പപ്പടവും മുളകും ഇനി ഇങ്ങനെയൊന്ന് ചെയ്തു നോക്കണേ 😋😋 കിടിലൻ ടേസ്റ്റാ 👌👌

പപ്പട പ്രേമികൾ ഉണ്ടോ ഇവിടെ.? മിക്കവർക്കും പപ്പടം പ്രിയപ്പെട്ടതാണ്. എത്ര തരം കറികളുണ്ടെങ്കിലും നമ്മൾ മലയാളികൾക്ക് പപ്പടം ഒഴിവാക്കാൻ ആവില്ല. എന്നാൽ വെറുതെ വറുത്തു കഴിക്കുന്നതിനേക്കാൾ രുചിയിൽ കിടിലൻ ടേസ്റ്റിൽ പപ്പടം ഇങ്ങെനെ ഒന്ന് നോക്കൂ.. ഒരു തവണ ചെയ്താൽ തീർച്ചയായും നിങ്ങൾ ഇത് സ്ഥിരമാക്കും. എങ്ങനെയാണെന്ന് നോക്കാം.

ഇതിനായി നമ്മൾ ഇവിടെ 8 പപ്പടം എടുക്കുന്നുണ്ട്. കത്രികയോ കത്തിയോ ഉപയോഗിച്ച് ചെറിയ കഷ്ണങ്ങളാക്കി എടുക്കാം. ഒരു പാൻ ചൂടായി വരുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് പപ്പടം കുറേശ്ശേ ആയി വറുത്തെടുക്കാം. ശേഷം 5 അല്ലി വെളുത്തുള്ളിയും ചെറുതായൊന്നു ചതച്ചു മാറ്റിവെക്കാം. പപ്പടം വറുത്തെടുത്ത എണ്ണയിലേക്ക് കടുക് പൊട്ടിച്ച് കറിവേപ്പിലയും വറ്റൽമുളകും ചേർത്തുകൊടുക്കാം.

അതിലേക്ക് ചതച്ചു വെച്ചിരിക്കുന്ന ഉള്ളിയും കൂടി ചേർത്ത് നന്നായി ഇളക്കം. മുത്തുവരുമ്പോൾ അൽപ്പം മഞ്ഞൾപൊടിയും അര സ്പൂൺ മുളകുപൊടിയും ചേർത്തിളക്കം. പച്ചമണം മാറിവരുമ്പോൾ അര കപ്പ് തേങ്ങാ ചിരകിയതും ചേർത്ത് നന്നായി ഇളക്കികൊടുക്കാം. അതിലേക്ക് വറുത്ത പപ്പടം കൂടി ഇട്ടു കൊടുക്കാം. മുകളിലായി ചതച്ചെടുത്ത മുളക് കൂടി ആയാൽ സംഭവം റെഡി ആയി.

അടിപൊളി രുചിയിൽ പപ്പട തോരൻ ഇതുപോലൊന്ന് ട്രൈ ചെയ്ത് നോക്കൂ. ഇഷ്ട്ടപ്പെട്ടാൽ ലൈക് ചെയ്യാനും ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ladies planet By Ramshi ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post