വെറും 2 മിനുറ്റിൽ 2 ചേരുവ മാത്രം മതി.!! ഇതുണ്ടെങ്കിൽ പിന്നെ കറിപോലും വേണ്ട.. ശെരിക്കും ഇത് നിങ്ങളെ കൊതിപ്പിക്കും.!! | Tasty Bread Snack Recipe

Tasty Bread Snack Recipe : രാവിലെ എഴുന്നേൽക്കാൻ വൈകിയോ? ഇനി ഇപ്പോൾ മക്കളെ സ്കൂളിൽ വിടുന്നതിനു മുൻപ് എങ്ങനെ ഭക്ഷണം ഉണ്ടാക്കും? ഇന്ന് ഓഫീസിൽ പോവാൻ വൈകിയത് തന്നെ. അത്‌ ഒന്നും പോരാതെ ഭർത്താവിന്റെ അടുത്ത് നിന്നും നല്ല വഴക്കും കിട്ടും. ഇതൊക്കെയാണോ ടെൻഷൻ. എന്നാൽ ഇനി ഈ കാര്യത്തിൽ ടെൻഷൻ അടിക്കേണ്ട കാര്യമേ ഇല്ല. വളരെ എളുപ്പത്തിൽ തന്നെ

തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ല അടിപൊളി ഒരു സ്നാക്ക്സ് ആണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്. സാധാരണ ദിവസം സമയം എടുത്ത് മാവ് അരച്ചുണ്ടാക്കുന്ന ദോശയെക്കാളും മാവ് കുഴച്ച് ഉരുട്ടി പരത്തി ചുട്ടെടുക്കുന്ന ചപ്പാത്തിയെക്കാളും ഒക്കെ രുചിയുള്ള ഒരു സ്നാക്ക്സ് ആണ് ഇത്. ഇത് ഉണ്ടാക്കാൻ ആകെ വേണ്ടത് രണ്ടേ രണ്ട് മിനിറ്റ് മാത്രം ആണ്. ഇനി ഇപ്പോൾ രാവിലെ മാത്രമേ

ഇത് കഴിക്കാൻ പാടുള്ളൂ എന്നില്ല. വൈകുന്നേരം ചായയുടെ ഒപ്പം കഴിക്കാനും പറ്റിയ ഒരു സ്നാക്ക്സ് ആണ് ഇത്. ഇനി ഇപ്പോൾ വൈകുന്നേരം പെട്ടെന്ന് വിരുന്നുകാർ കയറി വന്നു എന്ന് കരുതിക്കോ. മിക്കവാറും കുട്ടികൾ ഉള്ള വീട്ടിൽ സ്നാക്ക്സ് ഒന്നും തന്നെ ബാക്കി ഉണ്ടാവാൻ സാധ്യത ഇല്ല. അങ്ങനെ ഉള്ള സാഹചര്യങ്ങളിലും ഈ വിഭവം നിങ്ങളെ തീർച്ചയായും രക്ഷിക്കും. ഇത് ഉണ്ടാക്കാനായി ആദ്യം തന്നെ സോഫ്റ്റ്‌

ആയിട്ടുള്ള ബ്രെഡ് എടുത്തിട്ട് പരത്തി എടുക്കണം. ഇതിലേക്ക് അൽപ്പം ചീസ് ഇട്ടിട്ട് അൽപം മൈദായും വെള്ളവും കുഴച്ച പേസ്റ്റ് തേച്ച് ഒട്ടിച്ചിട്ട് ഇഷ്ടമുള്ള ഷേപ്പിൽ ആക്കാം. മറ്റൊരു ബൗളിൽ മുട്ടയിൽ ഉപ്പും കുരുമുളകും ചേർത്തടിച്ചിട്ട് അതിലേക്ക് ഈ ബ്രെഡ് ഇട്ട് മുക്കിയതിനു ശേഷം എണ്ണയിൽ വറുത്തെടുക്കാം. എങ്ങനെയാണെന്ന് വിശദമായി വിഡിയോയിൽ കാണിച്ചു തരുന്നുണ്ട്. കണ്ടു നോക്കൂ.. credit ; She book