Easy Special Pachamulaku Fry : ചപ്പാത്തിക്കും ചോറിനും കഴിക്കാവുന്ന ഒരു രുചികരമായ സൈഡ് ഡിഷ്. എല്ലാദിവസവും ചപ്പാത്തിക്കും ചോറിനും ഒരേ രീതിയിലുള്ള കറികൾ കഴിച്ചു മടുത്തവർക്ക് വ്യത്യസ്ത രീതിയിലുള്ള വിഭവങ്ങൾ പരീക്ഷിച്ചു നോക്കണമെന്ന് ആഗ്രഹമുണ്ടായിരിക്കും. എന്നാൽ അവയിൽ മിക്കതും ഉദ്ദേശിച്ച രീതിയിൽ ടേസ്റ്റ് ലഭിക്കണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന നല്ല രുചിയോട് കൂടിയ ഒരു സൈഡ് ഡിഷിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഈയൊരു റെസിപ്പി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ പച്ചമുളക്, അഞ്ചു മുതൽ ആറെണ്ണം, കടുക്, ജീരകം, പെരുംജീരകം, ഉപ്പ്, കായം, മല്ലി, മഞ്ഞൾപൊടി, നാരങ്ങാനീര്,എണ്ണ ഇത്രയുമാണ്. ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാൻ എടുത്ത് കടുക്, ജീരകം, പെരുഞ്ചീരകം, മല്ലി എന്നിവ ഒരു ടീസ്പൂൺ അളവിൽ എടുത്ത് ഇളം ചൂടോടു കൂടി വറുത്തെടുക്കുക. ശേഷം എടുത്തു വച്ച മുളക് പാനിലേക്ക് ഇട്ട് നല്ലതുപോലെ ഇളക്കി കൊടുക്കുക. അതിലേക്ക് എടുത്തുവച്ച കായം,
ഒരു നുള്ള് ഉപ്പ്, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യാവുന്നതാണ്. ശേഷം ഒന്ന് ഫ്രൈ ആയി വരുമ്പോൾ കുറച്ച് എണ്ണ കൂടി മുളകിലേക്ക് ചേർത്ത് കൊടുക്കാം. ഈയൊരു സമയത്ത് പാത്രം അടച്ചുവെച്ച് വേവിക്കുകയാണെങ്കിൽ അതിൽ നിന്നും വെള്ളം ഇറങ്ങി മുളക് കുറച്ചു കൂടി വെന്തു കിട്ടുന്നതാണ്. മുളക് നന്നായി ഫ്രൈ ആയി വന്നു കഴിഞ്ഞാൽ അതിലേക്ക് നേരത്തെ എടുത്തു വച്ച ചേരുവകൾ മിക്സിയുടെ ജാറിലേക്ക് ഇട്ട് പൊടിച്ചെടുത്തതിൽ
നിന്നും ഒരു ടീസ്പൂൺ ചേർത്ത് കൊടുക്കാവുന്നതാണ്. ശേഷം 5 മുതൽ 10 മിനിറ്റ് വരെ മുളക് ഒന്ന് കൂടി വറുത്തെടുത്ത ശേഷം പുളിക്ക് ആവശ്യമായ നാരങ്ങാ നീരും കൂടി അതിലേക്ക് പിഴിഞ്ഞ് ഒഴിക്കാവുന്നതാണ്. നാരങ്ങാ നീരെല്ലാം മുളകിലേക്ക് പിടിച്ച് നല്ലതുപോലെ സെറ്റായി വരുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാം. ചപ്പാത്തി യോടൊപ്പവും ചോറിനോടൊപ്പവുമെല്ലാം കഴിക്കാവുന്ന രുചികരമായ ഒരു സൈഡ് ഡിഷ് ആയിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Special Pachamulaku Fry Sree’s Veg Menu