ഒരു സ്പൂൺ വിനാഗിരി കൊണ്ട് കിടിലൻ മാജിക്.!! വീട്ടിലെ പല്ലി ശല്യം ഇനി ഇല്ലേ ഇല്ല.. ഒരു രൂപ ചിലവില്ല.!! | Get Rid Of Lizards Using Vineger

Get Rid Of Lizards Using Vineger : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കണ്ടുവരുന്ന പ്രശ്നങ്ങളിൽ ഒന്നായിരിക്കും പല്ലി പാറ്റ പോലുള്ള ജീവികളുടെ ശല്യം. പ്രധാനമായും അലമാരകൾ അടുക്കളയുടെ ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് ഇവ കൂടുതലായും കണ്ടുവരുന്നത് . ഒരിക്കൽ വന്നു കൂടിയാൽ ഇവയെ തുരത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ചില ടിപ്പുകൾ മനസ്സിലാക്കാം. പല്ലി ശല്യം

കൂടുതലായി കണ്ടുവരുന്ന ഭാഗങ്ങളിൽ അപ്ലൈ ചെയ്തു കൊടുക്കാവുന്ന ഒന്നാണ് ഡെറ്റോൾ. ഡെറ്റോൾ നേരിട്ട് ഒഴിച്ചു കൊടുക്കുന്നതിനു പകരമായി ഒരു പാത്രത്തിലേക്ക് ഒഴിച്ച ശേഷം ഒരു സ്പോഞ്ച് ഉപയോഗിച്ച് ആവശ്യമുള്ള ഭാഗങ്ങളിൽ തുടച്ചു കൊടുത്താൽ മതി. ഡെറ്റോളിൽ നിന്നും ഉണ്ടാകുന്ന സ്മെൽ പല്ലി, പാറ്റ എന്നിവയെ തുരത്താനായി സഹായിക്കും. സ്പോഞ്ചിൽ എടുക്കുന്നതുകൊണ്ട് തന്നെ വളരെ ചെറിയ ക്വാണ്ടിറ്റി

ഉപയോഗിച്ച് തന്നെ വീടിന്റെ മിക്ക ഭാഗങ്ങളിലും ഇത് അപ്ലൈ ചെയ്തു കൊടുക്കുകയും ചെയ്യാം. വാഷ്ബേസിൻ പോലുള്ള ഭാഗങ്ങളിലാണ് പല്ലി,പാറ്റ എന്നിവയുടെ ശല്യം കൂടുതലായി കണ്ടുവരുന്നത് എങ്കിൽ അവിടെ ബേക്കിംഗ് സോഡ വിതറി കൊടുക്കാവുന്നതാണ്. വാഷ്ബേസിൻ ഉപയോഗിക്കാത്ത സമയത്താണ് ബേക്കിംഗ് സോഡ വിതറി കൊടുക്കേണ്ടത്. രാത്രി സമയങ്ങളിൽ ഇട്ടുകൊടുക്കുകയാണെങ്കിൽ ഇത് കൂടുതൽ ഫലപ്രദമായ രീതിയിൽ വർക്ക് ചെയ്യും. മറ്റൊരു രീതി ഒരു പാത്രത്തിലേക്ക് അല്പം ഹാൻഡ് വാഷ്, വിനാഗിരി,

തിളച്ചവെള്ളം എന്നിവ ചേർത്ത് ഉണ്ടാക്കുന്ന മിശ്രിതം സ്പ്രേ ചെയ്തു കൊടുക്കുന്ന രീതിയാണ്. എന്നാൽ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം നല്ല തിളച്ച ചൂടുവെള്ളം തന്നെ ഇതിലേക്ക് ഉപയോഗിക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. അതിന് ശേഷം കർട്ടൻ പോലുള്ള ഭാഗങ്ങളിൽ എല്ലാം ഈ ഒരു ലിക്വിഡ് സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. തീർച്ചയായും ഉദ്ദേശിച്ച റിസൾട്ട് ലഭിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit ; Akkus Tips & vlogs