എണ്ണയും പുരട്ടേണ്ട.. കത്തിയും ചീത്ത ആവില്ല.!! | Chakka Tholi Kalayan Easy Trick
Chakka Tholi Kalayan Easy Trick : വീട് വൃത്തിയാക്കലും, അടുക്കി പെറുക്കലും,മിക്ക വീട്ടമ്മമാരിലും തലവേദന സൃഷ്ടിക്കുന്ന കാര്യമായിരിക്കും. പ്രത്യേകിച്ച് അടുക്കള വൃത്തിയോടും ഭംഗിയോടും വെക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത്തരം ജോലികൾ എളുപ്പമാക്കാനുള്ള ചില കിടിലൻ ട്രിക്കുകൾ അറിഞ്ഞിരിക്കാം. ഈ ഒരു സമയത്ത് മിക്ക വീടുകളിലും സുലഭമായി ലഭിക്കുന്ന ഒന്നായിരിക്കും ഇടിച്ചക്ക അല്ലെങ്കിൽ കൊത്തൻ ചക്ക. ഇത് പാചകം ചെയ്താൽ കഴിക്കാൻ വളരെയധികം
രുചികരമാണെങ്കിലും വൃത്തിയാക്കുക കുറച്ച് പണി ഉള്ള കാര്യമാണ്. എന്നാൽ ഇടിച്ചക്ക വൃത്തിയാക്കുന്നതിന് മുൻപായി അത് വെട്ടാനായി ഉപയോഗിക്കുന്ന കത്തിയിൽ അല്പം എണ്ണ പുരട്ടി നൽകിയാൽ മതി. ഇങ്ങനെ ചെയ്താൽ കത്തി എളുപ്പത്തിൽ മുളഞ്ഞു പോയി വൃത്തിയാക്കി എടുക്കാനായി സാധിക്കും. തോല് മുഴുവനായും വെട്ടി കളഞ്ഞാൽ പിന്നീട് ചക്കയിൽ നാലഞ്ച് വെട്ട് ഇട്ടു കൊടുത്ത്, അത്യാവശ്യം വലിപ്പത്തിലുള്ള കഷ്ണങ്ങളായി വേണം മുറിച്ചെടുക്കാൻ.
നടുഭാഗം ഒഴിവാക്കണം. അതിനുശേഷം ആ കഷ്ണങ്ങൾ ഒരു മിക്സിയുടെ ജാറിലോ അല്ലെങ്കിൽ ഫുഡ് പ്രോസസറലോ ഇട്ട് ഒന്ന് കറക്കി എടുത്താൽ നല്ല പൊടിപൊടിയായി മുറിഞ്ഞു കിട്ടും. അതുപോലെ പൊടികൾ ഉപയോഗിച്ച് ഉണ്ടാക്കേണ്ട പലഹാരങ്ങൾക്ക് പൊടി അരിച്ചെടുക്കുമ്പോൾ പുറത്തു പോകാതിരിക്കാനായി, താഴെ ഒരു പാത്രം വെച്ച് അതിനുമുകളിൽ അരിപ്പ വെച്ച ശേഷം പൊടി ഗ്ലാസിൽ നിന്ന് നേരിട്ട് അരിപ്പയിലേക്ക് കമിഴ്ത്തി കൊടുത്താൽ മതി. ഇങ്ങനെ ചെയ്താൽ
പൊടി ഒട്ടും പുറത്തു പോകില്ല. ഫ്രിഡ്ജിന്റെ ഹാൻഡിൽ, അതുപോലെ പകുതി മുറിച്ചെടുത്ത തണ്ണിമത്തൻ എന്നിവയെല്ലാം വൃത്തിയായി സൂക്ഷിക്കുന്നതിനായി ഒരു പ്ലാസ്റ്റിക് റാപ്പ് മുകളിൽ കവർ ചെയ്ത് കൊടുക്കാവുന്നതാണ്. സെലോ ടേപ്പ് എടുക്കുമ്പോൾ ഉപയോഗിച്ച ഭാഗം പെട്ടെന്ന് കിട്ടാനായി ഓരോ തവണയും മുറിച്ച ഭാഗത്ത് ഒന്ന് മടക്കി കൊടുക്കാനായി ശ്രദ്ധിക്കുക. ഈ കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ വീട്ടുജോലിയുടെ പകുതിഭാരമെങ്കിലും കുറയ്ക്കാനായി സാധിക്കും. Chakka Tholi Kalayan Easy Trick credit : Jasis Kitchen