വെയിലത്ത് വെച്ച് ഉണക്കണ്ട.!! കുക്കറിൽ ഇങ്ങനെ ചെയ്ത മതി; ഇനി എത്ര ലിറ്റർ വെളിച്ചെണ്ണയും വീട്ടിൽ ഉണ്ടാക്കാം.. | Coconut Oil Making Tip

Coconut Oil Making Tip : അടുക്കളയിലെ ജോലികൾ എളുപ്പത്തിൽ തീർക്കാൻ ആഗ്രഹിക്കുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. എന്നാൽ അതിനായി എത്ര സമയം ചിലവഴിച്ചിട്ടും പണി തീരുന്നില്ല എന്ന് പരാതി പറയുന്നവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ അറിഞ്ഞിരിക്കാം. പച്ചക്കറികളും മറ്റും അരിഞ്ഞ് കൈകളിൽ ഉണ്ടാകുന്ന കറ മാറ്റിയെടുക്കാനായി എളുപ്പത്തിൽ ചെയ്യാവുന്ന ഒരു ട്രിക്ക് അറിഞ്ഞിരിക്കാം. അല്പം ഉപ്പും പേസ്റ്റും നല്ലതുപോലെ മിക്സ് ചെയ്ത് കയ്യിലിട്ട് ഉരയ്ക്കുക.

കൈയുടെ ഉൾഭാഗത്തും പുറകുവശത്തും എല്ലാം ഈ ഒരു രീതിയിൽ അപ്ലൈ ചെയ്ത ശേഷം കഴുകി കളയുകയാണെങ്കിൽ കയ്യിലെ കറയെല്ലാം പോവുകയും കൈ സോഫ്റ്റ് ആയി ഇരിക്കുകയും ചെയ്യും. മത്തി കഴുകുമ്പോൾ ചെതുമ്പൽ പുറത്തേക്ക് തെറിച്ചു പോകുന്നത് ഒഴിവാക്കാനായി പ്ലാസ്റ്റിക് കുപ്പി കട്ട് ചെയ്ത് അത് ഉപയോഗിച്ച് വൃത്തിയാക്കി എടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ചെതുമ്പൽ കുപ്പിയുടെ ഉൾഭാഗത്തേക്കാണ് തെറിച്ചു പോവുക.

ഫ്രിഡ്ജിൽ ഒരുപാട് സാധനങ്ങൾ കൂട്ടി വയ്ക്കുമ്പോൾ ഉണ്ടാകുന്ന ദുർഗന്ധം ഒഴിവാക്കാനായി ഒരു പാത്രത്തിൽ അല്പം ബേക്കിംഗ് സോഡ ഇട്ട് ഒരു കോർണറിൽ വെച്ചു കൊടുത്താൽ മതി. മരത്തിന്റെ കൈലുകൾ, മൺപാത്രം എന്നിവ പൂപ്പൽ പിടിച്ച് കേടാകാതിരിക്കാനായി അല്പം എണ്ണ തടവി വച്ചാൽ മതിയാകും. എണ്ണയുടെ ബോട്ടിൽ നേരിട്ട് വക്കാതെ ഒരു ട്രെയിൽ സൂക്ഷിക്കുകയാണെങ്കിൽ എണ്ണ ലീക്കാകുന്നത് ഒഴിവാക്കാനായി സാധിക്കും. എണ്ണ ഒഴിച്ചു വയ്ക്കുമ്പോൾ നിലത്ത് പോവുകയാണെങ്കിൽ അത് എളുപ്പത്തിൽ ഒപ്പിയെടുക്കാനായി അല്പം പൗഡർ വിതറി കൊടുത്താൽ മതി.

ശുദ്ധമായ വെളിച്ചെണ്ണ വീട്ടിൽ തന്നെ തയ്യാറാക്കാനായി തേങ്ങ മുഴുവനായി കുക്കറിലിട്ട് രണ്ട് വിസിൽ അടിപ്പിച്ചു എടുക്കുക. ശേഷം അത് വെട്ടിപ്പൊളിച്ച് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ഇത് മിക്സിയുടെ ജാറിലിട്ട് അല്പം ചൂടുവെള്ളം കൂടി ഒഴിച്ച് പാല് മുഴുവനായും വേർതിരിച്ചെടുക്കുക. ഈയൊരു പാല് ഒരു പാത്രത്തിലേക്ക് ഒഴിച്ച് നല്ലതുപോലെ തിളച്ച് പിരിഞ്ഞു വരുമ്പോൾ എണ്ണ ഊറി കിട്ടുന്നതാണ്. ഇത് അരിച്ചെടുത്ത് ഉപയോഗിക്കാം.ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. credit : Ladies planet By Ramshi