കറിവേപ്പിലയിലുണ്ട് മുടി വളരാന്‍ ഉള്ള ഒറ്റമൂലി.!! കറുത്ത ഇടതൂർന്ന മുടിക്ക് ഒരു നാടൻ ടിപ്പ്.👌👌|curry leaves-to-improve-hair growth

curry leaves-to-improve-hair growth : ഇന്നത്തെ യുവതലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്ന് തന്നെയാണ് മുടികൊഴിച്ചിൽ, അകാലനര തുടങ്ങിയവ. ഈ പ്രതിസന്ധികൾ മറികടക്കുന്നതിനായി ധാരാളം പോംവഴികൾ തേടാറുണ്ട് എങ്കിലും പലപ്പോഴും പലതും ഫലപ്രദമായ രീതിയിൽ ഉപകാരപ്പെടില്ല. ഈ സാഹചര്യത്തിൽ വളരെ എളുപ്പത്തിൽ തന്നെ കറിവേപ്പില എന്ന വീട്ടുവളപ്പിൽ നട്ടുവളർത്തിയ സുലഭമായി ലഭിക്കുന്ന വസ്തു എങ്ങനെ

നമുക്ക് പ്രയോജനപ്പെടുത്താം എന്നാണ് നോക്കുന്നത്. മുടിയിൽ ഉണ്ടാകുന്ന 90% പ്രശ്നങ്ങൾക്കും പരിഹാരം കാണുവാൻ കറിവേപ്പിലക്ക് സാധിക്കും. അതുകൊണ്ടുതന്നെ കറിവേപ്പില ഭക്ഷണത്തിൽ ധാരാളം ഉപയോഗിക്കുന്നതും തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് ഗുണകരമായ രീതിയിൽ ഉപയോഗപ്പെടുത്താവുന്നതാണ്. കറിവേപ്പില ഏത് രീതിയിലാണ് മുടിയിൽ

ഉപയോഗിക്കേണ്ടത് എന്ന തികഞ്ഞ ബോധ്യം ഇല്ലായ്മ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. രണ്ടോ മൂന്നോ തണ്ട് കറിവേപ്പില എടുത്തശേഷം അത് നന്നായി അരച്ച് തൈരിൽ മിക്സ് ചെയ്ത് തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച് 10, 20 മിനിറ്റ് വെച്ച ശേഷം കഴുകിക്കളയുന്നത് അകാലനര തടയുന്നതോടൊപ്പം തന്നെ മുടിയുടെ വേരുകൾക്ക് ബലം വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. ദിവസവും ഇങ്ങനെ ചെയ്യുകയാണ് എങ്കിൽ മുടി കരുതുറ്റതായി വളരുന്നത് കാണാൻ സാധിക്കും.

അതുപോലെ തന്നെ രണ്ട് തണ്ട് കറിവേപ്പില നന്നായി അരച്ച് പാലിൽ ചേർത്ത് തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുന്നത് അകാലനര തടയുന്നതോടൊപ്പം തന്നെ മുടികൊഴിച്ചിൽ അകറ്റുന്നതിനുള്ള പ്രതിവിധി കൂടിയാണ്. മാത്രവുമല്ല മുടി പൊട്ടി പോവുക, മുടിക്ക് കറുപ്പ് ഇല്ലാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങൾക്കും കറിവേപ്പില ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിവുകൾ വിശദമായി വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്ന് കണ്ടു നോക്കൂ.. credit : Inside Malayalam