ഒരു തവണയെങ്കിലും ട്രൈ ചെയ്തു നോക്കു.. മുടിയുടെ വളർച്ചക്ക് മുട്ടയുടെ വെള്ളകൊണ്ട് ഒരു കിടിലൻ ഹെയർപാക്ക്.!! ദിവസങ്ങൾക്കുള്ളിൽ മുടി വളരും ഇരട്ടിയായി.!! Egg hair mask for hair growth

നമ്മുടെ സൗന്ദര്യസംരക്ഷണ ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മുടി. സമൃദമായ നല്ല ഇടതൂർന്ന മുടി ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടായിരിക്കുകയില്ല. മുടി വളരുന്നതിനായി മാർക്കറ്റിൽ ലഭ്യമാകുന്ന എണ്ണകൾ മുഴുവനും വാങ്ങി പരീക്ഷിക്കുന്നവരായിരിക്കും മിക്കവരും. എന്നാൽ ഗുണത്തേക്കാളേറെ ഇത്തരം പ്രയോഗങ്ങൾ നമ്മുടെ മുടിയെ ദോഷകരമായി ബാധിക്കുകയാണ് ചെയ്യാറുള്ളത്. മാറി വരുന്ന കാലാവസ്ഥ, പരിസ്ഥിതി മലിനീകരണം,

കഴിക്കുന്ന ഭക്ഷണങ്ങൾ, മാനസിക സമ്മർദം തുടങ്ങിയവയെല്ലാം മുടി കൊഴിച്ചിൽ കൂട്ടുന്ന ഘടകങ്ങളാണ്. അല്പം ശ്രദ്ധിക്കുകയാണെങ്കിൽ നമുക്കും നല്ല ഇടതൂർന്ന മുടി ലഭ്യമാക്കാം. പലതരത്തിലുള്ള കെമിക്കലുകൾ ഉപയോഗിക്കുന്നതിനു പകരം നമ്മുടെ മുടി നല്ലതുപോലെ തഴച്ചു വളരുന്നതിനായി ഒരു നാടൻ പ്രയോഗം തന്നെ നമുക്കിവിടെ പരിചയപ്പെടാം. പണ്ടുമുതൽക്ക് തന്നെ നമ്മുടെ പഴമക്കാർ ചെയ്തുവന്നിരുന്ന ഒരു രീതിയാണിത്. മുട്ടയുടെ വെള്ള ഉണ്ടെങ്കിൽ

നമ്മുടെ മുടി ഇരട്ടിയായി വളരും. എങ്ങനെയെന്നല്ലേ.. ഇതിനായി ഒരു കിടിലൻ ഫേസ്‌പാക്ക് തയ്യാറാക്കുന്നവിധം നമുക്കിവിടെ പരിചയപ്പെടാം. ഇതിനായി ആവശ്യമായത് നാലു ടേബിൾസ്പൂൺ തൈര്, ഒരു സവാള, ഒരു മുട്ടയുടെ വെള്ള തുടങ്ങിയവയാണ് ആവശ്യമായത്. തൈര് ഒരു തുണിയിലേക്കിട്ടശേഷം അതിലെ വെള്ളം മുഴുവൻ കളഞ്ഞു തിക് ആയഭാഗം മാത്രം എടുക്കുക. സവാള അരിഞ്ഞു മിക്സിയുടെ ജാറിലിട്ട് അരച്ചെടുത്ത് നീര് പിഴിഞ്ഞെടുക്കുക.

ഒരു മുട്ട പൊട്ടിച്ചു വെള്ള വേർതിരിച്ചെടുക്കുക. മുട്ടയുടെ വെള്ളയും തൈരും കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തെടുക്കുക. കുഴമ്പുപരുവത്തിൽ മിക്സ് ആക്കിയശേഷം ഇതിലേക്ക് സവാളയുടെ നീര് കൂടി ചേർത്ത് മിക്സ് ചെയ്യുക. ഇത് നമ്മുടെ തലയോട്ടിയിൽ നല്ലതുപോലെ തേച്ചു പിടിപ്പിക്കുക. ഇരുപത് മിനിറ്റ് കഴിഞ്ഞു കഴുകി കളയുക. ഇത് ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം ചെയ്യാവുന്നതാണ്. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. Video Credit : KONDATTAM Vlogs