എത്ര അഴുക്കു പിടിച്ച ബാത്റും ടൈലും ക്ലോസറ്റും ഒറ്റ മിനിറ്റിൽ പുതുപുത്തനാക്കാം.!! ഉരച്ചു കഴുകേണ്ട; ഇതൊന്നു തൊട്ടാൽ തൂവെള്ളയാക്കാം.!! | Easy Bathroom Tiles Cleaning Tips using Salt

Easy Bathroom Tiles Cleaning Tips using Salt : വീട് ക്ലീൻ ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ വൃത്തിയാക്കാൻ ബുദ്ധിമുട്ടുള്ള ഒരു ഭാഗമാണ് ബാത്റൂം ഏരിയ. ടൈലുകൾ, ക്ലോസെറ്റ്, വാഷ്ബേസിൻ എന്നിവയെല്ലാം പെട്ടെന്ന് കറപിടിച്ച് കേടാകാറുണ്ട്. അതിനായി കെമിക്കൽ അടങ്ങിയ ലിക്വിഡുകൾ ഉപയോഗപ്പെടുത്തിയാലും മിക്കപ്പോഴും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കാവുന്ന ഒരു കൂട്ട് വിശദമായി മനസ്സിലാക്കാം.

ബാത്റൂമിന്റെ ടൈലുകൾ,പൈപ്പ് എന്നിവയിലെല്ലാം അടിഞ്ഞിരിക്കുന്ന കടുത്ത കറകൾ കളയാനായി അടുക്കളയിൽ ബാക്കി വരുന്ന ദോശമാവ് ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി ഒരു പാത്രത്തിലേക്ക് ബാക്കി വന്ന ദോശ മാവ് ഒഴിച്ചു കൊടുക്കുക. രണ്ട് ടീസ്പൂൺ അളവിൽ ഉപ്പു കൂടി അതിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം കയ്യിൽ ഒരു ഗ്ലൗസ് അല്ലെങ്കിൽ കവർ കെട്ടിയശേഷം മാവ് എല്ലാ ഭാഗങ്ങളിലും നല്ലതുപോലെ തേച്ചു കൊടുക്കുക.

പ്രത്യേകിച്ച് വാഷ്ബേസിന്‍റെ സൈഡ് വശങ്ങൾ, പൈപ്പുകൾ എന്നിവയിലെല്ലാം ഇത് നല്ലതുപോലെ തേച്ചു കൊടുക്കാവുന്നതാണ്. കുറഞ്ഞത് ഒരു 10 മിനിറ്റ് എങ്കിലും ഇത് തേച്ച് പിടിപ്പിച്ചു വയ്ക്കുക. ശേഷം കഴുകി കളയുകയാണെങ്കിൽ ടൈലുകളും മറ്റു ഭാഗങ്ങളുമെല്ലാം വെട്ടി തിളങ്ങുന്നതാണ്. ക്ലോസറ്റിന്റെ ഉൾഭാഗം വൃത്തിയാക്കാനായി ഉപയോഗപ്പെടുത്താവുന്ന മറ്റൊരു ട്രിക്ക് അറിഞ്ഞിരിക്കാം. അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് ടേബിൾ സ്പൂൺ അളവിൽ ബേക്കിംഗ് സോഡ, ഉപ്പ്, ബാക്കിവന്ന സോപ്പ് ഉണ്ടെങ്കിൽ അത്

ഗ്രേറ്റ് ചെയ്തത് എന്നിവ ഇട്ട് നല്ലതുപോലെ ഉരുട്ടിയെടുക്കുക. ഇത് ഒരു ഫോയിൽ പേപ്പറിന് അകത്തു വച്ച് റോൾ ചെയ്യുക. അതിനു പുറത്തായി ചെറിയ ഓട്ടകൾ ഇട്ടുകൊടുക്കുക. മുകളിൽ ഒരു നൂല് കെട്ടിയ ശേഷം ക്ലോസറ്റിലേക്ക് വെള്ളം വരുന്ന ടാങ്കിന്റെ അകത്തേക്ക് ഇട്ടുകൊടുക്കുക. നൂല് മാത്രം പുറത്തേക്ക് വരുന്ന രീതിയിലാണ് ഇട്ട് ക്കൊടുക്കേണ്ടത്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഓരോ തവണ ക്ലോസറ്റ് ഫ്ലഷ് ചെയ്യുമ്പോഴും എളുപ്പത്തിൽ വൃത്തിയായി കിട്ടുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : Ansi’s Vlog