ഇതൊന്നു കണ്ടാൽ ഇനിയാരും ഒരു കുപ്പി പോലും വെറുതെ കളയില്ല.. വീട്ടിലെ പൊടി പിടിച്ച ഫാൻ വൃത്തിയാക്കാൻ പ്ലാസ്റ്റിക് ബോട്ടിൽ മാത്രം മതി.!! | Fan Cleaning Easy Tips

Fan Cleaning Easy Tips : അലർജി, ആസ്മ പോലുള്ള അസുഖങ്ങൾ അനുഭവിക്കുന്നവർക്ക് ഏറ്റവും കൂടുതൽ പ്രശ്നമുണ്ടാക്കുന്ന ഒന്നാണ് പൊടി. പ്രത്യേകിച്ച് ഫാനിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന ചെറിയ പൊടികളാണ് ഇത്തരം അസുഖങ്ങൾക്ക് കാരണമാകുന്നത്. എന്നാൽ ഫാനിന്റെ ലീഫ് പോലുള്ള ഭാഗങ്ങൾ എപ്പോഴും വൃത്തിയാക്കി വയ്ക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതേസമയം വീട്ടിൽ ഒഴിഞ്ഞ ഒരു കുപ്പിയും തുണിയും ഉണ്ടെങ്കിൽ വളരെ

എളുപ്പത്തിൽ എങ്ങനെ ഫാൻ വൃത്തിയാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. രണ്ട് രീതികളിലൂടെ ഫാനിന്റെ ലീഫ് വൃത്തിയാക്കി എടുക്കാനായി സാധിക്കുന്നതാണ്. ഇതിൽ ആദ്യത്തെ രീതി ഉപയോഗിക്കാത്ത പില്ലോ കവർ വീട്ടിൽ ഉണ്ടെങ്കിൽ അത് ഉപയോഗിക്കുക എന്നതാണ്. അതിനായി പില്ലോ കവർ ഫാനിന്റെ ലീഫിൽ ഇട്ട ശേഷം പൊടി വലിച്ചെടുക്കുന്ന രീതിയാണ് ഉപയോഗിക്കുന്നത്.

രണ്ടാമത്തെ രീതി കുപ്പിയും, തുണിയും ഉപയോഗപ്പെടുത്തിയിട്ടുള്ളതാണ്. അതിനായി ഒരു പ്ലാസ്റ്റിക് കുപ്പിയെടുത്ത് അതിന്റെ രണ്ട് വശങ്ങളിലും 15 സെന്റീമീറ്റർ നീളം, ഒരു സെന്റീമീറ്റർ വീതി എന്ന അളവിൽ വരച്ചു കൊടുക്കുക. ശേഷം ഒരു കത്തി ഉപയോഗിച്ച് കൃത്യമായി വരച്ച ഭാഗം മുറിച്ചു മാറ്റുക. അതിനകത്തേക്ക് ഒരു നീളമുള്ള കോൽ കയറ്റി രണ്ടു വശത്തും റബ്ബർ ബാൻഡ് ഇട്ടു കൊടുക്കുക. മുറിച്ചു വെച്ച ഭാഗത്ത് രണ്ട് തുണികൾ മടക്കി സെറ്റ് ചെയ്തു കൊടുക്കുക.

പൊടി തുടയ്ക്കുമ്പോൾ തുണി അഴിഞ്ഞു വരാതിരിക്കാനായി ഒരു നൂൽ ഉപയോഗിച്ച് രണ്ടോ മൂന്നോ കെട്ടുകൾ തുണിയിൽ ഇട്ടു കൊടുക്കാവുന്നതാണ്. ഇതുപയോഗിച്ച് ഫാനിലെ ചെറിയ പൊടികൾ എളുപ്പത്തിൽ തുടച്ചെടുക്കാനായി സാധിക്കും. യാതൊരു ചിലവുമില്ലാതെ തന്നെ ഫാനിലെ പൊടി എളുപ്പത്തിൽ കളയാനായി ഈയൊരു മാർഗ്ഗം പരീക്ഷിക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : Parudeesa