
എത്ര ചുളുകിയ വസ്ത്രങ്ങളും വടിപോലെ നിൽക്കും; എത്ര പഴകിയ തുണികളും പുതുപുത്തൻ ആക്കിയെടുക്കാൻ ഈയൊരു ട്രിക്ക് പരീക്ഷിക്കൂ..!! | Dress Ironing Tips
Dress Ironing Tips : എല്ലാ വീടുകളിലും മിക്കപ്പോഴും നേരിടേണ്ടിവരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരിക്കും അലക്കി കഴിഞ്ഞാൽ വെള്ള വസ്ത്രങ്ങളിലും കോട്ടൺ വസ്ത്രങ്ങളിലും ഉള്ള ചുളിവ് നിവർത്തിയെടുക്കുക എന്നത്. മിക്കപ്പോഴും കോട്ടൻ ഷർട്ടുകളും മറ്റും അലക്കി കഴിയുമ്പോൾ അവ ചുരുണ്ടു കൂടി പഴകിയ ഷർട്ടിന്റെ രൂപത്തിലേക്ക് ആകാറുണ്ട്. പണ്ടുകാലങ്ങളിൽ കഞ്ഞി പശ ഉപയോഗപ്പെടുത്തിയാണ് ഇത്തരം തുണികളിലെ ചുളിവ് മാറ്റിയെടുത്തിരുന്നത്. എന്നാൽ അതിനു പകരമായി ചെയ്തു നോക്കാവുന്ന മറ്റു ചില കിടിലൻ ട്രിക്കുകൾ കൂടി വിശദമായി മനസ്സിലാക്കാം.
ഇതിൽ ആദ്യമായി ചെയ്യുന്ന രീതി കോൺസ്റ്റാർച്ച് ഉപയോഗപ്പെടുത്തിയിട്ടുള്ളതാണ്. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ അളവിൽ കോൺസ്റ്റാർച്ച് ഇട്ടു കൊടുക്കുക. അതിലേക്ക് കാൽ കപ്പ് അളവിൽ ഇളം ചൂടുള്ള വെള്ളം ചേർത്ത് കട്ടകളില്ലാത്ത രീതിയിൽ ഇളക്കി യോജിപ്പിച്ച് എടുക്കുക. ശേഷം ഒരു നല്ല മണം കിട്ടാനായി ഒന്നുകിൽ ഒരു ടീസ്പൂൺ അളവിൽ കംഫർട്ട് അല്ലെങ്കിൽ ഏതെങ്കിലും ഒരു പെർഫ്യൂം കോൺസ്റ്റാർച്ചിന്റെ വെള്ളത്തിലേക്ക് ഒഴിച്ച് മിക്സ് ചെയ്ത് എടുക്കുക.
Dress Ironing Tips
- Check Fabric Label: Set the correct temperature.
- Use a Clean Iron: Prevent stains and marks.
- Iron Inside-Out: Protect delicate fabrics.
- Use Steam or Damp Cloth: Smooth stubborn wrinkles.
- Hang Immediately: Prevent creases from reappearing.
ഈയൊരു ലിക്വിഡ് ഒരു സ്പ്രേ ബോട്ടിലിൽ ആക്കിയ ശേഷം ഇസ്തിരിയിടാനായി എടുക്കുന്ന തുണികളിൽ സ്പ്രേ ചെയ്തു കൊടുക്കുക. അതിന് ശേഷം സാധാരണരീതിയിൽ അയൺ ചെയ്ത് എടുക്കുകയാണെങ്കിൽ തുണികളിലെ ചുളിവെല്ലാം നിവർന്ന് വൃത്തിയായി കിട്ടുന്നതാണ്. കംഫർട്ടിനു പകരം ഏതെങ്കിലും ഒരു സ്പ്രേ ആണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ കോൺസ്റ്റാർച്ച് കലക്കിയ ശേഷം അതിലേക്ക് പെർഫ്യൂം സ്പ്രേ ചെയ്തു ചെയ്തു കൊടുത്തും ഇതേ രീതിയിൽ തന്നെ തുണികൾ ഇസ്തിരിയിട്ട് എടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി തുണികളിലെ ചുളിവ് മാറുക മാത്രമല്ല ഒരു നല്ല മണവും തുണികളിൽ എപ്പോഴും നിലനിൽക്കുന്നതാണ്.
തുണികളിലെ ചുളിവ് നിവർത്തി വൃത്തിയാക്കിയെടുക്കാനായി ഉപയോഗപ്പെടുത്താവുന്ന മറ്റൊരു ലിക്വിഡാണ് ക്രിസ്പ് ആൻഡ് ഷയിൻ. ഇപ്പോൾ മിക്ക കടകളിലും ഇത് സുലഭമായി ലഭിക്കാറുണ്ട്. എന്നാൽ ഈയൊരു ലിക്വിഡ് മാത്രമായി ഉപയോഗപ്പെടുത്തുമ്പോൾ തുണികൾക്ക് ഒരു നല്ല മണം കിട്ടാൻ പ്രയാസമായിരിക്കും. അതുകൊണ്ടുതന്നെ ക്രിസ്പ് ആൻഡ് ഷയിൻ രണ്ടോ മൂന്നോ തുള്ളി ഒരു ബോട്ടിലിൽ ആക്കി അതോടൊപ്പം ഏതെങ്കിലും ഒരു പെർഫ്യൂം കൂടി ആഡ് ചെയ്ത ശേഷം തുണികളിൽ സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. ഇത്തരം കൂടുതൽ ഉപകാരപ്രദമായ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Dress Ironing Tips Credit : Resmees Curry World