Sepcial Tasty Rava Snack Recipe : വ്യത്യസ്ത രുചികളിലുള്ള പലഹാരങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. പ്രത്യേകിച്ച് നാലുമണി പലഹാരമെല്ലാം തയ്യാറാക്കുമ്പോൾ ഒരേ സ്നാക്കുകൾ തന്നെ കഴിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു രുചികരമായ പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു കപ്പ് അളവിൽ
മൈദ, കാൽ കപ്പ് അളവിൽ റവ, അരക്കപ്പ് അളവിൽ പഞ്ചസാര, ആവശ്യത്തിന് വെള്ളം ഇത്രയുമാണ്. ആദ്യം തന്നെ ഒരു ബൗളിലേക്ക് എടുത്തുവച്ച മൈദയും, റവയും, പഞ്ചസാരയും ഇട്ടു കൊടുക്കുക. ഒരു വിസ്ക് ഉപയോഗിച്ച് എല്ലാ ചേരുവകളും നല്ലതുപോലെ മിക്സ് ചെയ്യുക. അതിനുശേഷം പൊടികളിലേക്ക് കുറേശ്ശെയായി വെള്ളം ചേർത്ത് കട്ടകൾ ഇല്ലാതെ ഇളക്കിയെടുക്കുക. തുടർച്ചയായി വിസ്ക് ഉപയോഗിച്ച് ഇളക്കിയാൽ മാത്രമാണ് ഒട്ടും കട്ടകളില്ലാത്ത ബാറ്റർ ലഭിക്കുകയുള്ളൂ.
അതിനുശേഷം 15 മിനിറ്റ് നേരത്തേക്ക് തയ്യാറാക്കിവെച്ച ബാറ്റർ അടച്ച് റസ്റ്റ് ചെയ്യാനായി വയ്ക്കുക. 15 മിനിറ്റ് കഴിഞ്ഞ ശേഷം എടുത്തു നോക്കുമ്പോൾ മാവ് വല്ലാതെ കട്ടിയായി തോന്നുകയാണെങ്കിൽ കുറച്ചു കൂടി വെള്ളം ഒഴിച്ചു കൊടുക്കാവുന്നതാണ്. ഏകദേശം ഒരു ഇഡലി മാവിന്റെ പരുവത്തിലാണ് ബാറ്റർ വരേണ്ടത്. ഒരു ചീനച്ചട്ടി അടുപ്പത്ത് വച്ച് അതിലേക്ക് എണ്ണയൊഴിച്ചു കൊടുക്കുക. എണ്ണ നന്നായി തിളച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു കരണ്ടി അളവിൽ മാവൊഴിച്ച്
കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ പൂരി പൊന്തുന്നത് പോലെ മാവ് പൊന്തി വരും. രണ്ടുവശവും നല്ലതുപോലെ മൊരിയിപ്പിച്ചെടുത്ത ശേഷം എണ്ണയിൽ നിന്നും ഈ ഒരു പലഹാരം എടുത്തു മാറ്റാവുന്നതാണ്. വളരെ കുറഞ്ഞ സമയം കൊണ്ട് കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന ഒരു രുചികരമായ പലഹാരമാണ് ഇത്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : Akkus Cooking