ഇനി 20 വർഷം ഉപയോഗിച്ചാലും മൺചട്ടി പൊട്ടില്ല.. പഴത്തൊലി കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ.!! | Clay Pot Cleaning And Sesoning Tips

Clay Pot Cleaning And Sesoning Tips : അടുക്കള ജോലികൾ എളുപ്പമാക്കാനായി ടിപ്പുകൾ അന്വേഷിക്കുന്നവരായിരിക്കും കൂടുതൽ പേരും. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ അറിഞ്ഞിരിക്കാം. കടയിൽ നിന്നും മൺചട്ടി വാങ്ങി കൊണ്ടുവന്നാൽ അത് പെട്ടെന്ന് പൊട്ടിപ്പോകുന്നു എന്ന് പരാതി പറയുന്നവർ ധാരാളമാണ്. അത്തരത്തിൽ ചട്ടി പൊട്ടി പോകാതെ സൂക്ഷിക്കാനായി

വീട്ടിൽ തന്നെയുള്ള ചില സാധനങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. ആദ്യം തന്നെ ടൂത്ത് പേസ്റ്റ് എടുത്ത് ചട്ടിയുടെ അകത്തും പുറത്തും നല്ലതുപോലെ തേച്ചു പിടിപ്പിക്കുക. ശേഷം നല്ല വെയിലുള്ള സമയത്ത് ചട്ടി കുറച്ചുനേരം വെയിലത്ത് വെച്ച് ചൂടാക്കി എടുക്കണം. പിന്നീട് ചട്ടിയിലേക്ക് കുറച്ച് കരിയിട്ട് നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. കുറച്ചുനേരം കഴിഞ്ഞ് അല്പം കടലപ്പൊടി കൂടി ചട്ടിയിലേക്ക് ഇട്ട് ഒരു സ്ക്രബർ

ഉപയോഗിച്ച് ഉരച്ച് കൊടുക്കാവുന്നതാണ്. ഇത്തരത്തിൽ വൃത്തിയാക്കി എടുത്ത ചട്ടി സൂക്ഷിക്കുമ്പോൾ പൂപ്പൽ പിടിക്കാതിരിക്കാനായി ചട്ടിയുടെ അകത്തും പുറത്തും അല്പം എണ്ണ തടവി കൊടുക്കാവുന്നതാണ്. അധികം ഉപയോഗിക്കാത്ത ചട്ടികൾ ആണെങ്കിൽ അത് സൂക്ഷിക്കാനായി ഉള്ളിൽ ഒരു ഫോയിൽ പേപ്പർ മടക്കി വയ്ക്കുക. പുറംഭാഗത്ത് ന്യൂസ് പേപ്പർ ഉപയോഗിച്ച് ചട്ടി മുഴുവനായും കവർ ചെയ്തു വേണം വെക്കാൻ.

കപ്പ വാങ്ങിച്ചു കൊണ്ടു വന്നാൽ പെട്ടെന്ന് കേടായി പോകാറുണ്ട്. അത് ഒഴിവാക്കാനായി കപ്പയുടെ തൊലി കളഞ്ഞ് വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിച്ച് എടുക്കുക. ശേഷം അത് മുങ്ങിക്കിടക്കാൻ ആവശ്യമായ വെള്ളം കൂടി ഒഴിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ കപ്പ കൂടുതൽ കാലം കേടാകാതെ സൂക്ഷിക്കാം. പഴത്തിന്റെ തോല് വെറുതെ കളയണ്ട.. പകരം ചെയ്യാവുന്ന അടിപൊളി ഉപയോഗം കൂടിയുണ്ട്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : Ansi’s Vlog

Read Also : ഇനി എന്നും ചക്ക കാലം.!! ഇങ്ങനെ ചെയ്‌താൽ സീസൺ കഴിഞ്ഞാലും ചക്ക കഴിക്കാം.. പച്ച ചക്ക വർഷങ്ങളോളം സൂക്ഷിക്കാൻ കിടിലൻ ട്രിക്ക്.!!