വെറും 2 സെക്കൻഡിൽ എട്ടുകാലി, പല്ലി ഇവയെ തുരുത്തി ഓടിക്കാൻ രണ്ട് തുള്ളി മാത്രം മതി.!! ഇനി മഷിയിട്ടു നോക്കിയാൽ പോലും കാണില്ല.. | Get Rid Of Spider
Get Rid Of Spider : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കണ്ടു വരുന്ന പ്രശ്നങ്ങളിൽ നന്നായിരിക്കും എട്ടുകാലികളുടെ ശല്യം. വീടിന് അകത്തു മാത്രമല്ല പുറത്തു വച്ചിരിക്കുന്ന ചെടികളിൽ പോലും എട്ടുകാലി വല കെട്ടി ചെടി നശിപ്പിക്കാറുണ്ട്. ഒരിക്കൽ വന്നുകൂടിയാൽ ഇവയെ കളയുക എന്നത് അത്ര എളുപ്പമല്ല. എന്നാൽ വളരെ എളുപ്പത്തിൽ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി എട്ടുകാലിയെ തുരത്താനായി ചെയ്തു നോക്കാവുന്ന ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം.
എട്ടുകാലി ശല്യം പാടെ ഒഴിവാക്കാനായി ഉപയോഗിക്കാവുന്ന ഒരു വസ്തുവാണ് ആപ്പിൾ സിഡർ വിനിഗർ. ഒന്നുകിൽ ഇത് കടയിൽ നിന്ന് വാങ്ങി ഉപയോഗിക്കുകയോ അല്ലെങ്കിൽ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കുകയോ ചെയ്യാവുന്നതാണ്. ആപ്പിൾ സിഡർ വിനിഗർ വീട്ടിൽ തന്നെ ഉണ്ടാക്കുകയാണെങ്കിൽ ആപ്പിൾ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. അത് ഒരു ജാറിലേക്ക് ഇട്ട ശേഷം യീസ്റ്റും പഞ്ചസാരയും ഇട്ട് 21 ദിവസം അടച്ചുവയ്ക്കുക. അത്രയും സമയം കഴിയുമ്പോൾ ആപ്പിളിലേക്ക് വെള്ളമെല്ലാം ഇറങ്ങി അത്
വിനിഗറിന്റെ രൂപത്തിലേക്ക് ആയി കിട്ടുന്നതാണ്. ശേഷം അത് അരിച്ചെടുത്ത് അതിന്റെ നല്ല ഭാഗം മാത്രം ഒരു കുപ്പിയിൽ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. ഇങ്ങനെ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ അത് അടുക്കള ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താം. ആപ്പിൾ സിഡർ വിനിഗർ ഉണ്ടാക്കുമ്പോൾ ബാക്കി വരുന്ന ഭാഗം ഒരു സ്പ്രേ ബോട്ടിലിൽ ആക്കി എട്ടുകാലി വരുന്ന ഇടങ്ങളിൽ സ്പ്രേ ചെയ്തു കൊടുത്താൽ മതി. ഇങ്ങനെ ചെയ്യുമ്പോൾ തന്നെ എട്ടുകാലി ചത്ത് പോകുന്നതാണ്. മറ്റൊരു രീതി യൂക്കാലിപ്റ്റസ് ഓയിൽ
ഉപയോഗിക്കുന്നതാണ്. ഒരു കപ്പിൽ വെള്ളമെടുത്ത് അതിൽ രണ്ടു തുള്ളി യൂക്കാലിപട്സ് ഓയിൽ ഒഴിച്ചു കൊടുക്കുക. ശേഷം ഇത് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി എട്ടുകാലി വരുന്ന ഭാഗങ്ങളിൽ തളിച്ചു കൊടുത്താൽ മതി. ഈയൊരു സൊലൂഷൻ ഉപയോഗപ്പെടുത്തി പാറ്റ, ഈച്ച, എന്നിവയെയും തുരത്താനായി സാധിക്കും. യൂക്കാലിപ്റ്റസ് ഓയിലിന്റെ മറ്റൊരു ഉപയോഗമാണ് ജലദോഷം, ചുമ എന്നിവയുള്ളപ്പോൾ ഒരു തുള്ളി വെള്ളത്തിലൊറ്റിച്ച് ആവി പിടിക്കുന്നത്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : PRS Kitchen