പപ്പയുടെ പേര് മിണ്ടാതിരിക്ക് മനുച്ചേനേ.!! മോൻ തന്നെ വിളിക്കുന്ന പേരാണ് അങ്ങനെ ; കുഞ്ഞു മിടുക്കിയുടെ വീഡിയോ വൈറൽ.!! | Cute Baby Tell Pappa Name Mindathirikk Manuchane Viral Video

Cute Baby Tell Pappa Name Mindathirikk Manuchane Viral Video : അധികം ഒന്നും വേണ്ടിവന്നില്ല അച്ഛന്റെ പേര് മാത്രം ഒന്ന് മാറ്റി പറഞ്ഞു ഈ കൊച്ചു മിടുക്കി. വീഡിയോ വൻ ഹിറ്റ്. അഞ്ച് ലക്ഷത്തിലധികം വ്യൂസും ലൈക്സും. യൂണിവേഴ്സ് ഓഫ് ഋതു എന്ന യൂട്യൂബ് ചാനലിലൂടെ ആണ് വീഡിയോ പുറത്തിറങ്ങിയത്. ആദ്യം കയ്യിലിരുന്ന ടോയ് കാർ പൊക്കി കാണിച്ച് വാവ പറഞ്ഞത് ഇത് എന്റെ ബിഎംഡബ്ലിയു. അതിലൊന്നും ഒരു കുറവ് കാണിക്കണ്ടല്ലോ അല്ലേ. അടുത്ത ചോദ്യം അമ്മയുടെ

പേര് ചോദിച്ചപ്പോൾ അമ്മച്ചി എന്നാണ് വാവ ഉത്തരം പറഞ്ഞത്. രണ്ടാമത്തെ ചോദ്യം പപ്പയുടെ പേര് എന്താണ് എന്നായിരുന്നു. അതിന് കുസൃതിക്കാരി ഋതു പറഞ്ഞത് കേട്ടാൽ ആരായാലും ഒന്ന് ചിരിക്കും.”മിണ്ടാതിരിക്ക് മനുച്ചനെ ” എന്ന്. അമ്മ അച്ഛനെ ശകാരിക്കാൻ ഉപയോഗിക്കുന്ന വാക്കായിരിക്കണം അച്ഛന്റെ പേരായി മകൾ കണക്കുകൂട്ടിയത്. ഇത് എന്തായാലും പ്രേക്ഷകരിലും വലിയതമാശ സൃഷ്ടിച്ചു. കുട്ടികൾ

തന്റെ ചുറ്റുപാടിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നത് എന്ത് എളുപ്പത്തിലാണ്. അത് അവർ മനസ്സിലാക്കുന്നത് വളരെ രസകരമായിട്ടാണ്. സൂക്ഷിച്ചു വേണം നമ്മൾ സംസാരിക്കാൻ. എല്ലാം പിടിച്ചെടുത്ത് നമുക്ക് തന്നെ പണി തരാനുള്ള കഴിവും ഈ കുസൃതികൾക്ക് ഉണ്ട്. ഇങ്ങനെ അച്ഛനെ കുടുക്കികൊണ്ടുള്ള

വീഡിയോ ആണ് സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറൽ ആകുന്നത്. ഇത്തരം വീഡിയോസ് ഷെയർ ചെയ്യപ്പെടുന്നതിലൂടെ എല്ലാവർക്കും കൂടെയിരുന്ന് ചിരിക്കാമല്ലോ. പപ്പയുടെ പേര് എന്തായാലും പൊളിച്ചു, ന്യൂജനറേഷൻ പേരാണല്ലോ എന്നൊക്കെയാണ് വീഡിയോക്ക് താഴെയുള്ള പ്രധാന കമന്റ്സ്. ഇന്ന് ഈ ചാനൽ ഉടമ ആയ ഇത്തിക്കുഞ്ഞൻ ഋതു, ഇന്ന് വലിയ കുട്ടിയാണ്. ചെറുപ്പത്തിലെ കുസൃതികളിലൊന്നാണ് ഈ വൈറൽ വീഡിയോ.