അഷ്ടമി രോഹിണി ദിവസം ഈ 3 വസ്തുക്കൾ വാങ്ങിയാൽ.!! ഐശ്വര്യം ഉറപ്പ്; കടബാധ്യത തീർന്ന് നല്ലകാലം ആരംഭിക്കും.. ജീവിതം രക്ഷപെടും.!! | Ashtami Rohini Guruvayoor Astrology

Ashtami Rohini Guruvayoor Astrology : ശ്രീകൃഷ്ണ ഭഗവാനോടുള്ള ഭക്തി ഏറ്റവും കൂടുതൽ ഭഗവാനെ അറിയിക്കാനുള്ള ദിവസമായി അഷ്ടമിരോഹിണി ദിവസം തിരഞ്ഞെടുക്കാം. അന്നത്തെ ദിവസം ഭഗവാന് പ്രിയപ്പെട്ട സാധനങ്ങൾ വീട്ടിലുണ്ടെങ്കിൽ തീർച്ചയായും ഒരുപാട് ഐശ്വര്യങ്ങൾ നിങ്ങളെ തേടിയെത്തും. അതേപ്പറ്റി എല്ലാം വിശദമായി മനസ്സിലാക്കാം.
ഈ വർഷത്തെ കൃഷ്ണാഷ്ടമി സെപ്റ്റംബർ 6 ഉച്ചയ്ക്ക് 3:37ന് ആരംഭിക്കുകയും പിറ്റേദിവസം വൈകുന്നേരം 4:14ന് അവസാനിക്കുകയും ചെയ്യുന്നതാണ്.

സെപ്റ്റംബർ 6 രാവിലെ 9:20 നാണ് രോഹിണി നക്ഷത്രം തുടങ്ങുന്നത്. അതുകൊണ്ടുതന്നെ ഈ ഒരു സമയത്താണ് ഭഗവാന് എല്ലാവിധ പൂജകളും ചെയ്ത് പ്രാർത്ഥിക്കേണ്ടത്. ഈയൊരു ദിവസം ഭഗവാനെ പ്രീതിപ്പെടുത്താനും വീട്ടിനകത്ത് പോസിറ്റീവ് എനർജി നിറയ്ക്കാനുമായി മയിൽപീലി വീട്ടിനകത്ത് കൊണ്ടു വരാവുന്നതാണ്. നിലവിൽ ഭഗവാന് മയിൽപീലി വെച്ചിട്ടുള്ളവർ അതിന് ഏതെങ്കിലും രീതിയിലുള്ള കേടുപാടുകൾ ഉണ്ടെങ്കിൽ എടുത്തുമാറ്റി പുതിയത് വയ്ക്കാനായി പ്രത്യേകം ശ്രദ്ധിക്കുക.

പൂജാമുറിയിലാണ് മയിൽപീലിക്ക് സ്ഥാനം കണ്ടെത്തേണ്ടത്. മയിൽപീലി വച്ച ഭാഗങ്ങളിൽ ചിലന്തിവല പോലുള്ള യാതൊരുവിധ മാറാലകളും ഇല്ല എന്ന കാര്യം ഉറപ്പു വരുത്തണം. ഇതേ രീതിയിൽ അഷ്ടമിരോഹിണി ദിവസം വീട്ടിൽ കൊണ്ടു വരാവുന്ന ഒന്നാണ് ശംഖ്. ഭഗവാന് വളരെയധികം പ്രിയപ്പെട്ട ഒരു വസ്തുവായി ഇതിനെ കണക്കാക്കാം. അതുകൊണ്ടുതന്നെ ശംഖ് കൊണ്ടുവരുന്നത് വഴി വീടിന്റെ ഐശ്വര്യവും വർദ്ധിക്കുന്നു. ഭഗവാന്റെ അനുഗ്രഹം വീട്ടിൽ വന്നുചേരുന്നതിന് ഇത്തരം വസ്തുക്കൾ തീർച്ചയായും സഹായിക്കുന്നു.

ശ്രീകൃഷ്ണ ഭഗവാന് വളരെയധികം പ്രിയപ്പെട്ട വസ്തുവായ മഞ്ചാടിക്കുരു വീട്ടിൽ കൊണ്ടു വരുന്നതും വളരെയധികം വിശിഷ്ടമായി കണക്കാക്കപ്പെടുന്നു. കൂടാതെ ഭഗവാന് പ്രിയപ്പെട്ട നിവേദ്യങ്ങളിൽ ഒന്നായ നെയ്യ് വീട്ടിൽ സൂക്ഷിക്കുന്നതും വളരെയധികം ഗുണകരമാണ്. സന്തോഷകരമായ കാര്യങ്ങൾ വീട്ടിൽ നടക്കുന്നതിന് നെയ്യ് വെക്കുന്നത് വഴി സാധിക്കുന്നതാണ്. ഇത്തരത്തിൽ അഷ്ടമിരോഹിണി ദിവസം വീട്ടിൽ കൊണ്ടു വരേണ്ട കൂടുതൽ വസ്തുക്കളെപ്പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit ; ക്ഷേത്ര പുരാണം