പച്ച കപ്പ കൊണ്ട് എളുപ്പത്തിൽ സ്വാദിഷ്ടമായ പുട്ട്.!! നല്ല പഞ്ഞി പോലത്തെ നാടൻ കപ്പ പുട്ട്‌ ഉണ്ടാക്കാം.. | Easy Tasty Kappa Puttu Recipe

Easy Tasty Kappa Puttu Recipe : നമ്മൾ മലയാളികൾക്ക് പ്രഭാതഭക്ഷണത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒരു പലഹാരമാണല്ലോ പുട്ട്. അരി, ഗോതമ്പ്, റാഗി എന്നിങ്ങനെ വ്യത്യസ്ത ചേരുവകൾ ഉപയോഗപ്പെടുത്തി പുട്ട് തയ്യാറാക്കാറുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായി പച്ച കപ്പ ഉപയോഗിച്ച് എങ്ങനെ സ്വാദിഷ്ടമായ പുട്ട് തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ പുട്ട് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ നന്നായി കഴുകി

വൃത്തിയാക്കി എടുത്ത കപ്പ, ഒരു കപ്പ് അളവിൽ അരിപ്പൊടി, ആവശ്യത്തിന് ഉപ്പ്, തേങ്ങ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ കപ്പ കഴുകി വൃത്തിയാക്കി നാരെല്ലാം കളഞ്ഞ് ഒട്ടും കനം ഇല്ലാത്ത രീതിയിൽ ഗ്രേറ്റ് ചെയ്ത് എടുക്കണം. ഗ്രേറ്റ് ചെയ്തെടുത്ത കപ്പ രണ്ടു മുതൽ മൂന്നു പ്രാവശ്യം വരെ കഴുകി വെള്ളമെല്ലാം നല്ലതുപോലെ പിഴിഞ്ഞ് കളഞ്ഞെടുക്കണം. അതിലേക്ക് അരിപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത്

നല്ലതുപോലെ മിക്സ് ചെയ്യുക. സാധാരണ പുട്ട് ഉണ്ടാക്കുന്ന പരുവത്തിലാണ് പുട്ടുപൊടി വേണ്ടത്. ശേഷം പുട്ടുകുറ്റിയിൽ ആവി കയറ്റി എടുക്കാനുള്ള വെള്ളം സ്റ്റൗ ഓൺ ചെയ്തു വയ്ക്കുക. വെള്ളം നന്നായി വെട്ടി തിളച്ചു തുടങ്ങുമ്പോൾ പുട്ടുകുറ്റിയിലേക്ക് അല്പം തേങ്ങ, പുട്ടുപൊടി വീണ്ടും തേങ്ങ എന്ന രീതിയിൽ ഇട്ടു കൊടുക്കുക. ശേഷം പുട്ടുകുറ്റി ആവി കയറ്റാനായി വയ്ക്കുക. ഏകദേശം 10 മിനിറ്റ് ആകുമ്പോഴേക്കും പുട്ട് നന്നായി ആവി കയറി വരുന്നതാണ്. ശേഷം സാധാരണ പുട്ട് സെർവ് ചെയ്യുന്ന അതേ രീതിയിൽ തന്നെ

കടലക്കറി അല്ലെങ്കിൽ മറ്റു മസാലക്കറികളോടൊപ്പം കപ്പ പുട്ട് വിളമ്പാവുന്നതാണ്. സാധാരണ പുട്ടിനേക്കാൾ കൂടുതൽ രുചി ഈ ഒരു പുട്ടിന് ലഭിക്കുന്നതാണ്. മാത്രമല്ല ആരോഗ്യത്തിനും കൂടുതൽ ഗുണം ചെയ്യുന്ന ഒന്നാണ് ഈ ഒരു പുട്ട്. സ്ഥിരമായി ഒരേ രീതിയിൽ പുട്ട് ഉണ്ടാക്കി മടുത്ത വർക്ക് തീർച്ചയായും ഒരു തവണയെങ്കിലും ഈയൊരു രീതി പരീക്ഷിച്ചു നോക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : Sheeba’s Recipes

Easy Tasty Kappa Puttu Recipe